?എന്റെ കൃഷ്ണ 05 ? [അതുലൻ ] 1936

എന്തിനാ  ഏട്ടാ ഇതൊക്കെ എന്നർത്ഥത്തിൽ കിച്ചുവും എന്നെ  നോക്കുകയായിരുന്നു …

 

ഞാൻ അല്ലേ   വാങ്ങിത്തരുന്നത് എന്ന് ചിരിയോടെ പറഞ്ഞിട്ട്  അവിടെയിരുന്ന ഏറ്റവും നല്ല ബാഗ്  തന്നെയെടുത്ത് എന്റെ  കൊച്ചിന്റെ  കയ്യിലേക്ക് കൊടുത്തു….

പാവം …അമ്മു ആ ബാഗ് വല്ലാത്ത ഇഷ്ടത്തോടെ  മുറുക്കെ പിടിച്ചുകൊണ്ടു  എന്നെനോക്കി  ….

 

അതെയ് ഏട്ടൻ മോൾക്ക് എന്ത്  വാങ്ങിത്തന്നാലും  അത്രേം  സന്തോഷത്തോടെയാ  വാങ്ങി  തരുന്നേ …അപ്പോ  ഇങ്ങനെ  വിഷമിക്കാതെ വേണം അതൊക്കെ വാങ്ങി കയ്യിൽ  പിടിക്കാൻ കേട്ടല്ലോ…

അമ്മു തലയാട്ടികൊണ്ട് കിച്ചുവിനെ നോക്കി…. അത് ശെരി… കിച്ചൂനെ പേടിച്ചിട്ടാണപ്പോ……..

ഡി കിച്ചൂസ്സേ… ഇവിടുന്ന് ഒന്നും  വാങ്ങിക്കരുത് എന്നാണല്ലേടി  താഴെവെച്ച്  അമ്മൂനോട്  പറയുന്നുണ്ടായത്….അത്  പറഞ്ഞു ഞാൻ  കിച്ചുവിനെ  കണ്ണുരുട്ടി  കാണിച്ചു?……വെറുതെയല്ല  എന്റെ  അമ്മൂന് ഒരു  ഉഷാറില്ലാതെ……

 

അച്ചേട്ടാ  ഇവിടെയൊക്കെ എല്ലാത്തിനും  കുറെ  പൈസയാകും  …അതോണ്ടാ  ഞാൻ  അങ്ങനെ  പറഞ്ഞെ?……

ഹിഹി …കിച്ചൂനോട്  വെറുതെ  ഒന്നിട്ട്  നോക്കിയതാ …അപ്പോതന്നെ  കാര്യം ഇങ്ങോട്ട് പോന്നു …..ഇതിനൊക്കെ ഒന്നും  മറച്ചുവെക്കാനുളള  കഴിവില്ലലോ ദൈവമേ   എന്നോർത്തു ഞാൻ  ചിരിച്ചുപോയി…… ?

 

എന്താ അച്ചേട്ടാ  ചിരിക്കണേ ..കിച്ചു  ഞാൻ  അവളെ കളിയാക്കുകയാണെന്ന  മട്ടിൽ എന്നോട് ചിണുങ്ങി……

 

ഏയ്യ് ഒന്നുല്ല എന്റെ  പെണ്ണെ ….

വാ,  വാ…..വേറെയും  കുറച്ചു  ഷോപ്പിംഗ് ഉണ്ട് …അത് കഴിഞ്ഞിട്ട്  വേണം  മെട്രോ  കേറാൻ ….

മെട്രോയെന്ന്  കേട്ടതും അമ്മു കണ്ണ്  മിഴിച്ചു ചിരിച്ചോണ്ട്  എന്നെനോക്കി…….

രണ്ടും  വേഗം നടന്നെയെന്ന് പറഞ്ഞു  ഡ്രസ്സ്‌ സെക്ഷനിലേക്ക്  പോയി ….

 

അച്ചേട്ടാ ..എന്നും  പറഞ്ഞ് കിച്ചു എന്റെ  കയ്യിൽ പിടിച്ചു വലിച്ചു …

ഞാൻ ഒന്ന്  നോക്കിയതോടെ പാവം പേടിച്ചിട്ട്  പിടിവിട്ടു…. ..

 

ഞാൻ  ഒന്നും  പറയണില്ല… പറഞ്ഞിട്ട്  കാര്യവും  ഇല്ലായെന്ന്  പറഞ്ഞു കിച്ചു  പിണങ്ങി……..

The Author

384 Comments

Add a Comment
  1. സൂപ്പർ

  2. Broo nthaa pattye.. idikatta waiting

    1. എന്ത് പറ്റാൻ ബ്രോ ?

      1. Bro story kazhijo

  3. മച്ചാനെ സത്യം പറയാല്ലോ കാത്തിരിക്കാൻ പറ്റുന്നില്ല മച്ചാൻ തിരക്കാണ് എന്ന് അറിയാം ബട്ട് മച്ചാന്റെ സ്റ്റോറി ഓർക്കുമ്പോൾ എന്തോ കുറെ month ആകുന്നപോലെ ആണ് ഫീലിംഗ്… ഒന്നും തോന്നല്ലേ എന്ന് ഉണ്ടാവും അടുത്ത പാർട്ട്‌….. അത്രയും സ്റ്റോറി ഇഷ്ടം ആയോണ്ടാ എങനെ ചോതിക്കുന്നെ..

    1. ??????????

  4. തൃശ്ശൂർക്കാരൻ

    ????നാളെ

  5. ചേട്ടായി…
    തിരക്കിൽ ആണ് എന്നറിയാം…
    ബുദ്ധിമുട്ടിക്കുന്നില്ല…
    കാത്തിരിക്കുകയാണ്….
    എത്രെയും പെട്ടന്ന് ഞങ്ങൾക്ക് ഉള്ള സമ്മാനവുമായി വരും എന്ന വിശ്വസ്തതയോടെ…
    അനു

    1. അനുവേ നീയെങ്കിലും ഇങ്ങനെ പറഞ്ഞല്ലോ ?…അവസ്ഥ അത്രയും മോശമായിരുന്നു…കഴിഞ്ഞ 3 ദിവസമായിട്ട് ആകെ തിരക്ക് പിടിച്ചു ഓട്ടമായിരുന്നു….
      ഇന്ന് കംപ്ലീറ്റ് ആക്കി അയച്ചിട്ടുണ്ട്….നാളെ വരുമായിരിക്കും…
      പിന്നെ ഒട്ടും സമാധാനമായി അല്ല എഴുതിയത്.. അതുകൊണ്ട് നേരത്തേ തന്നെ ഒരു മുൻകൂർ ജാമ്യം എടുക്കുകയാണ്?…..
      എന്തെങ്കിലും കുറ്റം ഉണ്ടെങ്കിൽ തല്ലരുത്??

      1. ചേട്ടായി അല്ലെ എഴുതിയത് അപ്പൊ സൂപ്പർ ആകും…
        ഏതായാലും കാത്തിരിക്കുന്നു❣️

      2. ടാ നിന്നെ എങ്ങനെ കുറ്റം ഒന്നും പറയില്ല… ഈ തിരക്ക് കൊണ്ടും നീ ഇങ്ങനെ തന്നിട്ട് ഉണ്ടെങ്കിൽ അതിമനോഹരം ആകും അതിൽ ഒരു സംശയം ഇല്ല.. അതു കുറവ് എന്നൊരു തോന്നൽ ഉണ്ടാകില്ല മുത്ത് മണിയെ

        1. യദു മുത്തേ ???????

      3. ഞാനും ആകെ ഫുൾ തിരക്കിൽ ആണ് മുത്തേ എന്താണ് പറയുക… സുഖം അല്ലെ രണ്ടു പേർക്കും ഒരാൾ ഫുൾ പഠിപ്പിൽ ആണല്ലോ അല്ലെ അനു..
        ടാ അതു ലോങ്ങ് ഓട്ടം ആണല്ലേ ഇപ്പൊ മുഴുവൻ.. മഴ ഉണ്ടോ അവിടെ ഒക്കെ

        1. Full time പഠിപ്പ് ഒക്കെ മുമ്പായിരുന്നു…
          ഇപ്പൊ എന്നും കുറച് നേരം എടുത്ത് നോക്കും എന്ന് മാത്രം…
          എടുത്ത് നോക്കിയില്ലെങ്കിൽ ചിലപ്പോൾ ആ ടച്ച് വിട്ട് പോകും…
          CA ആണ് മോനൂസെ കുറച് പാടാണ്…

  6. Bro സുഖമാണോ?….
    അടുത്ത പാർട്ട്‌ കഴിഞ്ഞോ??…. കഴിഞ്ഞാൽ പെട്ടന്ന് തന്നെ തരണേ ??

    1. സുഖമാണ് ബ്രോ….തിരക്കിലായിപോയി….
      അടുത്ത പാർട്ട് അയച്ചിട്ടുണ്ട് കേട്ടോ ???

  7. അടുത്ത പാർട്ട്‌ കംപ്ലീറ്റ് ആയോ….
    Eppo update aakum…?

Leave a Reply

Your email address will not be published. Required fields are marked *