?എന്റെ കൃഷ്ണ 05 ? [അതുലൻ ] 1935

 

ആഹ് നീ ഒന്നും പറയണ്ട …ഞങ്ങൾ സെലക്ട്‌  ചെയ്തോളാമെന്ന് പറഞ്ഞ്  ഞാൻ അമ്മുവിനേം  കൂട്ടി നടന്നു….

അമ്മു അപ്പോളേക്കും എന്റെ പഴയ അമ്മുകുട്ടിയായി…..

 

ഡി കിച്ചേച്ചിക്ക് ഉള്ളളത്  ഞാൻ  നോക്കിക്കോളാം ….മോന് ഇഷ്ട്ട്ടോളളത്  എടുത്തോ …വില  നോക്കണ്ട …ഓഫർ ഉണ്ടാകും എന്നും പറഞ്ഞ്  അമ്മുവിനെ  വിട്ട് ഞാൻ  നേരെ  കിച്ചുവിന്റെ  അടുത്തേക്ക്  പോയി ..

കുഞ്ഞുവാവകൾക്ക്  ഇടാൻ  പറ്റിയ  ഡ്രസ്സ്‌  ഒക്കെ  തൊട്ടും  തലോടിയും  ഒക്കെ  നിൽക്കുകയാണ്  കിച്ചുപെണ്ണ്.

എന്നെ  കണ്ടതും പിണങ്ങി എന്ന് കാണിക്കാൻ   മുഖം മാറ്റി…..

 

ഇതൊക്കെ ഇപ്പോളെ വാങ്ങണോ  പെണ്ണെ …ഒരു 10 മാസം  കഴിഞ്ഞ്  നോക്കിയാൽ പോരേയെന്ന്  ചോദിച്ചതും  അതിന്റെ  പിണക്കം  പോയി പിന്നെ കളളചിരിയായി?..

ഒരു  കുഞ്ഞുടുപ്പും കയ്യിൽ പിടിച്ചു  ചിരിച്ചു വീഴാറായി….. ?

ഹിഹി….ഞാൻ  കിച്ചുവിന്റെ  ഇടുപ്പിലൂടെ കയ്യിട്ടതും  അതിന്  ഇക്കിളിയായി …ഞാൻ  കയ്യെടുക്കാനൊന്നും  പോയില്ല….

 

അച്ചേട്ടാ  ഇത് നല്ല ഭംഗിയില്ലേ എന്ന്  പറഞ്ഞോണ്ട് ഒരു കുഞ്ഞുടുപ്പ് എടുത്ത്  എനിക്ക്  കാണിച്ചുതന്നു…..

 

മ്മ്മ് ..നല്ല രസോണ്ട്… ..കുഞ്ഞുടുപ്പിനേക്കാൾ എനിക്കിഷ്ട്ടയത്  കിച്ചുവിന്റെ  ആ  ഉടുപ്പും  പിടിച്ചു എന്നെ നോക്കി  ചിരിച്ചുളള നിൽപ്പായിരുന്നു…..

ഇതൊക്കെ  നമുക്ക് എന്തായാലും വാങ്ങേണ്ടതല്ലേ….എന്ന് ഞാൻ സ്വകാര്യം പോലെ ചെവിയിൽ പറഞ്ഞതും കിച്ചുപെണ്ണിനു നാണം വന്നു….

 

എന്റെ  പെണ്ണെ അടുത്ത് ആൾക്കാരുണ്ടായി പോയി… ഇല്ലേൽ കേട്ടിപിടിച്ചൊരു കിസ്സ് തന്നേനെ എന്ന് പറഞ്ഞതും പിന്നിൽ നിന്നിരുന്ന ഒരു അങ്കിളും ആന്റിയും പെട്ടെന്നാണ് തിരിഞ്ഞു ഞങ്ങളെ  നോക്കി ചിരിച്ചത്…..

 

എടൊ ഇതൊക്കെ എന്തിനാ വെച്ചു  താമസിപ്പിക്കുന്നെ… അങ്ങോട്ട് കൊടുത്തൂടെയെന്ന് അങ്കിൾ പറഞ്ഞതും ശോ നാണമില്ലാത്ത മനുഷ്യൻ പിളേളർ എന്തെങ്കിലും ആകട്ടേയെന്നും  പറഞ്ഞു ആന്റി പുളളിനേം വലിച്ചോണ്ട് പോയി….

ശോ ആകെ നാണം കെട്ടല്ലോ എന്നോർത്തു കിച്ചുവിനെ നോക്കിയതും എന്റ അച്ചേട്ടാ, കഷ്ട്ടണ്ടട്ടോ …. എന്ന് ചുണ്ട്കോട്ടിപ്പിടിച്ചു കിച്ചു ചിണുങ്ങി….

The Author

384 Comments

Add a Comment
  1. സൂപ്പർ

  2. Broo nthaa pattye.. idikatta waiting

    1. എന്ത് പറ്റാൻ ബ്രോ ?

      1. Bro story kazhijo

  3. മച്ചാനെ സത്യം പറയാല്ലോ കാത്തിരിക്കാൻ പറ്റുന്നില്ല മച്ചാൻ തിരക്കാണ് എന്ന് അറിയാം ബട്ട് മച്ചാന്റെ സ്റ്റോറി ഓർക്കുമ്പോൾ എന്തോ കുറെ month ആകുന്നപോലെ ആണ് ഫീലിംഗ്… ഒന്നും തോന്നല്ലേ എന്ന് ഉണ്ടാവും അടുത്ത പാർട്ട്‌….. അത്രയും സ്റ്റോറി ഇഷ്ടം ആയോണ്ടാ എങനെ ചോതിക്കുന്നെ..

    1. ??????????

  4. തൃശ്ശൂർക്കാരൻ

    ????നാളെ

  5. ചേട്ടായി…
    തിരക്കിൽ ആണ് എന്നറിയാം…
    ബുദ്ധിമുട്ടിക്കുന്നില്ല…
    കാത്തിരിക്കുകയാണ്….
    എത്രെയും പെട്ടന്ന് ഞങ്ങൾക്ക് ഉള്ള സമ്മാനവുമായി വരും എന്ന വിശ്വസ്തതയോടെ…
    അനു

    1. അനുവേ നീയെങ്കിലും ഇങ്ങനെ പറഞ്ഞല്ലോ ?…അവസ്ഥ അത്രയും മോശമായിരുന്നു…കഴിഞ്ഞ 3 ദിവസമായിട്ട് ആകെ തിരക്ക് പിടിച്ചു ഓട്ടമായിരുന്നു….
      ഇന്ന് കംപ്ലീറ്റ് ആക്കി അയച്ചിട്ടുണ്ട്….നാളെ വരുമായിരിക്കും…
      പിന്നെ ഒട്ടും സമാധാനമായി അല്ല എഴുതിയത്.. അതുകൊണ്ട് നേരത്തേ തന്നെ ഒരു മുൻകൂർ ജാമ്യം എടുക്കുകയാണ്?…..
      എന്തെങ്കിലും കുറ്റം ഉണ്ടെങ്കിൽ തല്ലരുത്??

      1. ചേട്ടായി അല്ലെ എഴുതിയത് അപ്പൊ സൂപ്പർ ആകും…
        ഏതായാലും കാത്തിരിക്കുന്നു❣️

      2. ടാ നിന്നെ എങ്ങനെ കുറ്റം ഒന്നും പറയില്ല… ഈ തിരക്ക് കൊണ്ടും നീ ഇങ്ങനെ തന്നിട്ട് ഉണ്ടെങ്കിൽ അതിമനോഹരം ആകും അതിൽ ഒരു സംശയം ഇല്ല.. അതു കുറവ് എന്നൊരു തോന്നൽ ഉണ്ടാകില്ല മുത്ത് മണിയെ

        1. യദു മുത്തേ ???????

      3. ഞാനും ആകെ ഫുൾ തിരക്കിൽ ആണ് മുത്തേ എന്താണ് പറയുക… സുഖം അല്ലെ രണ്ടു പേർക്കും ഒരാൾ ഫുൾ പഠിപ്പിൽ ആണല്ലോ അല്ലെ അനു..
        ടാ അതു ലോങ്ങ് ഓട്ടം ആണല്ലേ ഇപ്പൊ മുഴുവൻ.. മഴ ഉണ്ടോ അവിടെ ഒക്കെ

        1. Full time പഠിപ്പ് ഒക്കെ മുമ്പായിരുന്നു…
          ഇപ്പൊ എന്നും കുറച് നേരം എടുത്ത് നോക്കും എന്ന് മാത്രം…
          എടുത്ത് നോക്കിയില്ലെങ്കിൽ ചിലപ്പോൾ ആ ടച്ച് വിട്ട് പോകും…
          CA ആണ് മോനൂസെ കുറച് പാടാണ്…

  6. Bro സുഖമാണോ?….
    അടുത്ത പാർട്ട്‌ കഴിഞ്ഞോ??…. കഴിഞ്ഞാൽ പെട്ടന്ന് തന്നെ തരണേ ??

    1. സുഖമാണ് ബ്രോ….തിരക്കിലായിപോയി….
      അടുത്ത പാർട്ട് അയച്ചിട്ടുണ്ട് കേട്ടോ ???

  7. അടുത്ത പാർട്ട്‌ കംപ്ലീറ്റ് ആയോ….
    Eppo update aakum…?

Leave a Reply

Your email address will not be published. Required fields are marked *