വിധു പറഞ്ഞ അടയാളം നോക്കി
വാതിൽ കണ്ടെത്തിയ അരുൺ ആ ഇടുങ്ങിയ പടിക്കെട്ടിലൂടെ താഴേക്ക് ഇറങ്ങി,വിശാലമായ വിനെറിയിൽ എത്തി.വീഞ്ഞു കെട്ടാനുള്ള പഴയ
ഉപകരണങ്ങൾ അവിടെ ഒരു ഭാഗത്ത് കൂടിക്കിടപ്പുണ്ട്.വലിയരീതിയിൽ കെട്ടിനിർത്താൻ ഉപയോഗിക്കുന്ന ഭരണികളും,കുപ്പികളും ശ്രദ്ധയിൽ പെട്ടു.ഇതിനിടയിലൂടെ പുറത്തേക്ക് കടക്കാനുള്ള വഴി തിരയുകയാണ് അരുൺ.ചുറ്റുപാട് മനസ്സിലാക്കിയ അവൻ താഴെ വലതുവശത്തായി കണ്ട ആഴമുള്ള ബാരലിന്റെ വശം ചേർന്ന് വാതിലിനായി പരതി.ഒരു ഭാഗത്തു തട്ടിയപ്പോൾ ഒരു പ്രത്യേക ശബ്ദം.അകം പൊള്ളയായ ഭാഗം. അവൻ അവിടെ തള്ളിനോക്കി.
കലപ്പഴക്കം കൊണ്ട് തുറക്കാനല്പം ബുദ്ധിമുട്ടി.തുറന്നുകണ്ട അവൻ അത്ഭുതപ്പെട്ടു.വിധു പറഞ്ഞപോലെ ഒരു തുരങ്കപാത.ഇതുപോലെയൊരു പാതയുടെ ആവശ്യം എന്ത്?ചോദ്യം മനസ്സിലുണ്ട്.പക്ഷെ ഇപ്പോൾ ഇതാ തനിക്ക് പുറത്തെത്താനുള്ള മാർഗം. അവൻ അതിലൂടെ സഞ്ചരിച്ചു.അങ്ങ് മുന്തിരിത്തോട്ടത്തിന് വെളിയിൽ അത് അവസാനിച്ചു.ഏകദേശം 200 മീറ്റർ അകലെ മൺപാതയിൽ.
തിരികെ റൂമിലെത്തുമ്പോൾ സമയം
ഉച്ചയായിരുന്നു. മൂന്നുമണി,അവർ തുടങ്ങുന്ന സമയം.ചെറിയൊരു മയക്കത്തിനുശേഷം അവൻ യാത്ര തിരിച്ചു.ഒപ്പം കാത്തുനിൽക്കേണ്ട സ്ഥലവും അടയാളവും അച്ചനെ അറിയിച്ചിരുന്നു.
അഞ്ജുവിനെയും കൂട്ടി ഫാംഹൗസിൽ എത്തുമ്പോൾ സമയം മൂന്നിനോട് അടുത്തിരുന്നു.ആളുകൾ എത്തുന്നു.
അതിനിടയിലൂടെ അബോധാവസ്ഥ-
യിലുള്ള സാറയെയും ചുമന്ന് രണ്ടു പേർ ഉള്ളിലേക്ക് കയറുന്നു.അവൻ ചേഞ്ച് ചെയ്യാനായി കയറി.അകത്ത്
നാലഞ്ചുപേരുണ്ട്.ഒതുക്കത്തിൽ അവർ ഇറങ്ങുന്നതും കാത്തുനിന്നു.
അവർ പോയ ഉടനെ അവൻ ഡോർ ലോക്ക് ചെയ്തു.നഗ്നനാവാതെ ജീൻ ബോട്ടം മുകളിലേക്ക് മടക്കിവച്ചു.
റൗണ്ട് നെക്ക് ബെനിയന് മുകളിലൂടെ ഗൗൺ ധരിച്ചു.ഉള്ളിലെ വസ്ത്രങ്ങൾ പുറത്തു കാണില്ല എന്നുറപ്പുവരുത്തി, തന്റെ ബാഗ് തുറന്നു.അതിൽ നിന്നും കുറച്ചു തൂവലുകൾ,കനം കുറഞ്ഞ വെളുത്ത ചരടുകൾ,വെളുത്ത ഹാങ്കി
അല്പം പഞ്ഞിയിൽ ക്ലോറോഫോം മുതലായവ തന്റെ ഗൗണിൽ ഒളിപ്പിച്ചു
വാതിലിൽ ആരോ തട്ടുന്നുണ്ട്.
അവൻ തുറക്കുമ്പോൾ കളിപ്പോടെ അഞ്ചു മുന്നിലുണ്ട്.
“ബാക്കിയുള്ളവർക്കും ചെയ്യണ്ടെ
വേഗം വന്നെ സമയം ആവുന്നു”
അവൾ അവനെയും വലിച്ചുകൊണ്ട് ഓടി.അവർ ഹാളിലെത്തി.സാറയെ പീടത്തിന് മുകളിൽ കിടത്തിയിട്ടുണ്ട്. സെഡേറ്റീവ് കൊടുത്തിട്ടുണ്ട് അത് മനസിലാവും.ഒരു ചുവന്ന വസ്ത്രം അവളെ ധരിപ്പിച്ചിരിക്കുന്നു.ബലിക്ക് വേണ്ടി അവസാന ഒരുക്കങ്ങൾ നടക്കുന്നുണ്ട്.”അഞ്ചു ഇന്നെന്താ ഇങ്ങനെ”
പൊട്ടാ,കന്യകയെ ആണ് ബലി കൊടുക്കേണ്ടത്.
ഇന്ന് ജേക്കബ് സർ ഒറ്റക്കാ അല്ലെ.
മാമിന്റെ അവസ്ഥ നീ കണ്ടതല്ലേ.
വരാൻ കഴിയില്ല എന്ന് അറിയിച്ചു.
??????????r??❤️❤️❤️❤️
താങ്ക് യു
സൂപ്പർ സ്റ്റോറി അവസാനം സാറയുടെ ഭാഗം കുറച്ചു കൂട്ടായിരുന്നു
താങ്ക് യു ബ്രോ
വലിച്ചു നീട്ടിയാൽ ബോർ ആകും ബ്രോ അതാണ് കാരണം
അല്‍ബി കഥ പൊളിച്ചു…പക്ഷെ അവസാനം അല്‍പം തിടുക്കം കൂടിയോ എന്ന്‍ ഒരു സംശയം…
താങ്ക് യു കട്ടപ്പ…. അവസാനം അല്പം സ്പീഡ് ഉണ്ട് സമ്മതിക്കുന്നു. നന്ദി