“”…ഇ… ഇല്ല.! ബാത്റൂമിൽ.. ബാത്റൂമിൽ നോക്കിയോ..??”””_ മറുചോദ്യമെന്നോണം അതുചോദിയ്ക്കുമ്പോൾ ഞാൻ വിക്കിപ്പോയിരുന്നു…
“”…ഹ്മ്മ്മ്..!!”””_ അതിനെന്നെനോക്കി ഇരുത്തിയൊന്നു മൂളിക്കൊണ്ട് അലമാരയുടെനേരെ തിരിയുമ്പോൾ അവൾടെ ചുണ്ടിലെവിടെയോ ഒരു കള്ളച്ചിരിയുണ്ടായ്രുന്നില്ലേ..??
…ഇനിയത് കൊലച്ചിരിയാവോ..??
അപ്പോഴേയ്ക്കും ഉടുത്തുമാറാനുള്ള ഡ്രസ്സുമെടുത്ത് മീനാക്ഷി ബാത്റൂമിലേയ്ക്കു കേറിയിരുന്നു…
…ഇതിപ്പോളെന്താ സംഭവിച്ചേ..??ഇവളെന്തിനാ എന്റെമുന്നിൽവെച്ച് സാരിയഴിച്ചേ..??
…ഇനിയിതിന്റെപിന്നിൽ ഇവൾക്കെന്തേലും ദുരുദ്ദേശമുണ്ടാവോ..??
…ഏയ്.! ഇതവള് മനഃപൂർവ്വമാകില്ല… ഓർക്കാണ്ട് പറ്റിപ്പോയതാകേയുള്ളൂ.!
ഞാനെന്നെത്തന്നെ ആശ്വസിപ്പിയ്ക്കാനായി സ്വയമ്പറഞ്ഞു…
എങ്കിലും തിരിഞ്ഞുനടക്കുമ്പോഴുള്ള അവൾടെയാ ചിരി… അതിന്റർത്ഥം..
എത്രയാലോചിച്ചിട്ടും അതിനുമാത്രമൊരുത്തരം കിട്ടുന്നില്ല…
…ഇനിയെന്നെയിട്ട് കൊരങ്ങു കളിപ്പിയ്ക്കാനാവോ..??
…ഇതിപ്പോളെന്റെ പഞ്ചാരേമെണ്ണേം കൊറേപ്പോവും.!
അതേപ്പറ്റി കൂടുതൽചിന്തിയ്ക്കാൻ നിന്നാൽ ചിലപ്പോൾ പണിപാളുമെന്നു തോന്നീപ്പോൾ ആലോചന മാറ്റിവെച്ച് ഞാനുറങ്ങാനായി കണ്ണുകളടച്ചു…
കുറച്ചുനേരംകൂടി കഴിഞ്ഞിട്ടുണ്ടാവും, അപ്പോഴാണ് ബാത്റൂമിന്റെ ഡോറുതുറക്കുന്ന ശബ്ദംകേട്ടത്…
എന്തൊക്കെ പ്രകോപനമുണ്ടായാലും കണ്ണുതുറക്കരുതെന്ന് അതിയായാഗ്രഹിച്ചെങ്കിലും കാര്യമുണ്ടായില്ല…
സന്തൂർസോപ്പിന്റെ മണവും ആ പാദസരത്തിന്റെ കിലുക്കവും എന്റെ കൺട്രോള് തെറ്റിച്ചു…

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo