?എന്റെ കൃഷ്ണ 09 ? [അതുലൻ ] 1683

എന്ത് കേസ് ആണ്….വല്ല കൊലക്കേസ് ആണോ?…… മാമൻ  കേസ് എന്താണെന്നറിയാനുളള ആകാംഷയോടെ അക്കുവിനോട് കാര്യം ചോദിച്ചു…….

 

ആഹ്  കൊലക്കേസ് ആയിരുന്നേൽ ഇത്രേം ടെൻഷനില്ല അങ്കിളെ…… ഇത് അങ്ങനെയല്ല……… അക്കു ഞങ്ങളെയും വിളിച്ച് കടയിൽ നിന്ന് കുറച്ച് മാറി നിന്നിട്ട് കാര്യം പറഞ്ഞ് തുടങ്ങി…….

നമ്മുടെ കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക്  ഫാമിലിയായിട്ട് പോകുന്ന കാറുകൾ, പ്രേത്യേകിച്ച് ചെറിയ കാറുകൾ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് അപകടത്തിൽ പെടുന്നു…. ഇതാണ് സംഭവം…….

കേട്ടിട്ട് എന്താ തോന്നണേ……….?

 

ഇതിലിപ്പോ എന്താ തോന്നാൻ….

വണ്ടി നോക്കി ഓടിച്ചില്ലേൽ ഇടിക്കും…….അല്ലെങ്കിലും ഈ പ്രൈവറ്റ് കരാറുകാരെകൊണ്ട് റോഡിൽ ശല്യമാണ്‌…..മാമൻ  വല്ല്യ പ്രാധാന്യം കൊടുക്കാതെയാണത്‌  പറഞ്ഞത്‌……. പക്ഷെ അക്കു പറഞ്ഞത് കേട്ട് എന്റെ ഉളളിൽ പണ്ട് തമിഴ്‌നാട്ടിൽ വെച്ചുണ്ടായ സംഭവം മനസ്സിലേക്ക് വന്നു……. ഇപ്പോ അക്കു പറഞ്ഞത് കേട്ടപ്പോൾ അന്ന് ആ തമിഴ് ലോറി ഡ്രൈവർ പറഞ്ഞ കാര്യങ്ങൾ  മനസ്സിലേക്ക് ഓടിയെത്തി…….

 

‘ഡാ അച്ചു, നീയിത് എന്താ ആലോചിക്കുന്നേ…… ‘

അക്കുവിന്റെ ശബ്ദമാണ് എന്നെ ആലോചനയിൽ നിന്ന് ഉണർത്തിയത്……

 

‘ അക്കു …… സംഭവം നിസ്സാരമല്ല…സംഭവിച്ചത് ഒക്കെ സാധാരണ ആക്‌സിഡന്റുകളും അല്ല’

ഞാൻ പറഞ്ഞത് കേട്ട് അക്കുവും മാമനും എന്നെ തന്നെ നോക്കി നിന്നു..

 

‘നീ കാര്യം തെളിച്ച് പറ…..’

അക്കുവിന്റെ ശബ്ദത്തിൽ ഒരു പേടി നിഴലിച്ചതായി എനിക്ക് തോന്നി…..

 

ഡാ ഒരു 3 വർഷം മുന്നെയാണ്….. അന്ന് ഞാൻ  റാവുത്തർ മുതലാളിയുടെ  ലെയ്‌ലാൻഡ് ഓടിക്കുന്ന സമയം…..

ഒരു ദിവസം തമിഴ്നാട്ടിലേക്ക് ഓട്ടം പോയതായിരുന്നു…..  സേലം ഹൈവേ പിടിച്ച് പോകുന്ന വഴി ടോൾ എടുക്കാതെ ആ പൈസ ലാഭിക്കാൻ വേണ്ടി ഹൈവേയിൽ നിന്നിറങ്ങി  വേറെയൊരു  റൂട്ട് പോകുന്ന വഴിയാണ് ഒരു കേരള രെജിസ്ട്രേഷൻ കാർ തവിട് പൊടിയായി കിടക്കുന്നത് കണ്ടത്…… ഞാൻ വേഗം ലോറി ഒതുക്കി ചെന്ന് നോക്കിയതും ഒരു 6 പേരോളം ആ കാറിലുണ്ടായിരുന്നു…. ആർക്കും അനക്കമൊന്നുമില്ല…..

ഇടി കഴിഞ്ഞിട്ട് ഒരു 10 മിനിറ്റ് ആയിട്ടുളളു എന്ന് തോന്നി…… അധികം വണ്ടികൾ വരാത്ത വഴിയായത് കൊണ്ട് ആരും കണ്ടിട്ടുമില്ല……

The Author

587 Comments

Add a Comment
  1. എവിടെ ബ്രോ

  2. എന്തായി

    1. വരും വരും ?

      1. Ennann varaaa… ?

      2. Varum varumennu paranjittu masam 2 ayi moodu kallayalle

  3. നായകൻ ജാക്ക് കുരുവി

    എവിട്യ ഇഷ്ട കാണാൻ ഇല്ലല്ലോ. കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു….

    പിന്നെ ഞാനും നിങ്ങടെ അടുത്തുള്ള ആള് തന്നയാട്ടോ, “പുതുക്കാട്”…..

    1. ഇന്ന് വരും ബ്രോ. അയച്ചിട്ടുണ്ട് ?

      1. എപ്പോൾ വരും

  4. അതുലൻ ചേട്ടാ ഒരു മാസം ആവാറായി..

    തിരക്കിലാണെങ്കിൽ ഇടയ്ക് അപ്ഡേറ്സ് എങ്കിലും തരണേ.. ?✨️

    കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌.. ♥️♥️♥️

    1. ബ്രോ ഫോണിന്റെ ടച്ച്‌ കംപ്ലയിന്റ് ആയിരുന്നു.വേറെ ഫോണിൽ നിന്നാണ് ഇടക്ക് ഈ വഴി വന്നിരുന്നത്?.അതാണ് കഥ വരാൻ വൈകിയത്

  5. നായകൻ ജാക്ക് കുരുവി

    nirthyo?

    1. നോ ?

  6. Bro ഇടക് ഇടക് വന്നു നോക്കുന്നുണ്ട് അടുത്ത പാർട്ട്‌ ന്ന് വെയ്റ്റിംഗ് ann

    1. ഇന്ന് വരും ബ്രോ ???

  7. അതുലൻ ചേട്ടാ any updates…?

    1. ഇന്ന് അപ്‌ലോഡ് ആക്കിട്ടുണ്ട് ബ്രോ ?

  8. ?സിംഹരാജൻ?

    Waiting bro….കുറേ ആയ്…ഇടക്കിടക്ക് വന്നു നോക്കാർ ഉണ്ട്…

    1. ഫോൺ ഇല്ലായിരുന്നു.ടച്ച്‌ കംപ്ലൈന്റ് ആയി. അതാണ് എഴുതികഴിയാൻ ഇത്രയും വൈകിയത് ?

  9. Any update on the next part

    1. യെസ് ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *