സ്ക്രീനിൽ തെളിഞ്ഞ ദൃശ്യങ്ങൾ കണ്ട സുലോചന തകർന്നുപോയി. അവളുടെ ഭർത്താവ് സതീഷ്, അവളുടെ ഏറ്റവും അടുത്ത സുഹൃത്തായ ഗംഗയുമായി പ്രണയത്തിലാണെന്ന സത്യം ആ ക്യാമറ കണ്ണുകൾ പുറത്തുകൊണ്ടുവന്നു. സുലോചന വീട്ടിലില്ലാത്ത നേരങ്ങളിൽ ഗംഗ അവിടെ എത്താറുണ്ടായിരുന്നു. താൻ ജീവന് തുല്യം സ്നേഹിച്ച ഭർത്താവും, സ്വന്തം സഹോദരിയെപ്പോലെ വിശ്വസിച്ച കൂട്ടുകാരിയും ചേർന്ന് തന്നെ വഞ്ചിക്കുകയാണെന്ന് കണ്ടപ്പോൾ അവൾക്ക് താങ്ങാനായില്ല.
”എന്റെ ദൈവമേ…” ഒരു നിലവിളിയോടെ സുലോചന തറയിലിരുന്നു പോയി. അവളുടെ കണ്ണുകളിൽ നിന്ന് കണ്ണീർ ധാരധാരയായി ഒഴുകി.
തേങ്ങിക്കൊണ്ട് അവൾ സ്വയം പറഞ്ഞു, “ഞാൻ കാണാൻ അത്ര സുന്ദരിയല്ലല്ലോ മോനേ… ശരാശരി രൂപവും നിറവുമൊക്കെയുള്ള എന്നെക്കാൾ സതീഷിന് ഇഷ്ടം ഗംഗയെ ആയിരിക്കും. അവൾ കാണാൻ നല്ല ചന്തമുള്ളവളാണ്. അതുകൊണ്ടായിരിക്കുമല്ലോ അവർ എന്നെ ചതിച്ചത്.”
തന്റെ രൂപത്തെയും നിറത്തെയും കുറ്റപ്പെടുത്തിക്കൊണ്ട് അവൾ അവിടെയിരുന്ന് വിതുമ്പി. ഗംഗയല്ലാതെ മറ്റൊരു സ്ത്രീയും സതീഷിന്റെ ജീവിതത്തിൽ ഇല്ലെന്നും, എന്നാൽ താൻ ഏറ്റവും വിശ്വസിച്ച ആൾ തന്നെ ഈ ചതി ചെയ്തെന്നും ഉള്ളത് അവളെ വല്ലാതെ വേദനിപ്പിച്ചു. അമേരിക്കയിൽ നിയമം പഠിക്കുന്ന, ലോകപരിചയമുള്ള ശരണിന് അവളുടെ ആ അവസ്ഥ കണ്ട് വലിയ സങ്കടം തോന്നി.
അവൻ അവളുടെ അരികിൽ ചെന്ന് ആശ്വസിപ്പിച്ചു. “സുലോചനേ, രൂപമല്ല ഒരു മനുഷ്യന്റെ മൂല്യം നിശ്ചയിക്കുന്നത്. നിങ്ങളുടെ സ്നേഹവും സത്യസന്ധതയും കാണാതെ പോയത് സതീഷിന്റെ തെറ്റാണ്. ഇതിന് നമുക്ക് പരിഹാരം കാണണം.”

last ithrem speed vendarnu. angne arne 5,6 page il theerkan ayrunu. last kurch koode slow aki ezhuthiya nice anu
അവസാനം സ്പീഡ് കൂടിപ്പോയി.