?എന്റെ കൃഷ്ണ 2 ? [അതുലൻ ] 2129

അങ്ങനെ ബിരിയാണിയൊക്കെ കഴിച്ച് ഒരു 3 മണിയായപ്പോ കൊടുങ്ങലൂർ ടൗണിൽ എത്തി….. നേരെ പോകുന്നതിനു പകരം ചന്തപ്പുര ജംഗ്ഷനിൽ നിന്നും ഞാൻ ലെഫ്റ്റ് എടുത്തു….

എവിടെക്കാ ഏട്ടാ…. നമുക്ക് നേരെയല്ലേ പോവണ്ടേ…..

ആഹ് പറയാം കിച്ചൂസ്സേ…. അവിടെ ഇരിക്ക് ഇപ്പോ….
അവൾ എന്നിട്ടും ഞങ്ങൾ എവിടെക്കാ പോകുന്നതെന്നുളള ജിജ്ഞാസയിൽ ആയിരുന്നു……

നേരെ സെന്റർ മാളിലേക്ക് വണ്ടി കേറ്റി……
പാർക്കിങ്ങിൽ വണ്ടിയിട്ട് നേരെ മാളിലേക്ക് കേറി …….. അമ്മൂസ് പശ വെച്ച് ഒട്ടിച്ച പോലെ എന്റെ കയ്യിൽ തൂങ്ങിയാണ് നടക്കുന്നത് ….

ഞാൻ നടക്കുന്നതിനു പിന്നാലെ കിച്ചുവും മാളോക്കെ നോക്കി നടന്നു…
ഞാൻ നേരെ ഒരു മൊബൈൽ ഷോപ്പിൽ കേറി….എന്റെ പുറകെ കിച്ചൂസും..

കടയിൽ സെയിൽസിൽ നിന്നത് അറിയുന്ന ഒരു പയ്യനായിരുന്നു….. ഞാൻ അവനുമായി വിശേഷം പറഞ്ഞു നിന്നപ്പോൾ

അമ്മു ഡിസ്പ്ലേ ചെയ്ത് വെച്ച മൊബൈലിലേക്ക് കണ്ണോടിച്ചു നോക്കുകയായിരുന്നു …. കിച്ചൂസ് ആകട്ടെ എന്നെ തന്നെ നോക്കി നിൽക്കുകയാണ്…

ഡാ ഇപ്പോഴുളള ഏറ്റവും നല്ല മോഡൽ ഏതാണ്???

ചേട്ടാ ഇവിടെയിപ്പോ ‘റെഡ്മി നോട്ട് 9 പ്രൊ ‘ ആണുളളത് … നല്ല ഫീച്ചേഴ്സ് ഉളള ഫോൺ ആണ്… ക്യാമറ ഒരു രക്ഷയില്ല…
അവൻ പാക്കറ്റ് ഓപ്പൺ ആക്കി ഫോൺ കാണിച്ചു തന്നു….

കിച്ചൂസും അമ്മുവും സംശയത്തോടെ നോക്കി നിൽക്കുകയാണ്….

ഡി അമ്മൂസ്സേ… ഫോൺ ഇഷ്ട്ടായില്ലേ……
ഇനി വാങ്ങിയിട്ട് ക്യാമറ പോരാ എന്നൊന്നും പറഞ്ഞേക്കരുത്…..

അങ്ങനെ ഞാൻ പറഞ്ഞപ്പോളാണ് അവർക്ക് ഫോൺ വാങ്ങാനാണ് നിൽക്കുന്നതെന്ന സംശയം ശെരിയാണെന്ന് അവർ ഉറപ്പിച്ചത്….

ആഹ് എന്ന ബിൽ അടിച്ചോടാ … ഒരു സിം കാർഡും വേണം… ജിയോ കണക്ഷൻ മതി…

അത് പറഞ്ഞതും കിച്ചൂസ് എന്റെ കയ്യിൽ പിടിച്ചു…. എന്തിനാ ഏട്ടാ ഇതൊക്കെ…വെറുതെ പൈസ കളയണ്ട എന്നൊക്കെ പറഞ്ഞു എന്നെ പിന്തിരിപ്പിക്കാൻ ശ്രെമം നടത്തി….

പക്ഷെ അമ്മൂസ്സിനെ നോക്കിയപ്പോൾ അവൾ ഹാപ്പി ആയിരുന്നു….. ഒരു ഫോൺ വേണമെന്ന അവളുടെ ആഗ്രഹം എന്നോട് ഇതുവരെ പറഞ്ഞിട്ടില്ലെങ്കിലും… അത് അറിഞ്ഞു നടത്തികൊടുത്തതിന്റെ സന്തോഷം മുഖത്തു കാണാമായിരുന്നു…

അങ്ങനെ ഫോൺ പേ വഴി പൈസ കൊടുത്ത് ഞങ്ങൾ അവിടെന്നും ഇറങ്ങി…

ഫോൺ ഇട്ട കവർ അമ്മു വാങ്ങി പിടിച്ചു .. പെണ്ണിന് സന്തോഷം അടക്കാൻ കഴിയുന്നില്ല….
ഞാൻ 15000 രൂപ ചിലവാക്കിയതിന്റെ ഇഷ്ടക്കേട് കിച്ചൂസിന്റെ മുഖത്തുനിന്ന് പോയിട്ടില്ല….

അങ്ങനെ ഒന്ന് കറങ്ങാമെന്ന് പറഞ്ഞു നേരെ മുകളിൽ ഫുഡ്‌ കോർട്ടിലേക്ക് വിട്ടു….. അവിടെ ചെന്ന് പിസയും അമ്മൂസിനു kFC ഉം ഓർഡർ ചെയ്ത് ടേബിളിൽ സ്ഥാനം പിടിച്ചു…
ഞാനും കിച്ചൂസും ഒരു സൈഡിലും അമ്മു അപ്പുറത്തും ആയാണിരുന്നത്…

സ്വൽപ്പം പിണക്കം കാണിച്ചാണ് കിച്ചു ഇരിക്കുന്നത്…

The Author

274 Comments

Add a Comment
  1. Bro njan eppo broyude Oru aradhakan annu ♥️ enthoru realistic annu story
    Poli bro

Leave a Reply

Your email address will not be published. Required fields are marked *