അവൾ ഓരോ റൂം ആയി കാണിച്ചു തന്നു… മുകളിലെ അടിപൊളി ഓഡിയോ സിസ്റ്റം ഉള്ള ഒരു റൂം…. ബാൽക്കണി അവസാനം അവളുടെ റൂം…
അത് ഒരു കിടിലൻ റൂം ആയിരുന്നു ഒരു മാതിരി വല്ല്യ വല്ല്യ ഹോട്ടൽ ഒക്കെ ഉണ്ടാവാറില്ലേ ആ ടൈപ്പിൽ ഒരു റൂം…
ഞാൻ വീട് എടുക്കട്ടെ മോളെ ഇതൊക്കെ ഒന്നും അല്ല…
ആയിക്കോട്ടെ…നമ്മള വിളിക്കോ ആ വീട്ടിലേക്ക്..
പിന്നേ വീട് കേറുന്ന ദിവസം നല്ല മട്ടൻ ബിരിയാണി ആക്കി നിന്നെ വിളിക്കാം പോരെ
മ്മ്…
കുറേ നേരം സംസാരിച് ഇരുന്നപ്പോൾ ഉണ്ട് ഉമ്മാ ഫോൺ വിളിക്കുന്നു ടാ… നമ്മള സലാംക്ക മരണപ്പെട്ടു നമ്മൾക്ക് വേഗം പോകാം അങ്ങോട്ട്… ചായ ആകുന്നുണ്ട് കുടിച്ചിട്ട് ഇറങ്ങാം
ആഹ്…
ടാ ഞാൻ വിടട്ടെ…
എങ്ങോട്ട്… കുറേ നേരം ഉണ്ടാകും എന്ന് പറഞ്ഞിട്ട്…
ആര് പറഞ്ഞു…. ടാ നമ്മള ജാഫർ നാറി ഇല്ലേ അവന്റെ കാർണോർ മരണപ്പെട്ടു അങ്ങോട്ട് പോണം…
പിന്നേ പോയാൽ പോരെ…
ടാ അവർക്ക് ഒന്നും മനസ്സിലാക്കാതെ ആയിപ്പോകുന്ന സമയം ആണ് നമ്മൾ അല്ലെ എത്തേണ്ടത്….
മ്മ്…
ഫാരിസ്ക… എനിക്ക് ഒരു കാര്യം പറയാനുണ്ട്…
എന്താ പറ..
ഞാൻ അന്ന് പറഞ്ഞ കാര്യം…
ഷഹാന.. നീ എന്താ ഇങ്ങനെ നമ്മൾ അന്ന് സംസാരിച്ചത് അല്ലെ….
എന്ത്.. ദുൽഖർ സൽമാൻ അല്ലെ എനിക്ക് കിട്ടി എന്റെ ദുൽഖർ സൽമാനെ…
ഷാഹി.. നീ എന്ത് അറിഞ്ഞിട്ട ഈ പറയുന്നേ വല്ല ബോധവും ഉണ്ടൊ…. നിനക്കിപ്പോൾ എന്നോട് ഉള്ളത് പ്രണയം അല്ല സിംപതി ആണ്…. അതിന്റെ കൂടെ ഫൈറുവിന്റെ വക കുറേ തള്ളും അന്നവൾ നിങ്ങൾ പെൺ പടയോട് പറഞ്ഞത് ഒക്കെ കുറച്ച് ഡ്രാമ ആണ് അല്ലാതെ എന്തോ സംഭവം ആയിട്ട് ഞാൻ ഈ കുടുംബത്തിന് വേണ്ടി ചെയ്തിട്ടൊന്നും ഇല്ലാ… എന്റെ സ്വഭാവം ആണിത് മാത്രവുമല്ല ഈ ഓട്ടവും ബഹളവും കല്യാണ തിരക്കും ഒക്കെ എനിക്ക് ഇഷ്ടമാണ്… പിന്നേ അന്നത്തെ ആ പെണ്ണ് പിടിയും സംഭവം ഒക്കെ…. അങ്ങിനെ ഉണ്ടായി ഒരു മോശം ദിവസം അതിൽ ഞാൻ തെറ്റുകാരൻ ആണെന്ന് കരുതി നീ എന്തോ ചെയ്തു ആ ഒരു സിംപതി വളർന് നിനക്ക് എന്നോട് ഒരു സ്നേഹം അത്രേ ഉള്ളു..
