എന്റെ മാത്രം ചെക്കൻ 4 [ജോർജ് സാർ] 18

ഫൈറു എന്നെ തന്നെ നോക്കി ചിരിച് കൊണ്ടിരുന്നു

എന്താടാ ഒരു ആക്കി ചിരി….

യേ നീ സംസാരിക്കുന്നത് കേൾക്കാൻ നല്ല രസം… അല്ല ഷഹാനയോട് നിനക്ക് ഒന്നും തോന്നിയില്ലേ…

തോന്നാത്തത് അല്ലെടാ അതൊന്നും ശരിയാവില്ല…. നമ്മൾ ചെറിയ റേഞ്ച് ആണ് പിന്നേ നമ്മള കുടുംബക്കാരെ എനിക്ക് നല്ല പേടിയാ പിന്നേ ഷഹാനയുടെ ഉപ്പ നിനക്ക് അറിയാലോ വല്ല്യ പണക്കാരൻ അതിന്റെ ജാട നല്ലോണം ഉമ്മക്കും ഉപ്പക്കും ഉണ്ട് ഷഹാന അങ്ങിനെ അല്ല കേട്ടോ സൊ എനിക്ക് നമ്മള സാധാരണ പെണ്ണ് മതി…. അതും കുറേ കഴിയട്ടെ…..

മ്മ്…

വാ പോകണ്ടേ എനിക്ക് വീട്ടിൽ പോയി ഫുഡ്‌ ഒക്കെ ആകാൻ ഉണ്ട്

ആ വാ പോകാം നീ ഇന്നലെ സങ്കടപ്പെട്ട് പോയപ്പോൾ ന്തോ പോലെ അതാ നിന്നെ കൂട്ടി ഇങ്ങോട്ട് വന്നേ

ഓഹ് അപ്പോൾ നമ്മള സങ്കടം ഒക്കെ കാണുന്നുണ്ട്…

പിന്നില്ലാതെ…. വാ മോളെ പോകാം ഞാൻ ഇനി ഫുൾ ഓട്ടം ആയിരിക്കും 1 മാസത്തിന്റെ ഉള്ളിൽ ഒരു 6 ലക്ഷം സങ്കടിപ്പിക്കണം അതിന്റെ ഓട്ടം ആയിരിക്കും

ഈ ഡീൽ കാൻസൽ ആയാൽ ഞാൻ ഇല്ലാ മോളെ… സൊ വാ വിടാം

വീട്ടിൽ എത്തി കിടന്ന സമയത്ത് എന്തോ… ഷഹാനയെ ഓർമ്മ വന്നു രണ്ട് ദിവസം ഞാൻ നോക്കിയതല്ലേ….എന്തോ വല്ലാത്ത ഒരു മിസ്സിംഗ്‌….

ഞാൻ ഷഹാനക്ക് ഒരു മെസ്സേജ് ഇട്ടു….

ഹൈ ഒക്കെ അല്ലെ…

ഞാൻ അയച് ഒരു സെക്കന്റ്‌ ആവും മുൻപ് ബ്ലൂ ടിക് ആയി…

12:30 ആയല്ലോ ഇവൾ ഉറങ്ങിയില്ലേ ചേ അയക്കണ്ടായിരുന്നു….

ആഹ് ഫാരി ഒക്കെ ആണ്… എന്തെ ഇപ്പോളാണോ ഓർമ്മ വന്നത്… ഓഹ് നിങ്ങളൊക്കെ തിരക്ക് മനുഷ്യന്മാർ അല്ലെ….

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *