“”…എടാ… ഞാൻ സീര്യസ്സായി പറഞ്ഞതാടാ… ചേച്ചിപറഞ്ഞപോലെ എന്നുമെന്നും തക്കുടൂനേം കളിപ്പിച്ചിരുന്നാൽ മതിയോ..?? നമുക്കും സ്വന്തമായ്ട്ടൊന്നിനെപ്പറ്റി ചിന്തിച്ചാലെന്താ..?? ഒരു കുഞ്ഞൊക്കെയായ്ക്കഴിഞ്ഞാ അങ്കിളിനും നിന്നോടുള്ള പ്രശ്നങ്ങളൊക്കെ തീരും… എന്തേ..?? നമുക്കൊന്നാലോചിച്ചാലോ..?? ഇന്നെന്തായാലും നല്ലൊരു ദിവസമല്ലേ… കീത്തുവവിടെ ഫസ്റ്റ്നൈറ്റ് ആഘോഷിയ്ക്കുമ്പോ നമുക്കുമൊന്നാഘോഷിയ്ക്കാന്നേ..!!”””_ ഒരു കൂസലുമില്ലാതെ മുഖത്തുനോക്കി അവളിരുന്നുചോദിച്ചതും,
“”…പ്ഫ.! നിന്റെ തന്തേ വിളിച്ചാഘോഷിയ്ക്കടീ..!!”””_ ന്നായ്രുന്നൂ എന്റെമറുപടി…
എന്നിട്ട്,
“”…അവള് ഫസ്റ്റ്നൈറ്റ് മൂഞ്ചാനിറങ്ങിയേക്കുന്നു… നീ കൊണ തുടങ്ങിയപ്പഴേ എനിയ്ക്കറിയായ്രുന്നെടീ പുതിയെന്തോ മെണപ്പുമായ്ട്ടിറങ്ങിയേക്കുവാന്ന്… അതെന്തോരം പോകൂന്നറിയാന്തന്നാ ഞാനിത്രേന്നേരം മിണ്ടാണ്ടിരുന്നതും… ഇപ്പൊ കാര്യമ്പിടികിട്ടി… ആ കഴപ്പുണ്ടല്ലോ… അതു നീ എട്ടായിമടക്കി നിന്റെ കാലിന്റെടേൽതന്നെ വെച്ചോണ്ടിരുന്നാൽ മതി… എന്നെ കൂട്ടണ്ട..!!”””_ എന്നുകൂടി കൂട്ടിച്ചേർക്കുമ്പോൾ, ഇനിയവൾക്ക് ഊക്കാനായി നിന്നുകൊടുക്കില്ലാന്നുള്ള വാശിപ്പുറത്തായ്രുന്നൂ ഞാനും…
ശേഷം ഐഡിയ മൂഞ്ചിപ്പോയ മീനാക്ഷിയെ തറപ്പിച്ചൊന്നുകൂടി നോക്കിയിട്ട് ഞാൻ തലവഴി ബെഡ്ഷീറ്റെടുത്തു മൂടി…
ആലോചിയ്ക്കുന്തോറും എനിയ്ക്കങ്ങട് പൊളിഞ്ഞു കേറുവായ്രുന്നു…
…അഡ്ജസ്റ്റ് ചെയ്യുന്തോറും അവളെന്നെ കൂടുതൽ മണ്ടനാക്കാൻ ശ്രമിയ്ക്കുവാ… എന്തുപറഞ്ഞാലും വിശ്വസിയ്ക്കുന്നൊരു പൊട്ടനായാണോ അവളെന്നെ കരുതിയിരിയ്ക്കുന്നത്..??!!

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo