എന്റെ നിലാപക്ഷി 9 [ ne-na ] 1616

എന്റെ നിലാപക്ഷി 9
Ente Nilapakshi Part 9 | Author : Ne-NaPrevious part

 

വീടിന് മുന്നിൽ കാർ നിർത്തി ശ്രീഹരി ജീനയുടെ മുഖത്തേക്ക് നോക്കി. അത്രയും നേരം എസിയിൽ യാത്ര ചെയ്തിട്ടും ജീനയുടെ നെറ്റിയിൽ വിയർപ്പ് കണങ്ങൾ പറ്റിപ്പിടിച്ച് ഇരിക്കുന്നു. മുഖത്ത് ചെറിയൊരു ഭയം താളം കെട്ടി നിൽക്കുന്നത് പോലെ.
വീടെത്താറായപ്പോഴുള്ള അവളുടെ നിശബ്‌ദത ശ്രീഹരിയും ശ്രദ്ധിച്ചിരുന്നു. മുന്നാറിൽ നിന്നും യാത്ര തിരിക്കുമ്പോൾ വാ തോരാതെ സംസാരിച്ച് കൊണ്ടിരുന്നവളാണ് പെട്ടെന്ന് നിശ്ശബ്ദതയായത്.
ജീനയുടെ തോളിൽ തട്ടികൊണ്ട് അവൻ ചോദിച്ചു.
“ഏയ്.. എന്ത് പറ്റി?”
അവൾ പെട്ടെന്ന് എന്തോ ആലോചനയിൽ നിന്നും ഞെട്ടി ഉണർന്നു.
“എന്താ ഇച്ചായാ?”
“എന്ത് പറ്റി നിനക്ക്.. മുഖം വല്ലാതെ ഇരിക്കുന്നു.”
“ഇത് ശരിയാകുമോ ഇച്ചായാ.. ‘അമ്മ എന്നെ കുറിച്ച്‌ എന്ത് വിചാരിക്കും.”
അവളുടെ എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലാക്കിയ ശ്രീഹരി പറഞ്ഞു.
”അമ്മ നിന്നെ കുറിച്ച്‌ മോശമായി ഒന്നും വിചാരിക്കില്ല.. ഇത് കേൾക്കുമ്പോൾ സന്തോഷിക്കത്തെ ഉള്ളു.”
ജീന അത് കേട്ടിട്ടും അവന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു.
അവളുടെ നെറ്റിയിൽ ഒട്ടിച്ചിരുന്ന ബാൻഡേജിൽ വിരലോടിച്ച് കൊണ്ട് അവൻ പറഞ്ഞു.
“ഞാൻ പറഞ്ഞിരുന്നതല്ലേ.. അമ്മയാണ് ഈ കാര്യത്തെ പറ്റി നിന്നോട് സംസാരിക്കാൻ എന്റടുത്തു പറഞ്ഞത്.”
ജീന ചെറിയൊരു അപേക്ഷ എന്ന പോലെ പറഞ്ഞു.
“എങ്കിലും ഞാൻ സമ്മതിച്ചുന്നു എന്റെ മുന്നിൽ വച്ച് അമ്മയോട് പറയണ്ട.”
“ഓഹ്.. സമ്മതിച്ചു.”
അത് പറയുമ്പോൾ അവന്റെ മുഖത്ത് ഒരു പുഞ്ചിരി തങ്ങി നിന്നിരുന്നു.
ശ്രീഹരി കാറിൽ നിന്നും ഇറങ്ങിയപ്പോൾ അവനൊപ്പം തന്നെ ജീനയും ഡോർ തുറന്ന് പുറത്തിറങ്ങി.
ശ്രീഹരി കാറിന്റെ ഡിക്കി തുറന്ന് ബാഗ് എടുക്കുന്ന സമയം ജീന ഡോർ ബെൽ അടിച്ചു.
വാതിൽ തുറന്ന ‘അമ്മ കണ്ടത് മുന്നിൽ നിൽക്കുന്ന ജീനയെ ആണ്.
അവളുടെ നെറ്റിയിലെ ബാന്റെജ് കണ്ട്‌ ‘അമ്മ ആദ്യം തന്നെ ചോദിച്ചു.
“മോളുടെ നെറ്റിക്ക് എന്ത് പറ്റി?”
എന്ത് മറുപടി നൽകണമെന്ന് അറിയാതെ അവൾ ഒരു നിമിഷം അറച്ച് നിന്നപ്പോൾ ബാഗുമായി അവിടേക്ക് വന്ന ശ്രീഹരി പറഞ്ഞു.
“ഒരു കല്ലിൽ തട്ടി മറിഞ്ഞു വീണത്.. അതെങ്ങനെ നിലത്തു നോക്കി നടക്കണ്ടേ.. തുള്ളിചാട്ടമല്ലേ..”
ഒരു കാരണവുമില്ലാതെ തനിക്കിട്ട് പാര വയ്ക്കുന്ന ശ്രീഹരിയെ ജീന തുറിച്ച്‌ നോക്കി.
അവന്റെ കൈയിൽ പതുക്കെ അടിച്ച്‌ കൊണ്ട് ‘അമ്മ ജീനയോടു പറഞ്ഞു.
“അവൻ അങ്ങനെ പലതും പറയും.. മോള് അകത്തേക്ക് കയറി വാ.”
അവർ അകത്തേക്ക് കയറിയപ്പോൾ അമ്മ ആരോടെന്നില്ലാതെ ചോദിച്ചു.
“നിങ്ങൾ ഇവിടന്ന് പോകുമ്പോൾ പറഞ്ഞിരുന്നത് പ്രകാരം നാളെ ആയിരുന്നല്ലോ വരേണ്ടിയിരുന്നത്.. ഇതെന്താ ഒരു ദിവസം നേരത്തെ വന്നത്?”

The Author

ne-na

144 Comments

Add a Comment
  1. കൊള്ളാം nena
    ഇനിയും കഥകൾ എഴുതണം, അടുത്തത് കൊണ്ട് ഇവിടെ വരുമെന്ന് പ്രതീക്ഷിക്കുന്നു.

  2. മറ്റൊരു കഥയുമായി വരുന്നതിനേക്കാൾ ഇത് തുടരുന്നതാണ് നല്ലത്, കാരണം അത്രയേറെ ജീനയും ശ്രീഹരിയും സ്വാധീനിച്ചു, ഇനിയും ചെറിയ കുരുത്തക്കേടുകളും കുഞ്ഞു കുഞ്ഞു പ്രശ്നങ്ങളും ഒരുപാട് സ്നേഹവുമായി അവരെ മുന്നോട്ടു കൊണ്ടുപോ നീന…

  3. ലാസ്റ്റ് പാർട്ട്‌ തീർന്നതായിരുന്നില്ലേ ഇനിയിപ്പോ ജീനക്ക് മാനസിക വിഷമം ഉണ്ടാക്കുന്നോരെയൊന്നും കാണിച്ചു നശിപ്പിക്കല്ലേ ഡിയർ വേണച്ചാൽ ഒരു പ്രണയം നിറഞ്ഞ ആദ്യ ദിവസങ്ങൾ കൂടെ പറഞ്ഞു നിർത്തിക്കോ വായനക്കാരനും ഒന്ന് സന്തോഷിച്ചോട്ടെ പ്രിയ്യപ്പെട്ടവനെ

    1. Avarude pranaya nimishangal manasil theliyukayanenkil urappayum ezhutham

      1. ചില കഥകൾ
        ഇതിന്റെ ലാസ്റ്റ് പാർട്ട്‌ പോലെ പറയാതെ പറഞ്ഞവസാനിപ്പിക്കുന്നതാണ് അതിന്റെ ഭംഗി
        പിന്നെ വെറുതെ ഏച്ച്‌ കെട്ടി ബെഡ്‌റൂം വാതിലടയുകയും ഇണപ്രാവുകൾ കൊക്കുരുമ്മകയും ചെയ്തേ തീരൂ എന്നാവുമ്പോ അതിന്റെ ഭംഗി നഷ്ടമാവും
        സൗഹൃദം തുടിക്കുന്ന കഥകളാണ് താങ്കളുടേത് തുടരുക പ്രിയനേ

  4. Thanks
    ഈ ഭാഗവും അടിപൊളി
    ഇനിയും തുടരുമെന്നും കരുതുന്നു

  5. Ippozhanu kadha sherikum complete ayathu pole thoniyathu
    Next part undelum happy ayitu vayikum
    Thanks bro

  6. varkala ref polichu. enn oru varkala nivasi. storykk inganoru comeback prateekshichilla

    1. Varkala ennum enikku priyapetta Oru sthalam aanu

  7. അങ്ങനെ അവരുടെ കല്യാണവും കഴിഞ്ഞു.ഇനിയും അവരെ കാണാൻ പറ്റുമോ

  8. ചന്ദു മുതുകുളം

    നന്നായി…. ഇപ്പോൾ ആണ് ഇതിന് ഒരു പൂർണത വന്നത്?????

  9. Ne na
    പ്ലീസ് ഒരു അപേക്ഷയാണ് കല്യാണം കഴിഞു ശ്രീഹരിയുടെയും ജീനയുടെയും ജീവിതം വളരെ റൊമാന്റിക്കായി ഒന്നു അവതരിപ്പിച്ചൂടെ

  10. വളരെ നന്നായിട്ടുണ്ട്. വീണ്ടും കാണാൻ പറ്റുമെന്നു കേരുത്തിയില്ല. അടുത്ത ഭാഗം…………..

  11. വീണ്ടും കണ്ടതിൽ സന്തോഷം.ഈ ഭാഗവും ഇഷ്ടായി

  12. താങ്ക്സ് എന്റെ നാടായ വർക്കലയെയും ഇതിലേക്ക് കൊണ്ടുവന്നതിന് . . . സ്റ്റോറി പൊളി ആയിട്ടുണ്ട്

  13. എല്ലാം ശുഭം നല്ലൊരു story ആയിരുന്നു ഇതിന്റെ തുടര്‍ച്ച ഉണ്ടാകുമോ. അത്രയ്ക്കും ഇഷ്ടം

  14. ഇനിയും ഉണ്ടോ…??? സാധാരണ അവസാന ഭാഗം ആണെങ്കിൽ അവസാനിച്ചു എന്ന് പറയും അതുകൊണ്ട് ചോദിച്ചതാണ്

    1. Kambistories alle…. First night koodi undel nannayirikkum

      1. നോ പാടില്ല
        സ്നേഹത്തിനെ ഒരിക്കലും സെക്സ് കൊണ്ട് define ചെയ്യരുത്

        ഈ സൈറ്റിൽ കമ്പി ഒട്ടും ഇല്ലാതെ എഴുതിയ കഥകളുണ്ട്

        നിലപക്ഷി നിലാവുപോലെ ഒക്കെ അതിൽ പെടുന്നവയാണ്

  15. അമ്പാടി

    മനസ്സിനെ വളരേയേറെ സ്പര്‍ശിച്ച.., ഒരിക്കലും മറക്കാത്ത വളരെ കുറച്ച് കഥകൾ മാത്രമേ എനിക്ക് ഇവിടെ ഈ സൈറ്റിൽ വായിക്കാൻ കഴിഞ്ഞിട്ടുള്ളൂ.. വിരലില്‍ എണ്ണാവുന്ന ആ കഥകളില്‍ ഒന്നാം സ്ഥാനം എന്റെ നിലാപക്ഷിക്ക് ആണ്.. ??
    മനസ്സിൽ തെളിഞ്ഞു കാണാം ഈ കഥാ വായിക്കുമ്പോള്‍.. അത്ര മനോഹരമായ എഴുത്ത്..
    ഈ സൈറ്റിൽ എന്റെ ആദ്യ കമന്റ് ഇതാണ്. കാരണം ഇതൊക്കെ ഇവിടെ പറയണം എന്ന് എനിക്ക് തോന്നി.
    ഇതുപോലെ പ്രിയപ്പെട്ടതാണ് രതിശലഭങ്ങൾ, അനുപല്ലവി, പിന്നെ കാത്തിരുന്നു മടുത്ത ദേവരാഗം ഒക്കെ..(വേറെയും കുറച്ച് ഉണ്ട് കേട്ടോ പഴയതും പുതിയതും കൂടി )
    മറ്റുള്ളവ മോശമാണെന്ന്‌ അല്ല.. മനസ്സിനെ സ്വാധീനിക്കാന്‍ കഴിഞ്ഞ ചില രചനകൾ ഇവയാണ്..

    അതിമോഹം ആകില്ലെങ്കിൽ ഒരു കാര്യം കൂടി പറയട്ടെ.. കുറച്ച് കൂടെ തുടർന്നു കൂടെ ഇത്.. കാരണം ഇനിയും ഒരുപാട് പാർട്ടുകൾ എഴുതാനുള്ള സാഹചര്യങ്ങൾ ഉണ്ട്.. ശ്രീഹരിയുടെയും ജീനയുടെയും ജീവിതത്തിലെ ഒരുപാട് സന്തോഷനിമിഷങ്ങൾ ഇനിയും വായിക്കാൻ ആഗ്രഹിക്കുന്നു.. തുടരും എന്ന വിശ്വാസത്തോടെ……..

    1. Ente ea kadha athramel ishttapettathu orupaadu thanks

      1. അമ്പാടി

        കഴിയുമെങ്കില്‍ തുടരുക.. അവരുടെ പ്രണയവും കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ വായിക്കാന്‍ കാത്തിരിക്കുന്നു.. ഒരല്‍പം പോലും സെക്സ് കടന്നു വരാതെ അവരുടെ സുന്ദര ജീവിതത്തെ ഇനിയും ഒരുപാട് വായിക്കാൻ കാത്തിരിക്കുന്നു.

  16. Thanks ne.na ee story vendum azhuthiyathinnu

  17. Thank nena for this part.

  18. താങ്ക്സ് നീന. വായനക്കാരുടെ അഭ്യർത്ഥന മാനിച്ചു വീണ്ടും എഴുതിയതിനു.
    ഇതിന്റെ pdf ayakkumo

  19. Thank you nena. It feels complete now.
    Hope we may get a peek into their life at some distant future!
    Once again thanks for this extended part.

      1. ഫോർ ഗിവിങ് a വണ്ടർ ഫുൾ എക്സ്പീരിയൻസ്

  20. സോൾമേറ്റ്

    വളരെ നല്ല സ്റ്റോറി……
    കാത്തിരിക്കുക ആയിരുന്നു ഇതിന്റെ ബാക്കിക് വേണ്ടി….
    നല്ല ജീവനുള്ള കഥകളുമായി ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു…..

  21. Thaaaanks. baaki vayichittu parayam

    1. Vaayichittu urappayum abhiprayam parayanam

      1. Entha parayandathennu ariyilla .Valare nannayitund.Time undenkil E story 1,2 part koodi ezhuthan kazhiyumo??(Sex allattooo) cheruthayittu sex undenkilum kuzhapamilla
        Avarude kusruthiyum, pranayavum niranja nimishangalkaayi kathitikkunnu

  22. Thanku neena thudarnnu ezhuthiyathinu…nanni…??? eniyum ethu polulla nalla stories pretheekshiunnu….

    1. Njan njanum adutha kadhaykkulla alochanayil aanu

  23. Thanks ne-na ഇപ്പോൾ ഇത് പൂർണമായി once again thanks for such a wonderful story

    1. Ingane Oru avasanam ellarum agrahichu ennarinjathinal aanu thudarnnu ezhuthiyathu. Ithum ishttapettu ennarinjathil santhosham

  24. ഒരുപാട് നന്നിയുണ്ട്…ഇത് അപ്ലോഡ് ചെയ്തതിനു….ഗംഭീരം ആയിരിക്കുന്നു…..

  25. വായിച്ചട്ടില്ല അതിനു മുൻപ് ഒരു നന്ദി ഞങ്ങളുടെ അഭ്യത്ഥന മാനിച്ചു പോസ്റ്റ്‌ ചെയ്തതിന്

  26. Vaayichittillaa. Athin munp oru kaaryam ith continue cheyth kondupovaan patuo ..?
    Damon.

    1. Ea kadha eniyum thudarnnal chilapol borayi pokillee?

      1. ഒരിക്കലുമില്ല…. കാരണം ഇപ്പോഴും ഈ കഥക്ക് ഒരു പൂർണത വന്നതായി തോന്നിയിട്ടില്ല… ജീന അത്രമേൽ ആഴത്തിൽ പതിച്ചിരിക്കുന്നു… ജീനയുടെ കഥ ഇനിയും മുന്നോട്ട് പോകാനുണ്ട്… അവരുടെ വിവാഹ ജീവിതം… കുട്ടികൾ… ജീവിതത്തിൽ ഒരിക്കലും വിവാഹം നടക്കാൻ സാധ്യതയില്ലാതിരുന്ന പെൺകുട്ടിയായ ജീനക്ക് കിട്ടിയ സമ്മാനമാണ് ശ്രീഹരിയുമായുള്ള ജീവിതം… അവർ പ്രണയിച്ചില്ലലോ ഇതുവരെ… ഇനി അവർ അവരുടെ വിവാഹ ജീവിതവും പ്രണയവും ആരംഭിക്കട്ടെ… ആരോരുമില്ലാതിരുന്ന പെൺകുട്ടിക്ക് എല്ലാവരും ഉണ്ടാകുമ്പോൾ… ഈ കഥ ഇനിയും തുടരണം… ശ്രീഹരിയുടെ നല്ല പാതിയായി ജീനയെ അവതരിപ്പിക്കണം… waiting for next part… ഇപ്പോൾ ഒരു പക്ഷേ ജെസ്സിയെക്കാളും ജീനയെ ഇഷ്ടപെടുന്നു…

        1. Thudarnnu ezhuthan sramikkam

          1. ഒന്ന് ശ്രെമിച്ചു നോക്കു ne-na

          2. ഇനിയും ഒരുപാട് റീച് കിട്ടാനുള്ള എല്ലാ സ്കോപ്പും ഇതിന്റെ തുടർഭാഗത്തിനു ഉണ്ടാകും… ശ്രീഹരിയും ജീനയും ഒരുമിച്ച് ജീവിച്ചു തുടങ്ങട്ടെ… അവരുടെ കുടുംബം… ഞാൻ ഈ കഥ ചിന്തിക്കുന്നത് ജീനയുടെ ഭാഗത്തു നിന്നാണ്…സ്വപ്നം കാണാത്ത ജീവിതം ലഭിച്ച പെൺകുട്ടി… പക്ഷേ ജീവിതം തിരികെ കിട്ടുമ്പോൾ അവളുടെ സന്തോഷം എന്ത് മാത്രം ഉണ്ടാകും… ബാക്കിയെല്ലാം പറയാതെ തന്നെ അറിയാൻ സാധിക്കില്ലേ…

      2. ഒരിക്കലും ബോർ ആകില്ല. സാധിക്കുമെങ്കിൽ കുറച്ചു കൂടി തുടർന്ന് പോകു.

      3. Romancum pinne jeenayude kuttykaliyum anel super ayirikum

        Over sex konduvannal bore akum angane ezhuthi kadhayude cuteness kalayalle

      4. Illa orikkalumilla

  27. Vaayichittillaa. Athin munp oru kaaryam ith continue cheyth kondupovaan patui..?

Leave a Reply

Your email address will not be published. Required fields are marked *