?എന്റെ കൃഷ്ണ 2 ? [അതുലൻ ] 2129

ഇത്രയൊക്കെ ഞങ്ങളെ ശിക്ഷിക്കാൻ മാത്രം ഞങ്ങൾ എന്ത് തെറ്റാ ചെയ്തതെന്ന് അറിയില്ല അച്ചേട്ടാ …അത് പറഞ്ഞു പിന്നെയൊരു പൊട്ടിക്കരച്ചിൽ ആയിരുന്നു എന്റെ മോൾ…

അമ്മൂസിനെ നോക്കിയപ്പോൾ ചേച്ചി പറഞ്ഞതൊക്കെ ഓർത്ത് അവളും കരയുകയായിരുന്നു ..

ഞാൻ കിച്ചൂസ്സേ എന്ന് അവളുടെ വലതു കൈ കോർത്തു പിടിച്ചുകൊണ്ടു വിളിച്ചു….

കലങ്ങിയിയ കണ്ണുകൊണ്ട് അവളെന്നെ പയ്യെ നോക്കി….

കരയല്ലേ മോളെ….
ഇനിയൊന്നും ഓർത്ത് വിഷമിക്കണ്ടാട്ടോ….ഒരുപാട് അനുഭവിച്ചില്ലേ….വിഷമിച്ചില്ലേ ….
അത്രയൊക്കെ മതി….
ഇപ്പോൾ ഒറ്റയ്ക്കല്ലലോ, എല്ലാവരും ഇല്ലേ…
അതുകൊണ്ട്
ഇനി കരഞ്ഞിട്ടുണ്ടെങ്കിൽ മൂക്കിടിച്ചു ഞാൻ പപ്പടം ആക്കും എന്ന് സങ്കടം വന്നു വിങ്ങി പൊട്ടുമ്പോളും ഞാൻ പറഞ്ഞൊപ്പിച്ചു…

അത് കേട്ടതോടെ ചെറുതായി ചിരിച്ചു കൊണ്ട് കണ്ണൊക്കെ തുടച്ചു അവളൊന്ന് നേരെയിരുന്നു…..

പെട്ടെന്ന് സങ്കടപ്പെടുകയും പെട്ടെന്നു അതൊക്കെ മറന്ന് ചിരിക്കുകയും ചെയ്യുന്ന ഒരു പൊട്ടിപെണ്ണാണ് കിച്ചുവെന്ന് ഞാൻ മനസ്സിലാക്കുകയായിരുന്നു….

ശെരിയ ഏട്ടാ… ആരുമില്ലെന്ന് കരുതിയ ഞങ്ങള്ക്ക് ഇപ്പോ എല്ലാവരും ഉളളപോലെ… അച്ഛനും അമ്മയും പിന്നെ……….. അത് പറഞ്ഞതും അവൾക് പിന്നേം നാണം വന്നു

പിന്നെ?…… പറ കിച്ചു….. എനിക്കും ആകാംഷയായി…..

പിന്നെ അച്ചേട്ടനും…..
അത് പറഞ്ഞ അവളുടെ കളളചിരിയൊന്ന് കാണണം…..

എനിക്കാണേൽ കുട്ടികൾ വിഷുവിനു പൂത്തിരി കത്തിക്കുമ്പോ ഉണ്ടാവണ സന്തോഷവും……
അങ്ങ് വേറെ ലോകത്തേക്ക് പോയ ഫീൽ…..

ഞാൻ എന്റെ രണ്ടു കൈ കൊണ്ടും അവളുടെ കവിളിൽ പിടിച്ചു തളളവിരലിനാൽ കൺപീലികളിൽ പറ്റിയിരുന്ന കണ്ണുനീർ കൂടി തുടച്ചുകളഞ്ഞു….അവളുടെ നെറ്റിയിലേക്ക് ഞാൻ പതിയെ എന്റെ ചുണ്ടുകളെ അടുപ്പിച്ചു….

അതെയ് എനിക്ക് വിശക്കുന്നു…..
അമ്മൂസിന്റെ ഒച്ചയാണ് ഞങ്ങളെ ഉണർത്തിയത്….

നോക്കിയപ്പോ അമ്മൂസ് കൈ കൊണ്ട് കണ്ണുമറച്ചാണ് ഇരിക്കുന്നത്…

അതിനുളള സമയമായിട്ടില്ല എന്നു ദൈവം നിശ്ചയിച്ചത് കൊണ്ടാകും
കൃത്യ സമയത്ത് അമ്മു ഇടപെട്ടത്…

കിലുക്കത്തിലെ രേവതി എനിക്ക് വിശക്കുന്നു എന്ന് പറയുന്ന സീൻ പെട്ടെന്നോർത്ത എനിക്ക് ചിരിയും വന്നു…..

അങ്ങനെ വേഗം വണ്ടിയെടുത്തു നേരെ ഹോട്ടലിലേക്ക്…
അൽ-ഫലാഹ് എന്നൊരു ബിരിയാണി കട…..
ചെന്നിറങ്ങിയതും ബിരിയാണിയുടെ മണമടിച്ചു…..

കുരങ്ങാ കോയീന്റെ മണം എന്ന് അമ്മു അതേ ട്യൂണിൽ പറഞ്ഞത് കേട്ട് ഞാനും കിച്ചൂസും ചിരി തുടങ്ങി…

The Author

274 Comments

Add a Comment
  1. Bro njan eppo broyude Oru aradhakan annu ♥️ enthoru realistic annu story
    Poli bro

Leave a Reply

Your email address will not be published. Required fields are marked *