അവൾ എന്റെ കയ്യിലേക്ക് നോക്കി ഇല്ലാ…. അവിടെ ഒന്നും ഇല്ലാ…. അവൾ എന്റെ കൈ കേറി പിടിച്ചു പരിശോധിച്ച് തിരിച്ചും മറിച്ചും നോക്കി….
അവൾ എന്റെ മുഖത്തേക്ക് നോക്കി…. ഞാൻ അന്നേരം ഉമ്മയെ നോക്കുകയായിരുന്നു…
ഉമ്മാക് മനസ്സിലായി ഞാൻ അല്ല…. എന്ന്
അവന്റെ ഒക്കെ കാണ്ട മൃഗത്തിന്റെ തൊലി ആണ് അങ്ങിനെ ഒന്നും മുറിയില്ല…. മജീദ്ക്ക ആണ് പറഞ്ഞത്…
ഇല്ലാ ഞാൻ മാന്തിയത് ആണ് ഇതാ എന്റെ നഖത്തിൽ ചോര ഉണ്ട് അവൾ മജീദ്ക്കയെ കാണിച്ചു….
ഞാൻ പെട്ടെന്ന് ചുറ്റും നോക്കി…. ജാഫർ എവിടെ..
അവൻ ബാത്‌റൂമിൽ കേറി എന്തെ ഫൈറൂസ ആണ് ചോദിച്ചത്…. ഞാൻ ചെന്ന് ബാത്രൂം ഡോറിൽ ഇടിച്ചു ഇറങ്ങെടാ…
രണ്ട് മൂന്ന് തട്ട് തട്ടിയപ്പോൾ അവൻ ഇറങ്ങി…. ഞാൻ അവനെ കോളറിൽ തൂക്കി ചുമരിൽ ചേർത്ത് നിർത്തി….. ഫൈറൂസ വന് അവന്റെ കൈ നോക്കി അവിടെ മാന്തി പൊളിച്ച മൂന്ന് രക്ത വരകൾ ചോര പൊടിയുന്നു ഇപ്പോളും……
എല്ലാം നിശബ്ദം എന്റെ കൈ അവന്റെ മുഖത്ത് ആഞ്ഞു പതിച്ചു ഒറ്റ അടിയിൽ അവൻ താഴെ വീണു…. പിടിച് എണീപ്പിച്ചു
നീ അവളെ കയറി പിടിച്ചതിന് അല്ല എന്റെ ഉമ്മയുടെ മുന്നിൽ പൊലും എന്നെ ഒരു പെണ്ണ് പിടിയൻ ആക്കിയതിനു…
ടാ നായിന്റെ മോനെ… ഒരു പെണ്ണിനെ അവളുടെ സമ്മതത്തോടെ പിടിക്കണം അല്ലെങ്കിൽ വല്ല…… ഞാൻ അത് മുഴുമിപ്പിച്ചില്ല
നിങ്ങൾ പറഞ്ഞ ഏ കുടുംബത്തിൽ ഇനി ഞാൻ കയറുന്നില്ല മജീദ്ക്ക പക്ഷെ ഏ ഫാരിസ് ആരാണ് എന്ന് ഒന്ന് ശരിക്കും അന്വേഷിക്കൽ നല്ലത് ആണ് ഗുണ്ട ആണോ അതോ സംരക്ഷകൻ ആണോ എന്ന്… ഇനി അങ്ങോട്ട് ഇത് വരെ ഞാൻ കാണിച്ച ആ ക്ഷമ ഉണ്ടല്ലോ എന്റെ ബന്ധു ആണ് എന്ന ഒരു പരിഗണന അത് ഇനി ഉണ്ടാവില്ല…
