?എന്റെ കൃഷ്ണ 2 ? [അതുലൻ ] 2129

അങ്ങനെ വണ്ടി റിവേഴ്‌സ് എടുത്ത് നേരെയാക്കി മുന്നോട്ടെടുത്തതും മുകളിൽ നിന്നും പിളേളരുടെ വക ഒരു
ഹാപ്പി മാരീഡ് ലൈഫ് കേട്ടു…….
അത് കേട്ടതും ഞാൻ ഫ്ലാറ്റ് ??…..കിച്ചൂസ് ഇപ്പൊ അറ്റാക് വരുമെന്ന അവസ്ഥയിലും….. ?

എന്നാലും അമ്മുവും കിച്ചുവും കൂടി എല്ലാവർക്കും റ്റാറ്റ കൊടുക്കുന്നുണ്ടായിരുന്നു……

അങ്ങനെ സ്കൂൾ ഗേറ്റ് കടന്ന് റോഡിലേക്ക് വണ്ടി കയറിയതും

അച്ചുച്ചേട്ടാ…… ന്ന് നീട്ടി വിളിച്ചോണ്ട് അമ്മൂസ് രണ്ട് കയ്യും പിന്നിലൂടെ കൊണ്ടുവന്ന് എന്റെ കഴുത്തിൽ ചുറ്റി പിടിച്ചോണ്ട് കവിളിൽ അമർത്തിയൊരു ഉമ്മ തന്നു…..

ഞാൻ ഒന്ന് ചിരിക്ക മാത്രമാണ് ചെയ്തത്… അവളുടെ ചക്കരയുമ്മ എന്തിനാണെന്ന് എനിക്ക് അറിയാമായിരുന്നു…..

എന്താ പെണ്ണെ ഈ കാണിക്കുന്നേ… വണ്ടി ഓടിക്കുബോളാണോ ഓരോന്ന് കാട്ടണേ…… ഇതൊക്കെ കണ്ട കിച്ചൂസ് അമ്മുവിനെയൊന്ന് പിണങ്ങി…..

അപ്പോളാണ് മുകളിൽ നടന്ന ലീലാവിലാസങ്ങൾ അമ്മു വളളി പുളളി വിടാതെ കിച്ചൂസിനോട്‌ പറഞ്ഞത്……
എല്ലാം കേട്ടിട്ട് എന്തിനാ അങ്ങനെയൊക്കെ ചെയ്യാൻ പോയെ എന്നർത്ഥം വെച്ച് അവളെന്നെ നെറ്റിചുളിച്ചു നോക്കുകയാണ്.. ….

അവളുടെ നോട്ടം കണ്ടിട്ട് ഞാൻ…
അമ്മുകുട്ടിയെ ഉപദ്രവിച്ചിട്ടല്ലേ ഞാനും അങ്ങനെ ചെയ്തതെന്ന രീതിയിൽ അവളെയും നോക്കി ചിരിച്ചു….. ?

പെട്ടെന്ന് മുഖം താഴ്ത്തിയ കിച്ചുവിന്റെ മടിയിലേക്ക് കണ്ണുനീർ വീഴുന്നതാണ് ഞാൻ പിന്നെ കാണുന്നത്…
റോഡരികിലേക്ക് വേഗം വണ്ടി ഒതുക്കിയതും…
കിച്ചൂസ്സേ എന്ന് ഞാൻ പതിയെ വിളിച്ചു….

അന്നൊക്കെ ആരുമില്ലായിരുന്നു ഏട്ടാ…
മൗനം വിട്ട് കിച്ചൂസ് പറഞ്ഞു തുടങ്ങി…..
അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിൽ ഞങ്ങള്ക്ക് ഇതൊന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു…..
ആളുകൾ നോക്കുമ്പോൾ എന്താ… രണ്ട് പെൺകുട്ടികൾ…
പിന്നെ വയസ്സായൊരു മുത്തശ്ശനും….
എന്ത് ചെയ്താലും പറഞ്ഞാലും ആരും ചോദിക്കാനും വരില്ല….
അപ്പോൾ ആളുകൾക്ക് എന്തും ആകാം അല്ലേ ഏട്ടാ എന്ന് ചിരി മുഖത്തു വരുത്തി പറഞ്ഞുതീർത്തതും കണ്ണിൽ നിന്നും കണ്ണുനീർ പിന്നെയും ഒഴുകി തുടങ്ങി….

പലരും ഉപദ്രവിച്ചിട്ടുണ്ട്…
വാടക വീടിന്റെ മുതലാളി ഒരു മാസത്തെ വാടക വൈകിയതിന് ട്യൂഷൻ ക്ലാസ്സിൽ ഞാൻ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോ
കേറി വന്നു എല്ലാവരുടെയും മുന്നിലിട്ട്
കണ്ണുപൊട്ടണ ചീത്ത വിളിച്ചു… ശെരിക്കും നാണം കെടുത്തി ഏട്ടാ ….
അങ്ങനെ ഓരോ ആളുകളായി പലവിധത്തിൽ അവരാൽ കഴിയുന്ന രീതിയിൽ ദ്രോഹിച്ചു..

രാത്രി വാതിലിൽ കൊട്ടിയുളള ശല്യം കൂടി ആയപ്പോളാ ഏട്ടാ വീട് മാറി ദൂരെ എവിടേക്കെങ്കിലും പോകാമെന്ന് ഉറപ്പിച്ചത്….

ഏട്ടനറിയോ… മുത്തശ്ശൻ ഞങ്ങളെ മുറിയിലാക്കി ഊന്ന് വടിയും പിടിച്ചോണ്ട് ഒരു രാത്രി മൊത്തം ഉറങ്ങാതെ കാവലിരുന്നിട്ടുണ്ട്….

The Author

274 Comments

Add a Comment
  1. Bro njan eppo broyude Oru aradhakan annu ♥️ enthoru realistic annu story
    Poli bro

Leave a Reply

Your email address will not be published. Required fields are marked *