…എന്നുവെച്ച് താനങ്ങട് വല്ലാണ്ടങ്ങു നെഗളിയ്ക്കണ്ട.!
കണ്ണിൽ കാണുമ്പൊക്കാണുമ്പൊ തനിയ്ക്കിട്ടുകൊട്ടാൻ ഈ സിത്തു തന്റെ ചെണ്ടയൊന്നുവല്ല…
ഇങ്ങനെ മറ്റുള്ളവർടെ മുന്നിലിട്ട് വലിപ്പിയ്ക്കുന്നേനുള്ള പണി തനിയ്ക്കിരിയ്ക്കുന്നേയുള്ളൂ.!
മനുഷ്യനൊന്നു നന്നാവാന്നുവെച്ചാ അതിനു സമ്മതിയ്ക്കൂലാന്നൊറപ്പിച്ച് ഓരോന്നിറങ്ങിക്കൊള്ളും.!
റൂമിലേയ്ക്കു തിരികെക്കേറുമ്പോഴും എന്റെമനസ്സങ്ങനെ നിന്നു തെറിയ്ക്കുവായ്രുന്നു…
പിറുപിറുത്തുകൊണ്ട് കട്ടിലിലേയ്ക്കു ചെന്നിരുന്ന ഞാൻ കാർന്നോരോടുള്ള ദേഷ്യം പല്ലുകടിച്ച് തീർത്തു…
കീത്തുവിനൊപ്പം പോകാൻപറ്റാത്ത ദേഷ്യത്തെക്കാളേറെ, ഇത്രയൊക്കെ ചെയ്തിട്ടും അങ്ങേരുടെ മൊണഞ്ഞ വർത്താനം കേൾക്കേണ്ടിവന്നതായ്രുന്നു എന്നെ കൂടുതൽ ചൊടിപ്പിച്ചത്…
എന്നാലപ്പോഴൊന്നും മീനാക്ഷിയെഴുന്നേറ്റിരുന്നില്ല…
അല്ലേത്തന്നിന്നലെ കുന്തളിച്ചേന്റെ ക്ഷീണമ്മാറാതെ എങ്ങനെഴുന്നേൽക്കാനാ..??!!
മുഖമൊഴികെ ബാക്കിയെല്ലാം പുതപ്പുകൊണ്ട് മൂടി ശൂന്യാകാശത്തു പോകാൻനിൽക്കുന്ന ബഹിരാകാശ സഞ്ചാരിയെപ്പോലെ അവളങ്ങനെ സുഖിച്ച് കിടന്നുറങ്ങുന്നതുകണ്ടതും എന്റെ പിടിവിട്ടു…
…വെറുതേ കിടന്നുറങ്ങിയ എന്നെയെണീപ്പിച്ച് കുളിപ്പിച്ച് ഉറക്കംകളയിച്ചിട്ട് നീ സുഖിച്ചു കിടന്നുറങ്ങുന്നോ..??
മനസ്സിൽ പറഞ്ഞുകൊണ്ട് പതിയെ ഞാനവൾടെ ബെഡ്ഷീറ്റെടുത്തു മാറ്റി…
ഒരു ക്രീംകളർ ടീഷർട്ടും വയലറ്റ് നിറത്തിലുള്ള അരപ്പാവാടയുമിട്ട് ചുറ്റുംനടക്കുന്നതൊന്നും അറിയാത്തമട്ടിൽ കിടന്നുറങ്ങുന്ന മീനാക്ഷിയെ ഞാനൊന്നുഴിഞ്ഞു നോക്കി…

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo