എന്റെ നിലാപക്ഷി 9 [ ne-na ] 1616

എന്റെ നിലാപക്ഷി 9
Ente Nilapakshi Part 9 | Author : Ne-NaPrevious part

 

വീടിന് മുന്നിൽ കാർ നിർത്തി ശ്രീഹരി ജീനയുടെ മുഖത്തേക്ക് നോക്കി. അത്രയും നേരം എസിയിൽ യാത്ര ചെയ്തിട്ടും ജീനയുടെ നെറ്റിയിൽ വിയർപ്പ് കണങ്ങൾ പറ്റിപ്പിടിച്ച് ഇരിക്കുന്നു. മുഖത്ത് ചെറിയൊരു ഭയം താളം കെട്ടി നിൽക്കുന്നത് പോലെ.
വീടെത്താറായപ്പോഴുള്ള അവളുടെ നിശബ്‌ദത ശ്രീഹരിയും ശ്രദ്ധിച്ചിരുന്നു. മുന്നാറിൽ നിന്നും യാത്ര തിരിക്കുമ്പോൾ വാ തോരാതെ സംസാരിച്ച് കൊണ്ടിരുന്നവളാണ് പെട്ടെന്ന് നിശ്ശബ്ദതയായത്.
ജീനയുടെ തോളിൽ തട്ടികൊണ്ട് അവൻ ചോദിച്ചു.
“ഏയ്.. എന്ത് പറ്റി?”
അവൾ പെട്ടെന്ന് എന്തോ ആലോചനയിൽ നിന്നും ഞെട്ടി ഉണർന്നു.
“എന്താ ഇച്ചായാ?”
“എന്ത് പറ്റി നിനക്ക്.. മുഖം വല്ലാതെ ഇരിക്കുന്നു.”
“ഇത് ശരിയാകുമോ ഇച്ചായാ.. ‘അമ്മ എന്നെ കുറിച്ച്‌ എന്ത് വിചാരിക്കും.”
അവളുടെ എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലാക്കിയ ശ്രീഹരി പറഞ്ഞു.
”അമ്മ നിന്നെ കുറിച്ച്‌ മോശമായി ഒന്നും വിചാരിക്കില്ല.. ഇത് കേൾക്കുമ്പോൾ സന്തോഷിക്കത്തെ ഉള്ളു.”
ജീന അത് കേട്ടിട്ടും അവന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു.
അവളുടെ നെറ്റിയിൽ ഒട്ടിച്ചിരുന്ന ബാൻഡേജിൽ വിരലോടിച്ച് കൊണ്ട് അവൻ പറഞ്ഞു.
“ഞാൻ പറഞ്ഞിരുന്നതല്ലേ.. അമ്മയാണ് ഈ കാര്യത്തെ പറ്റി നിന്നോട് സംസാരിക്കാൻ എന്റടുത്തു പറഞ്ഞത്.”
ജീന ചെറിയൊരു അപേക്ഷ എന്ന പോലെ പറഞ്ഞു.
“എങ്കിലും ഞാൻ സമ്മതിച്ചുന്നു എന്റെ മുന്നിൽ വച്ച് അമ്മയോട് പറയണ്ട.”
“ഓഹ്.. സമ്മതിച്ചു.”
അത് പറയുമ്പോൾ അവന്റെ മുഖത്ത് ഒരു പുഞ്ചിരി തങ്ങി നിന്നിരുന്നു.
ശ്രീഹരി കാറിൽ നിന്നും ഇറങ്ങിയപ്പോൾ അവനൊപ്പം തന്നെ ജീനയും ഡോർ തുറന്ന് പുറത്തിറങ്ങി.
ശ്രീഹരി കാറിന്റെ ഡിക്കി തുറന്ന് ബാഗ് എടുക്കുന്ന സമയം ജീന ഡോർ ബെൽ അടിച്ചു.
വാതിൽ തുറന്ന ‘അമ്മ കണ്ടത് മുന്നിൽ നിൽക്കുന്ന ജീനയെ ആണ്.
അവളുടെ നെറ്റിയിലെ ബാന്റെജ് കണ്ട്‌ ‘അമ്മ ആദ്യം തന്നെ ചോദിച്ചു.
“മോളുടെ നെറ്റിക്ക് എന്ത് പറ്റി?”
എന്ത് മറുപടി നൽകണമെന്ന് അറിയാതെ അവൾ ഒരു നിമിഷം അറച്ച് നിന്നപ്പോൾ ബാഗുമായി അവിടേക്ക് വന്ന ശ്രീഹരി പറഞ്ഞു.
“ഒരു കല്ലിൽ തട്ടി മറിഞ്ഞു വീണത്.. അതെങ്ങനെ നിലത്തു നോക്കി നടക്കണ്ടേ.. തുള്ളിചാട്ടമല്ലേ..”
ഒരു കാരണവുമില്ലാതെ തനിക്കിട്ട് പാര വയ്ക്കുന്ന ശ്രീഹരിയെ ജീന തുറിച്ച്‌ നോക്കി.
അവന്റെ കൈയിൽ പതുക്കെ അടിച്ച്‌ കൊണ്ട് ‘അമ്മ ജീനയോടു പറഞ്ഞു.
“അവൻ അങ്ങനെ പലതും പറയും.. മോള് അകത്തേക്ക് കയറി വാ.”
അവർ അകത്തേക്ക് കയറിയപ്പോൾ അമ്മ ആരോടെന്നില്ലാതെ ചോദിച്ചു.
“നിങ്ങൾ ഇവിടന്ന് പോകുമ്പോൾ പറഞ്ഞിരുന്നത് പ്രകാരം നാളെ ആയിരുന്നല്ലോ വരേണ്ടിയിരുന്നത്.. ഇതെന്താ ഒരു ദിവസം നേരത്തെ വന്നത്?”

The Author

ne-na

144 Comments

Add a Comment
  1. വായനകാരൻ

    ഞാന്‍ ഈ കഥ കുറഞ്ഞത് 5 വട്ടമെൻകിലും വായിച്ചിട്ടുണ്ട്. വല്ലാത്ത ഫീൽ …. കാരണം എന്റെ ഏറ്റവും വലിയ നഷ്ട്ടം എന്റെ പ്രണയം ആയിരുന്നു, തിരാനഷ്ട്ടം…… നിങ്ങൾ ഇനിയും എഴുതണം നല്ല രചനക്കായ് കാത്തിരികുന്ന്നു.

  2. Veendum vayich❤

  3. Thanks❤

  4. പിശാച്

    ഈ കഥ പിന്നെയും വായിക്കാൻ വേണ്ടി തേടിനടക്കുകയായിരിന്നു ഞാൻ, നിങ്ങളുടെ കഥകൾ ഇപ്പോൾ കാണാറില്ല, നിങ്ങൾ ഇനിയും കഥകൾ തുടരണം എന്നാണ് ഞങ്ങളുടെ ആഗ്രഹം.കൂടെ ഈ കഥയുടെ pdf കൂടെ വന്നിരുന്നേൽ നന്നായിരിക്കും, എപ്പോഴും മനസിന്റെ കോണിൽ ഉണ്ടാകുന്ന കഥയാണ് നിങ്ങളുടെ…..

  5. Bro ithe continue cheyth eshuthikoode bro pls pls pls atrake addict ayi poyi ????? late ayalum koypam ella onude avre kanan thona

  6. Thanks for the wonderful story jeenaa?

  7. ഈ സ്റ്റോറി എത്രാമത്തെ തവണയാണ് വായിക്കുന്ന എനിക്ക് പോലും ഓർമ്മയില്ല ഓരോ തവണ വായിക്കുമ്പോഴും പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ആണു
    ഒരു പാട്ടും കൂടി എഴുതുക പ്ലീസ്

  8. ഈ സൈറ്റ്ഇൽ ആദ്യം ആയാണ് കമന്റ്‌ ചെയ്യുന്നത്.. അത്രയും ഗംഭീരമായി ഇതിലെ ഓരോ കഥാപാത്രവും മനസ്സിൽ ആഴത്തിൽ നില്കുന്നു.. വായനക്കാരുടെ മനസിന്റെ ഉള്ളിൽ എന്നും ഈ കഥ നിറഞ്ഞു നില്കും.. താങ്കളെ എത്ര അഭിനന്ദിച്ചിട്ടും മതി വരുന്നില്ല

  9. കഥകളിൽ പുതിയൊരു എഴുത്തുമായി തിരിച്ച് വരൂ സുഹൃത്തേ,…..

  10. നിലാപക്ഷിയുടേ ഒരു പാർട്ടുകൂടി എഴുതുമോ ഒരു അപേക്ഷയാണ് അവരുടേ വിവാഹജീവിതവം അറിയാൻ ഒരുപാട് ആഗ്രഹമുണ്ട്… എഴുതുമോ?

  11. Onn continue chey its a request…❤

  12. ?സിംഹരാജൻ?

    Etra sambhothana cheythalum mathiyakilla?❤❤??…….
    Thanks for the story?❤

  13. വായിക്കാൻ വൈകിയതിൽ ക്ഷമിക്കൂ?????

    ഒരുപാട് ഇഷ്ട്ടമായി ട്ടോ???

  14. മനിതന്‍

    ആദ്യമാ ഇതിലെ ഒരു കഥ രണ്ടു പ്രാവശ്യം വായിക്കുന്നെ . ഇതിന്റെ തുടര്ച്ച് എഴുതാമോ പ്ലീസ്സ് പ്ലീസ്സ് പ്ലീസ്സ് പ്ലീസ്സ് പ്ലീസ്സ് പ്ലീസ്സ് . ജീനയെ അത്രക്കു ഇഷ്ട്ടപ്പെട്ട് പോയി

  15. Ithrayum nalla oru katha njan ithuvare vayichittilla
    Ithinte bakki ezhuthanam please please please please please please please please please please please please please please

  16. Neena entha parayande ennu ariyilla…jeena ithrakum manasil kerumennu katha thudangupol vicharichilla..sreehari ..vidya.amma..oru rakshyumilla super…pinne anupama.clara..chittapanmar..vasuki ammayi..ivarum kalaki..but jeena aval oru malakha aanu…real life story..sreehari aakan thonunnu…jeenaye pole oru friend alla kamuki alla wife entha paraya… oru pad ishtayi jeenaye thanna neenaye..super…2 part koodi ezhuthiyirunnel nannayirunnu…ivarude pranayam..athu vayichal njanglkum santhosham aakum..enyway suuuuuuper…iniyum venam ithu polathe kathakal..pinne GURUDEVAN nammale padipicha valiya oru thathwam ormipichathinu nanni…

    1. Thankal paranjathu valare seriyanu arkkum ishtappedunna Oru kadhapatramanu jeena. Katha Oru rakshayumilla.

  17. Bro ithinte tudarcha ezhuthumo

  18. അടുത്ത പാർട്ട് അടുത്ത് ഉണ്ടാകുമോ

  19. നിങ്ങളെ പോലുള്ള എഴുത്തുകാരിൽ നല്ല പ്രേതിക്ഷയുള്ള ആളുകളുടെ അപേക്ഷ ആയി പരിഗണിക്കണം…

    ഇ കഥ തുടരണം…

    ഇത്രയും നല്ലൊരു കഥ. നല്ല രീതിയിൽ തന്നെ മുന്നോട്ടു കൊണ്ട് പോവാനുള്ള കഴിവ് താങ്കൾക്കു ഉണ്ടെന്നുള്ള അമിത വിശ്വാസം തന്നെയാണ് അതിനു കാരണം….

    ദയവായി തുടരുക…..

    പ്രേതിക്ഷയോടെ…..

  20. Nena ബ്രോ

    താങ്കൾ ഈ കമന്റ്‌ കാണുമോ വായിക്കുമോ എന്നൊന്നും അറിയില്ല, കണ്ടാൽ വായിക്കാതെ പോകരുതു

    നിർത്തിയിടത്ത് നിന്ന് തുടങ്ങണം എന്നുള്ള അപേക്ഷ കൂടിയാണിത്

    ഞാൻ ഒരു പ്രണയ കാറ്റഗറി സ്റ്റോറി ആസ്വാദകൻ ആയിരുന്നില്ല
    വെറും കമ്പിക്ക് വേണ്ടി മാത്രമാണ് ഞാൻ ഈ സൈറ്റിൽ വന്നു കൊണ്ടിരുന്നത് ചില മാസങ്ങൾക്ക് മുൻപ് വരെ

    യാദൃച്ഛികമായി ഒട്ടും മൂഡ് ഇല്ലാതെ ഈ സൈറ്റിൽ ഞാൻ വന്നു തിരികെ ക്ലോസ് ചെയ്ത് പോകാൻ നിന്നപ്പോൾ തോന്നി ലവ് കാറ്റഗറി പരിക്ഷികം എന്ന്

    മുന്നിൽ വന്നു പെട്ടത് “ആരോഹി ”

    എനിക്ക് ആ സ്റ്റോറി ത്രെഡ് പറഞ്ഞു പോകുന്ന രീതി എല്ലാം ഇഷ്ടപ്പെട്ടു , നഷ്ടപ്രണയം ലെവലിൽ തുടങ്ങുന്ന സ്റ്റോറി പാസ്ററ് പറയുന്നു

    ഒട്ടും ലവ് ഫീലിംഗ് ഇല്ലാതെ ഒരു usual കമ്പി സ്റ്റോറി വായിക്കുന്നപോലെ ഞാൻ വായിച്ച് പറയാതിരിക്കാൻ വയ്യ കാത്തിരുമ്പോയേക്കും ഒരിക്കൽ നഷ്ടപെട്ട എന്നിലെ കാമുകനെ ആ ലവ് സ്റ്റോറി ഒന്നുണർത്തി

    പിന്നെ nena സ്റ്റോറിസ് എല്ലാം നോക്കി ഒക്കെ ലവ് കാറ്റഗറി മോശമാകില്ല എന്ന് ഉറപ്പുള്ളതുകൊണ്ട് എല്ലാ സ്റ്റോറിയും വായിച്ചു

    നിലപക്ഷി വായിച്ചു

    സത്യം പറയാലോ തുടങ്ങി കുറച്ചു പേജസ് ആയപ്പോൾ തന്നെ എനിക്ക് ക്ലാരയെക്കൾ ഇഷ്ടപെട്ടത് ജീനയെ ആണ്

    ജീനയുടെ നിഷ്കളങ്കത, തൊട്ടാവാടി, ഒരു പാവം പെണ്ണ് ഒരുപാട് ഇഷ്ട്ടപെട്ടു തുടക്കത്തിൽ തന്നെ
    പിന്നീട് അങ്ങോട്ട് അവൾ അവളുടെ കുറുമ്പുകൾ കാണിക്കാൻ തുടങ്ങി വായാടി ആയി തുടങ്ങി അതൊക്കെ ഒരുപാട് ആസ്വദിച്ചു

    ഒരു നഷ്ടപ്രണയം അല്ലെങ്കിൽ ഫ്രണ്ട്ഷിപ്പ് എന്നപോലെ ആയിരുന്നു തുടക്കം അപ്പോൾ തന്നെ ഒരു വിഷമം തോന്നി ,
    വിട്ടിട്ട് വന്ന ആ സന്ദർഭം കൂടി വായിച്ചപ്പോൾ ഒരുപാട് വിഷമായി

    അവൾ എവിടെയായിരിക്കും, കാണാൻ പറ്റുവോ എന്നൊക്കെ ഉള്ള ചിന്തയിൽ കഥ വായിച്ച് തുടങ്ങി

    ജീനയെ കണ്ട സാഹചര്യം നടുക്കി കളഞ്ഞു
    അവളുടെ അവസ്ഥയോർത്ത്
    ശ്രീഹരിയുടെ മടിയിൽ സ്വാതത്ര്യത്തോടെ കിടന്ന ജീന ആയിരുന്നില്ലല്ലോ അത് ഒരു അപരിചിതയെ പോലെ അവൾ നോക്കിയപ്പോൾ ഉള്ളു ശരിക്കും നീറി

    അവളുടെ ആ നിഷ്കളങ്കമായ മുഖത്ത് താളം കെട്ടികിടന്നിരുന്ന നിസ്സംഗത, നിസഹായാവസ്ഥ, വേദന
    അവളുടെ ഇച്ചായനെ വർഷങ്ങൾക്ക് ശേഷം അവൾ കണ്ട സാഹചര്യം എല്ലാം എന്നെ മുറിവേൽപ്പിച്ചു

    അവളെ അവിടുന്ന് കൂട്ടികൊണ്ട് അവൻ വന്നപ്പോൾ ഒരുപാട് സന്തോഷം തോന്നി മതിപ്പ് തോന്നി

    അവന്റെ കണ്ണ് നിറയുമ്പോൾ അവളുടെ ഉള്ള് നീറുന്ന വേദന എനിക്ക് അനുഭവിക്കാൻ കഴിയുന്നുണ്ടായിരുന്നു

    അവൾ അവന്റെ പഴയ ജീന ആവുന്നത് ആവേശത്തോടെ തന്നെ ഞാൻ വായിച്ച് സംതൃപ്തി അടഞ്ഞു

    എല്ലാരും ചോദിക്കുമ്പോലെ ഞാനും ആഗ്രഹിച്ചു അവന് ജീനയെ കെട്ടിക്കൂടെന്ന്

    എന്തിലും ഏതിലും ഇച്ഛയാന്റെ ഇഷ്ടം നോക്കുന്ന ജീന അവന് സപ്പോർട്ട് ചെയ്യുന്ന ജീന, ജീനയെ പോലൊരു പെണ്ണിനെ ഞാനും ആഗ്രഹിച്ചു

    കല്യാണകാര്യം അതുവരെ ഇച്ഛയാന്റെ ജീനയായിരുന്നവൾ പതുക്കെ അതല്ലാതാകുന്നത് ഒരുപാട് വേദനിപ്പിച്ചു, എങ്കിലും അവൾ സമ്മതിച്ചപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല

    തന്റെ പാസ്ററ് പറഞ്ഞു എല്ലാവരുടെയും സമ്മതത്തോടെ വേണം എന്ന് അവൾ ആഗ്രഹിച്ചപ്പോൾ അവളുടെ മനസ്സിന്റെ വലിപ്പം തിരിച്ചറിയാം

    അവരുടെ വിവാഹം കൂടി കാണാൻ സാധിച്ചതിൽ സന്ദോഷം

    പിന്നീട് വായിച്ചത് നിലാവുപോലെ ആണ്

    വളരെ വ്യത്യസ്തമായി നായികയുടെ ഭാഗത്ത് നിന്നുള്ള കഥപറച്ചിൽ, അത് ഇഷ്ടപ്പെട്ടു
    തല്ലുംപിടിയും ആയി നടക്കുന്ന നായകൻ നായകനെ വെറുക്കുന്ന നായിക

    2 പാർട്ട്‌ വരെ എനിക്കും നായകനെ അത്ര പിടിച്ചില്ല ബട്ട്‌ അവന്റെ പാസ്ററ് എന്റെ കണ്ണ് നിറയിച്ചു

    2 പാർട്ടിൽ 19 പേജ് തൊട്ട് കരഞ്ഞു കരഞ്ഞു കണ്ണ് കലങ്ങി അത്രയും സ്നേഹിച്ച പെണ്ണ്
    പരസ്പരം അറിഞ്ഞിട്ടും പറയാത്ത പ്രണയം ജീവനയിക്കണ്ട പെണ്ണിന്റെ ദുരവസ്ഥ അവനെ എത്ര ബാധിച്ചു എന്ന് ഞാൻ കണ്ടു
    സ്നേഹിച്ച പെണ്ണ് തന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കിടന്ന് കൊണ്ട് മരണത്തിലേക്ക് ചുവടുവയ്ക്കുന്നത് അറിയാതെ അവളെ പുൽകി കിടക്കുന്ന കാമുകൻ

    ഒരുപാട് ഞാൻ കരഞ്ഞു പിറ്റേന്ന് അവന്റെ അവസ്ഥ ആലോചിച്ചു
    അതിലെ നായികയേക്കാൾ എന്നെ കിഴ്പെടുത്തിയത് ജെസ്സി ആണ്

    പിന്നീട് ഞാൻ വായിച്ചത് ഞാൻ ആണ് ഒരുപാട് ഇഷ്ടപ്പെട്ടു സങ്കടം വിഷമം ഒക്കെ തോന്നി
    എത്ര അനുഭവം വന്നിട്ടും പഠിക്കാതെ ചതിക്കുഴിയിൽ വീഴുന്ന അവൾ
    മറ്റുള്ളവരോട് അടുക്കുമ്പോൾ തന്നെ വിട്ടുപോകുന്നു, അകറ്റുന്നു , ദേഷ്യപെടുന്നു
    എന്നിട്ടും ഒരിക്കൽ പോലും അവൻ അവളെ തനിച്ചാക്കിയില്ല,

    ആ സ്റ്റോറി ഒരുപാട് നൊമ്പര പെടുത്തി

    അതുപോലെ മയാനന്ദനം ഒരുപാട് ഇഷ്ടപ്പെട്ടു

    തുടക്കം കൊള്ളാം മോശമില്ല

    ജീനയുടെ സ്റ്റോറി തുടർന്നാൽ ഒരിക്കലും ബോർ ആകില്ല
    അതിപ്പോഴും uncompleted ആണ് അവർ പരാസ്പാരം സ്നേഹിച്ചിട്ടില്ല,,, അവരുടെ കൊച്ചു കൊച്ചു കുറുമ്പകൾ, വാശി, വഴക്ക്, പ്രണയനിമിഷങ്ങൾ(മാംസനിബിഡാം അല്ലാത്ത ) ഫാമിലി ലൈഫ് ഒക്കെ ഞങ്ങൾക്ക് സമ്മാനിച്ചൂടെ വെയ്റ്റിംഗ് ഫോർ ദാറ്റ്‌

    By
    അജയ്

    1. ?സിംഹരാജൻ?

      Palarum paranjukettanu Njn ആരോഹി vaychathu athil pinne NE-NA enikkoru addict authors Ill oralanu
      ❤??❤

  21. ഒരു കൂട്ടുകാരൻ പറഞ്ഞു ഇന്നലെ രാത്രി വായിക്കാൻ ഇരുന്നാണ് …. എന്റെ പൊന്നു ഭായി… ദേ… വായിച്ചു തീർത്തപ്പോൾ കിട്ടിയ ഫീൽ ഉണ്ടല്ലോ.. പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.. എന്തെ ഞാനിത് നേരത്തെ കാണാതെ പോയി എന്ന് തോന്നി ….
    പിന്നെ എല്ലാറ്റിനും ഒരു സമയമുണ്ട് ദാസാ എന്ന് പറഞ്ഞാശ്വസിച്ചു…
    ഈ കഥ എന്നും മനസ്സിലുണ്ടാകും.. അത്രക്ക് മനോഹരം ആയിരുന്നു..ഓരോ വരികളും..

    ഒരുപാട് ഇഷ്ടപ്പെട്ടു.. അതിലേറെ ആസ്വദിച്ചു..
    നന്ദി… ???

    Villi

  22. വിരഹ കാമുകൻ????

    അടിപൊളി

  23. Nenayude aroohiyum, maayanandanavum mathram vayichittulla ennodu, praheelikk comment ithappol aanu kore peru reply thannathu, ente nilapakshi vayikkan..

    Ente bro, enikk vaaakukal illa, I’M SPEECHLESS..

    Ee comment bro kaanillayirikkum kaaranam ithu ee story erangi maasangal kazhinj anu njan idunnath..but enikk ith idathe irikkan kazhiyunnilla..

    Ee partinu munpathe partil kadha theernayirunnu enn enikk ariyam, bro ellavarudem request kondanu ith ezhuthiyathum enn enikk ariyam, kazhinja partil comment idam ennanu karuthiye but ee part bro ezhuthiyath kond ivade idam ennu karuthi.hoo Jeena enna aa character anu Oru pure girl allel woman aayi enikk thonni.. ithrem purest love oru penkuttiyil ninnum labikkan eethu aanum aagrahichu pokum..athupole anu avalude sneham bro define cheythekkunnath..

    Enikk vakukal illa athengane describe cheyyum ennu, ithopole okke oru penkuttikk orale jeevithathil real lifil snehikkan kazhiyuvenkil, anganathe oru kutiye kittane ennanu ente prarthana..i think i should be too much lucky to get a girl like that..hoo manasu niranju poyi jeenayum sreehariyum thammil olla ooro sequencum..

    Manichithra thaazil lalettan thilakanod parayunna oru dialogue ind, Manushya manasine thirumeniyolum aduthu arinjattollavare anu njan ente gurukkan mare kaanunnath. Athupole manushya manasilee snehathe ethratholam aduthu arinjirikkunnu ennulathinu pariyayam anu JEENA.. I’M IN LOVE WITH HERE ❤️❤️❤️❤️

    Love you too Ne-Na ???

    With love,
    Rahul

    1. Njan ea kadha ezhuthumbozhum jeena ningal ororutharudeyum manasil ithra azhathil kadannu koodumennu karuthiyirunnilla.
      Oru 5 part kondu theerkkan udheshichirunna kadha aayirunnu. Jeenaye ellaperum ishttappedunnath kandanu ithrayum partil ethichath. Ennittum ellapeeekkum eniyum thudaranakennanu agraham

      1. മാലാഖയുടെ കൂട്ടുകാരൻ

        അതെ ഇനിയും തുടരണം എന്നാണ് ഞങ്ങളുടെ ആഗ്രഹം.

        Aa ആഗ്രഹം മനസ്സിലാക്കി അടുത്ത part എഴുതുമെന്ന് പ്രതീക്ഷിക്കുന്നു….

        ?
        ♥️♥️♥️

      2. പിശാച്

        ഈ കഥ പിന്നെയും വായിക്കാൻ വേണ്ടി തേടിനടക്കുകയായിരിന്നു ഞാൻ, നിങ്ങളുടെ കഥകൾ ഇപ്പോൾ കാണാറില്ല, നിങ്ങൾ ഇനിയും കഥകൾ തുടരണം എന്നാണ് ഞങ്ങളുടെ ആഗ്രഹം.കൂടെ ഈ കഥയുടെ pdf കൂടെ വന്നിരുന്നേൽ നന്നായിരിക്കും, എപ്പോഴും മനസിന്റെ കോണിൽ ഉണ്ടാകുന്ന കഥയാണ് നിങ്ങളുടെ…..

  24. bro ethu polate kadha suggest cheeyavo ne – na unde full story um vayichu vere ethu polate kadhakal suggest cheeyavo

  25. ഇ കഥ തുടരില്ലേ ?….
    വളരെയധികം പ്രേതിക്ഷയോടെ കാത്തിരിക്കുന്നു….

    കൂടാതെ തങ്ങളുടെ കഥ pdf ആകണമെന്ന് ഒരു അപേക്ഷ കൂടിയുണ്ട്… pls

  26. പ്രഹെളിക വായിച്ച് കഴിഞ്ഞ് വീണ്ടും ഇങ്ങോട്ട് വന്നു താങ്കളുടെ കഥകളിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട കഥ ഒരിക്കൽ കൂടി വായിക്കാൻ വായിച്ച് തീർന്നു എന്നിട്ടും ശ്രീഹരിയും ജീനയും മനസ്സിൽ നിന്ന് പോകുന്നില്ല ഒരിക്കൽ കൂടി എന്റെ നിലാപക്ഷി കൊണ്ടുവരുമോ

    1. Enikk ee kadha suggest cheytha, ente name thanne share cheyyunna @Rahul PV bro, orupad orupad nanni…❤️❤️❤️❤️

      1. Praheelikayil ninnu ningal orupad peranu enikk ee kadha suggest cheythathu, ormayondo @Rahul PV…???

  27. Pls continue this story…
    ????

  28. ഇതിന്റെ ബാക്കിയുണ്ടോ

  29. രുദ്രതേജൻ

    Hi
    Thamasam Varkalayilanalle

  30. താങ്കളുടെ എല്ലാ കഥകളും ഒന്നിലധികം തവണ ഞാൻ വായിച്ചിട്ടുണ്ട് ശരിക്കും വായനക്കാരന്റെ മനസ്സിൽ അസ്ഥിക്ക്‌ പിടിച്ചത് പോലെ പ്രണയം നിറയ്ക്കാൻ നിങ്ങളുടെ കഥകൾക്ക് കഴിയുന്നുണ്ട് മാലാഖയുടെ കാമുകൻ എഴുതുന്നത് പോലെയാണ് നിങ്ങളുടെ കഥകളും ആയതിനാൽ ഒരു അപേക്ഷ മുന്നോട്ട് വയ്ക്കുന്നു അടുത്ത പ്രണയ കഥ എഴുതാമോ പാർട്ട് ആയിട്ട് ഉള്ളതും ഒറ്റ ഭാഗത്തിൽ തീരുന്നതും ഒക്കെ വേണം

Leave a Reply

Your email address will not be published. Required fields are marked *