അതുകൊണ്ടിത്രേന്നേരം നീ സീൻപിടിച്ചില്ലേടാ നാറീന്നായ്രിയ്ക്കുമോ ആ നോട്ടത്തിനർത്ഥം..??
…ഏയ്.! അതാവില്ല… മനസ്സിലായ്ട്ടില്ലാന്ന് തോന്നുന്നു…
അല്ലെങ്കിൽ ചോദിച്ചേനെ.!
അങ്ങനെ സ്വയമാശ്വസിച്ച് ജാഡമോഡിൽ തിരിഞ്ഞുകിടക്കുമ്പോഴാണ് മീനാക്ഷി പുതിയ ചൊറിയുമായിറങ്ങീത്…
“”…നിങ്ങള് ഓഡിറ്റോറിയത്തിൽ കേറാതെ പോകുമെന്ന് ഞാൻ സ്വപ്നത്തിൽപ്പോലും കരുതീല്ലാട്ടോ… ഞാനെന്നല്ല, ആരും കരുതീല… ചെറീമ്മയൊക്കെ കിളിപറന്നു നിൽപ്പുണ്ടായ്രുന്നു… നാളെയിതിന്റെപേരിൽ വൻ സീനുണ്ടാവാൻ സാധ്യതയുണ്ട്..!!”””_ ടവൽ അടുത്തുകിടന്ന കസേരയിലേയ്ക്കു വിരിച്ചിട്ടിട്ട് അവളെന്റടുത്തേയ്ക്കു ചേർന്നിരുന്നു…
ശേഷം ഫോൺവീണ്ടും ചാർജിലിട്ടിട്ട് തുടർന്നു;
“”…കാര്യമറിയാതെ ഞാൻ രണ്ടുമൂന്നുവട്ടം വിളിക്കാനോങ്ങീതാ… അപ്പൊ ചേച്ചിയാപറഞ്ഞേ വിളിയ്ക്കണ്ടാന്ന്… പിന്നെ അച്ചുവന്നപ്പോഴാ അറിഞ്ഞേ… എല്ലാംകൂടി അടിച്ചുപാമ്പായി വീട്ടിൽക്കിടപ്പാന്ന്..!!”””_ പറയുമ്പോൾ പുള്ളിക്കാരിയുടെ മുഖത്തൊരു നേർത്ത പുഞ്ചിരിയുണ്ടായ്രുന്നു…
…ഇവളിതെന്തൊക്കെയാ ഈ പറേണേ..?? ഞാൻ കല്യാണത്തിന് പോയില്ലാന്നോ..?? അതെങ്ങനെ ശെരിയാവും..?? അപ്പൊപ്പിന്നെ ഒരുങ്ങിക്കെട്ടിയാ കല്യാണത്തിനു പോയതാര്, എന്റെ പ്രേതോ..??_ ചോദിയ്ക്കണംന്ന് ഉണ്ടായിരുന്നേലും അവൾടുദ്ദേശമെന്താന്ന് മനസ്സിലാകാത്തതുകൊണ്ട് മാത്രം ഞാനങ്ങടടങ്ങുവായ്രുന്നു…
“”…നിങ്ങള് വെള്ളമാന്നുപറഞ്ഞപ്പോൾ അവരൊക്കെ നിങ്ങളെ വഴക്കുപറയാൻ തുടങ്ങീതാ… അതിനവിടെ വെച്ചുതന്നെ അവളും തിരിച്ചുനല്ലതു കേൾപ്പിച്ചു… അതോടൊന്നടങ്ങീതാ… പിന്നിപ്പൊ അടുത്തറൗണ്ടാ..!!”””_ അവളുവീണ്ടും അടുത്തേയ്ക്കു ചേർന്നിരുന്ന് പെറുക്കിപ്പെറുക്കി പറയുമ്പോൾ എനിയ്ക്കൊരു കോപ്പും മനസ്സിലായില്ലേലും സന്തൂർസോപ്പിന്റെ മണത്തിൽ ഞാനങ്ങടു മയങ്ങിപ്പോയി…

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo