അതുംപേടിച്ച് കണ്ണടച്ചുകിടക്കുമ്പോഴാണ് അവൾ ചുണ്ടനക്കീത്;
“”…നീയന്നെന്നെ ചെയ്തതു വെച്ചാണേൽ ഞാൻ പണ്ടേനിന്നെ 22 എഫ്കെ നടത്തേണ്ട സമയംകഴിഞ്ഞു… പിന്നെ ചെയ്യാത്തതെന്താന്നോ..??”””_ അവൾ ചോദ്യഭാവേന എന്റെമുഖത്തേയ്ക്കു നോക്കി…
“”…എന്താ..??”””
“”…അതുപിന്നെ… എനിയ്ക്കതിനീം ആവശ്യമുള്ളതാ..!!”””_ പറഞ്ഞതിനൊപ്പം അവള് കണ്ണിറുക്കി ചിരിയ്ക്കാൻകൂടി തുടങ്ങിയതും ഞാൻ പല്ലുകൂട്ടിക്കടിച്ചു…
അന്നേരം ആ പല്ലുകൾക്കിടയിൽ നാവുവല്ലതും പെട്ടിരുന്നേൽ ഇറുന്നിങ്ങ് വീണേനെ…
“”…മീനാക്ഷീ… പ്ളീസ്സടീ… മുള്ളാമ്മുട്ടുന്നെടീ… ഒന്നഴിച്ചുവിടടീ… അല്ലേ സത്യായ്ട്ടും ഞാനിവടെക്കിടന്നു പെടുക്കും… പറഞ്ഞില്ലാന്നുവേണ്ട..!!”””_ ഇനിയുംകിടന്ന് ഭീഷണിമുഴക്കിയിട്ട് കാര്യമില്ലാന്നു തോന്നിയതും ഞാൻ സ്വരമൊന്നു ദയനീയമാക്കി കെഞ്ചി…
“”…ങ്ഹൂം.! ഞാനഴിയ്ക്കൂല… അഴിച്ചുവിട്ടാ നീയെന്നെയിടിയ്ക്കും… അതോണ്ടെനിയ്ക്കു പേടിയാ..!!”””_ മറുപടിയായവൾ ചുമൽകൂച്ചിക്കൊണ്ട് കണ്ണുകൾ മുറുക്കിയടച്ചു കാണിച്ചു…
“”…സത്യായ്ട്ടും മീനാക്ഷീ… ഞാനാകെ അടിമുടി തള്ളിനിൽക്കുവാ… പിന്നേമെന്നെയിട്ടു കളിപ്പിച്ചാൽ തലേക്കൂടി പെടുത്തുതരും… അതുകൊണ്ട് മര്യാദയ്ക്കഴിച്ചുവിട്ടോ..!!”””_ ഇനിയുമവളിട്ട് കളിപ്പിയ്ക്കുവാണേൽ മുള്ളിക്കൊടുക്കാൻ ഉറച്ചുതന്നെ ഞാൻ ഭീഷണിമുഴക്കി…
അതെന്തായാലുമേറ്റു…
എന്റെ തനിക്കൊണം വൃത്തിയായ്ട്ടറിയാവുന്നതു കൊണ്ടാവും ബെഡ്ഡിൽ നിന്നുമെഴുന്നേറ്റ മീനാക്ഷി കുറച്ചുമാറിനിന്ന് എന്റിടതുകയ്യിലെ കെട്ടഴിയ്ക്കാൻ തുടങ്ങി…

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo