ജീന എന്താണ് പറയുന്നത് എന്ന് മനസിലാകാതെ വിദ്യ അവളെ മിഴിച്ച് നോക്കി.
“കോളേജിൽ പഠിക്കുമ്പോൾ ഓണത്തിന് ഞാൻ നിങ്ങളുടെ വീട്ടിൽ വന്ന് നിന്ന് പോയതിനു ശേഷം എന്റെ ജീവിതത്തിൽ എന്താ ഉണ്ടായതെന്ന് നീ അറിയണം.. അതിനു ശേഷം നീ തീരുമാനിച്ചാൽ മതി ഇച്ചായന് ഞാൻ ചേരുമോന്ന്.”
ജീന തനിക്ക് സംഭവിച്ചതെല്ലാം വിദ്യയോട് തുറന്ന് പറഞ്ഞു.
എല്ലാം കേട്ട് കഴിഞ്ഞ ശേഷം കുറച്ച് സമയത്തേക്ക് എന്ത് പറയണമെന്നറിയാതെ വിദ്യ തരിച്ചിരുന്നു. കുറച്ച് നേരം ചിന്തയിൽ ആഴ്ന്നു ശേഷം അവൾ പറഞ്ഞു.
“എനിക്ക് എന്റെ ചേട്ടനോടുള്ള ബഹുമാനവും സ്നേഹവും ഇപ്പോൾ കൂടുകയാണ് ഉണ്ടായത്. എല്ലാം അറിഞ്ഞ ശേഷവും ചേട്ടൻ നിന്നെ സ്നേഹിക്കുന്നു ഭാര്യയാകാൻ ആഗ്രഹിക്കുന്നു. നിന്നെ എന്റെ നാത്തൂൻ ആയി അംഗീകരിക്കാൻ ആ ഒരു കാരണം മാത്രം മതി എനിക്ക്. നിന്റെ സാഹചര്യം ആണ് നിന്നെ ആ ഒരു തെറ്റിലേക്ക് നയിച്ചത്. ഒരു പെണ്ണെന്ന നിലയിൽ അതിലെ തെറ്റും ശരിയും മനസിലാക്കാൻ എനിക്കാകും. എല്ലാം അറിഞ്ഞുകൊണ്ട് ചേട്ടൻ നിന്നെ സ്നേഹിക്കുന്നുണ്ടെകിൽ അതിന്റെ കാരണം നിന്റെ മനസാണ്.. ഇപ്പോൾ തന്നെ ഇതെല്ലം മറച്ച് വച്ചുകൊണ്ടു ഒരു സൗഭാഗ്യത്തിലേക്ക് നിനക്ക് കടന്ന് വരാമായിരുന്നു. പക്ഷെ നീ അത് ചെയ്തില്ല. അതാണ് നിന്റെ മനസിന്റെ നന്മ.. എനിക്ക് നിന്നെക്കാളും നല്ലൊരു നാത്തൂനേ എന്റെ അമ്മയ്ക്ക് നിന്നെക്കാളും നല്ലൊരു മരുമോളെ എന്റെ ചേട്ടന് നിന്നെക്കാളും നല്ലൊരു ഭാര്യയെ ഒരിക്കലും ലഭിക്കില്ല.. അതുകൊണ്ടു തന്നെ ഇനി കുടുംബത്തിൽ മറ്റാര് സമ്മതിച്ചില്ലേലും ഞാനും അമ്മയും ഈ വിവാഹം നടത്തും.”
വിദ്യയിൽ നിന്നും ഇത്രയും കേട്ട് കഴിഞ്ഞപ്പോൾ മനസ്സിൽ നിന്നും എന്തോ ഭാരം ഇറക്കി വച്ച അനുഭൂതി ആയിരുന്നു ജീനക്ക്. ഈ ഒരു സൗഭാഗ്യം ദൈവം തനിക്കായി ഒരുക്കി വച്ചതാണ് എന്നൊരു തോന്നൽ അവൾക്കുണ്ടായി.
അത്രയും നേരം അവളുടെ മുഖത്ത് ഉണ്ടായിരുന്ന നിസ്സംഗത മാറി പകരം മുഖത്ത് സന്തോഷം നിറഞ്ഞു. തന്നെ അംഗീകരിച്ചതിനു നന്ദി എന്നവണ്ണം ജീന അവളെ കെട്ടിപിടിച്ചു. അടക്കാനാകാത്ത സന്തോഷം കൊണ്ടോ എന്തോ.. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു.
അവളെ തന്നിൽ നിന്നും അകത്തി കവിളിൽ കൂടി ഒഴുകുന്ന കണ്ണുനീർ തുടച്ച്കൊണ്ടു വിദ്യ പറഞ്ഞു.
“നീ എനിക്ക് ഒരു വാക്ക് തരണം.”
ജീന എന്താ എന്ന അർഥത്തിൽ അവളുടെ മുഖത്തേക്ക് നോക്കി.
“നിനക്ക് സംഭവിച്ചതൊന്നും അമ്മയോട് പറയരുത്.”
ജീന അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നപ്പോൾ അവൾ തുടർന്നു.
“ഈ കല്യാണത്തിന് അമ്മ സമ്മതിക്കാതിരിക്കുമോ എന്ന് പേടിച്ചല്ല ഞാൻ അങ്ങനെ പറഞ്ഞത്. ഇതൊക്കെ അറിഞ്ഞാലും അമ്മ ഈ കല്യാണത്തിൽ നിന്നും പിന്നോട്ട് മാറില്ല.. കാരണം അത്ര മാത്രം എന്റെ ‘അമ്മ നിന്നെ സ്നേഹിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ നിനക്ക് ഉണ്ടായ അനുഭവങ്ങൾ അറിഞ്ഞാൽ അമ്മക്ക് അത് ചിലപ്പോൾ സഹിക്കാനാകില്ല. അതുകൊണ്ടാണ് അമ്മ ഇതൊന്നും അറിയരുതെന്ന് ഞാൻ പറഞ്ഞത്.”
വിദ്യയുടെ കൈയിൽ പിടിച്ച് കൊണ്ട് ജീന പറഞ്ഞു.
“ഇല്ല.. ഞാൻ അമ്മയോട് ഒന്നും പറയില്ല. നീയെങ്കിലും ഇതെല്ലാം അറിഞ്ഞിരിക്കണമെന്ന് എനിക്കുണ്ടായിരുന്നു.”
ബ്രോ എത്ര നല്ല കഥയാ ഇനിയും ഇതുപോലത്തെ കഥ ഏഴുതാൻ ശ്രമിച്ചുകൂടേ
Avarude vaivahika Jeevithathinte Aadya Dhinangalile nalla moments ullppeduthi Oru Part Koode Ezhuthamo????Orupaad ishtappettu ?Theernnu povallenn Aagrahichu ❤❤❤❤???
dear ne-na ❤️?
ഒരു ഭാഗം കൂടി തന്നൂടെ ?
Loved it?❤️
Ith ith pole ang thudarnnirunnenkil enn agrahichu pokua…. Thudarnnoode….?
Avarude married life family……aghne oru feel good story aayitt…
ഒരുപാട് ഇഷ്ടപ്പെട്ടു ??❤️
❤️❤️??
❤️❤️❤️❤️
ഈ കഥ ഇനിയും എഴുതികുടെ ബ്രോ pls