ഫൈറൂസ നീ എങ്കിലും വിശ്വസിച്ചല്ലോ എന്നെ അത് മതി പിന്നെ… ഇനിയെങ്കിലും ഇവരോട് പറ നിന്റെ കെട്ടിയോൻ എങ്ങിനെ ഒക്കെ ആണ് നിന്നെ ദ്രോഹിച്ചത് എന്ന് ഏ ഷാഹിന ഒരു നിമിഷം അനുഭവിച്ചതിന്റെ നൂറ് ഇരട്ടി അവൻ നിന്നെ ദ്രോഹിച്ചു എന്ന് ഇവർ മനസ്സിലാക്കാൻ പോകുന്നില്ല എങ്കിലും പറഞ്ഞേക്ക്…
പെട്ടെന്ന് ഉമ്മ വന്നു എന്നെ കെട്ടിപിടിച് കരഞ്ഞു… ഉമ്മ ആകെ ഇല്ലാണ്ടായി പോയി മോനെ… ഒരേ കരച്ചിൽ ആയിരുന്നു…. സാരമില്ല ഉമ്മാ… പോട്ടെ. എനിക്ക് എന്റെ ഉമ്മയോട് ഒരു ദേഷ്യവും ഇല്ലാ… പക്ഷെ ഉമ്മാ ഇനി ഒരിക്കലും ഇവരുടെ ഇടയിലേക്ക് എന്നെ വിളിക്കല്ലേ.. മടുത്തു ഉമ്മാ എത്ര സ്നേഹത്തോടെ ബഹുമാനത്തോടെ ഇവരെ ഞാൻ നോക്കിയാലും പുച്ഛത്തോടെ അല്ലാതെ ഇവർ എന്നെ നോകിയിട്ടില്ല ഇനി ഇപ്പോൾ പെണ്ണ് പിടിയൻ കൂടി ആയ സ്ഥിതിക്ക്….
വേണ്ട ഇനി മോനെ ഉമ്മാ ഇവർക്കിടയിലേക് വിളിക്കില്ല
എന്തോ പറയാൻ തുടങ്ങിയ മജീദ്ക്കയോട് ഉമ്മാ ഒറ്റ ശ്വാസത്തിൽ പറഞ്ഞു ഇനി നീ ചിലക്കരുത് നിന്റെ സ്വഭാവം ഒക്കെ നിന്റെ അയൽ വക്കത് ഉള്ള പെണ്ണുങ്ങൾ പറഞ് എനിക്കറിയാം കക്കൂസിൽ ഒളിഞ്ഞു നോക്കുക പെണ്ണുങ്ങളെ അടി വസ്ത്രം കക്കുക എന്നിട്ട് എന്റെ മോനെ നിനക്ക് കുറ്റം പറയണം അല്ലെടാ എന്തെ തെളിവ് വേണോ നിനക്ക്….
മജീദ്ക്ക ഒരു നിമിഷം ഭൂമിയുടെ അടിയിലേക്ക് താഴ്ന്നു പോയി…. അയാൾ ഇറങ്ങി ഒറ്റ നടത്തം ആയിരുന്നു പുറത്തേക്..
സകല കമ്പി കഥകളും പ്രശ്നങ്ങളും അറിയുന്ന ഞാൻ പൊലും അറിഞ്ഞില്ല ഉമ്മാക് എവിടെന്ന ഏ ന്യൂസ്…. ഹൊ എന്തൊക്കെയാ നടക്കുന്നെ ലോകത്ത്.. ഞാൻ ഉമ്മയെ നോക്കി സകല ന്യൂസും ഇവിടെ കിട്ടുന്നുണ്ട് വെറുതെ അല്ല കറി വെക്കുമ്പോളും ചോറ് വെക്കുമ്പോളും ഫോൺ ചെവിയിൽ ഞാനും ഉമ്മയും ചിരിച്ചു…
