എന്റെ മാത്രം ചെക്കൻ 4 [ജോർജ് സാർ] 18

ഉമ്മാ ചാർജ് തീർന്ന് ഓഫ്‌ ആയി എന്തെ വിളിച്ചിരുന്നോ…

ഞാനല്ല.. ഫൈറു വന്നിരുന്നു അവൾ ഹോസ്പിറ്റലിൽ പോയി നിന്നെ കാണാത്തത് കൊണ്ട് ഇങ്ങോട്ട് വന്നു… അവൾക് എന്തേലും പ്രശ്നം ഉണ്ടൊ

എന്തെ ഉമ്മാ അങ്ങിനെ ചോദിച്ചേ…

ആകെ ക്ഷീണിച്ച പോലെ പെണ്ണ്… എന്നും കളിച് ചിരിച് നടക്കുന്നതല്ലേ ഇന്ന് എന്തോ വല്ലാതെ കണ്ടിട്ട് ഉമ്മാക്ക് എന്തോ പോലെ… നീ ഓൺ അവളെ കണ്ടിട്ട് ഹോസ്പിറ്റലിൽ പോയ മതി..

ഹോസ്പിറ്റലിലോ…. ഞാൻ ഇന്നലെ നിന്നില്ലേ ഉമ്മ പറഞ്ഞിട്ട് അതുമല്ല ഡിസ്ചാർജ് ആയില്ലേ അപ്പോൾ

ഇല്ലാ നിന്നെ വിളിച്ചിട്ട് കിട്ടണ്ടേ… അവൾക് വീണ്ടും എന്തോ ക്ഷീണം പോലെ അങ്ങിനെ ഡോക്ടർ ഇന്നും കൂടി കിടക്കാൻ പറഞ്ഞു….

തൊല്ല ആയല്ലോ ഞാൻ ഇന്നെങ്കിലും ഒന്ന് മര്യാദക്ക് ഉറങ്ങാം എന്ന് വിചാരിച്ചതാ അല്ല അവളുടെ കസിൻസ് ഒക്കെ ഇല്ലേ…

ടാ.. മതിയാക് എന്തെ നീ ഇപ്പോൾ വല്ല്യ മുതലാളി കളിക്കാൻ ഒക്കെ തുടങ്ങിയോ…. മോൻ പോയി നിന്നാൽ മതി കുറച്ച് പൈസ വരുമ്പോളേക്കും ഉമ്മ പറയുന്നത് തട്ടാൻ തുടങ്ങിയോ…

ഞാൻ ഒന്നും പറഞ്ഞില്ല നേരെ പോയി കുളിച് ഫ്രഷ് ആയി ഡ്രസ്സ്‌ എടുത്ത് ചാർജ്‌ര് എടുത്ത് ഇറങ്ങി…

ടാ ഫുഡ്‌ വച്ചിട്ടുണ്ട്… വാ

എനിക്ക് വേണ്ട ഞാൻ പോകുന്നു…

വാടാ ഇവിടെ…

ഫുഡ്‌ എടുത്ത് വച് എന്നെ പിടിച് ഇരുത്തി ഉമ്മാ ആദ്യം ഒരു ഉരുള നെയ്‌ച്ചോർ എന്റെ വായിൽ വച് തന്നു

ആഹ നല്ല ബീഫും നെയ്ച്ചോറും…well … ഭക്ഷണം എന്ത് പിഴച്ചു… തട്ടിയേക്കാം

നീ അല്ലെടാ വേണം എന്ന് ഇന്നലെ പറഞ്ഞത് കഴിച്ചിട്ട് മോൻ പോയി അവിടെ നിക്ക്.. പാവം അല്ലെടാ ആ പെണ്ണ്.. ഉമ്മാക്ക് ഭയങ്കര ഇഷ്ടമാ അവളെ നല്ല തങ്കം പോലത്തെ പെണ്ണല്ലെടാ അവൾ ഈ അവസ്ഥയിൽ നമ്മളല്ലേ നോക്കേണ്ടത്..

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *