ഇരുട്ടിന്റെ വഴിയിലൂടെ [ആൽബി] 214

സഹിതം എല്ലാം പഴയ രീതിയിലേത്. പുക വ്യാപിക്കുന്ന സമയം മെയിൻ സ്വിച്ചിൽ ഫേസ് തമ്മിൽ യോജിപ്പിച്ചു അരുൺ.ഒപ്പം തീപ്പൊരി ആളിപ്പടരാൻ മേമ്പൊടിക്ക് ജലാറ്റിനും.സാറയെയും കൊണ്ട് അവൻ തുരങ്കത്തിലേക്ക് കടന്ന സമയം തിരയുന്നതിനായി മെയിൻ ഓൺ ചെയ്തത് ഒരു വലിയ തീപിടുത്തത്തിൽ അവസാനിക്കുക
യായിരുന്നു)

അടുത്തെത്തിയതും നെടുവീർപ്പോടെ കുരിശിൽ ചുംബിച്ചു ഗോമസ്സ്‌.”വേഗം കേറ് അധികസമയം ഇവിടെ നന്നല്ല”

അവൻ അവളെ കാറിന്റെ പിന്നിൽ
കിടത്തി.തല അവന്റെ മടിയിൽ എടുത്തുവച്ചു.ഗോമസച്ചൻ തന്റെ കാർ മുന്നോട്ടെടുത്തു തന്റെ ലക്ഷ്യം നേടുവാനായി.ഒരു ആശ്വാസം എല്ലാ മുഖങ്ങളിലും നിറഞ്ഞിരുന്നു.

അച്ചനൊരുക്കിയ സുരക്ഷിതമായ വീടിനുള്ളിൽ വിശ്രമിക്കുകയാണ് അരുൺ.തന്നെക്കാൾ ക്ഷീണമുണ്ട്, സാറയുടെ സ്വസ്ഥമായുള്ള ഉറക്കം അതിന് തെളിവാണ്.ഇടക്കുണർന്ന അവസരത്തിൽ താൻ സേഫ് ആണ് എന്നയറിവ് ആ മുഖത്തുണ്ട്.പതിയെ
അവളെ ഉണർത്താതെ മുറിവിട്ടു പുറത്തെത്തുമ്പോൾ ന്യൂസിൽ ശ്രദ്ധിക്കുകയാണ് ഫാദർ ഗോമസ്.
അപ്പോഴത്തെ ഹോട്ട് ബ്രേക്കിംഗ് ആയി പോകുന്ന ന്യൂസ്‌ അവനെ ഞെട്ടിച്ചു.”നഗരപ്രാന്തത്തിൽ പഴയ ഫാം ഹൗസ് കെട്ടിടം കത്തിയമർന്നു.
അതിനുള്ളിൽ കുറച്ച് മൃതദേഹങ്ങൾ കണ്ടെടുത്തിരിക്കുന്നു.കൂടുതൽ വിശദാശങ്ങളുമായി റിപ്പോർട്ടർ സേതുരാമൻ തത്സമയം ചേരുന്നു അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.”

ശാരിക…,നഗരത്തിന്റെ പുറത്തുള്ള പഴയ ഫാം ഹൗസ് ആണിത്.എങ്ങനെ സംഭവിച്ചു എന്നതിന് ഇതു വരെ വ്യക്തമായ ഉത്തരമില്ല.ഇതിന്റെ ഉടമസ്ഥൻ ആരെന്ന് ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.പക്ഷെ ഇതുവരെ കിട്ടിയ സൂചനകൾ വച്ച് മരിച്ചവർ സത്താൻസേവകർ ആണ് എന്ന് പറയപ്പെടുന്നു.ഫോറെൻസിക്ക് കൂടുതൽ തെളിവ് ശേഖരിക്കുന്നുണ്ട്.
പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിച്ചെർന്നിട്ടുണ്ട്
നഗരത്തിൽ സത്താൻസേവയുടെ മറവിൽ കള്ളും മയക്കുമരുന്നും യഥേഷ്ടംലഭിക്കുന്നുണ്ടോ?ഇതിന്റെ മറവിൽ വൻ മയക്കുമരുന്ന് മാഫിയ,
അവരുടെ പ്രവർത്തനങ്ങൾ എന്നിവ അന്വേഷണപരിധിയിൽ വരുമെന്നും പോലീസ് മേധാവികളിൽ നിന്നും വിവരം ലഭിക്കുന്നു………

എന്താണ് സാത്താൻ സേവകർ എന്ന സംശയത്തിലേക്ക് എത്താനുള്ള കാരണം,സേതു?

ശാരിക,പ്രാഥമിക പരിശോധനയിൽ ഇവിടെ കണ്ടെടുത്ത വസ്തുക്കൾ,
അതുതന്നെയാണ് സംശയങ്ങളിൽ കൊണ്ടുചെന്ന് നിർത്തുന്നത്.അഞ്ചു മൂലയുള്ള നക്ഷത്രങ്ങൾ കെട്ടിടത്തിന് പലഭാഗത്തുനിന്നും കണ്ടെത്തി,ഒപ്പം തലയോട്ടികൾ,മൂങ്ങയുടേത് എന്നു തോന്നിക്കുന്ന പക്ഷിശരീരം തുടങ്ങി കണക്ട് ചെയ്യാൻ സാധിക്കുന്ന തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്.
പരിശോധനകൾ പുരോഗമിക്കുന്നു
എന്നാണ് അകത്തുനിന്നുള്ള വിവരം കൂടുതൽ വിശദീകരണത്തിനായി പ്രസ്സ് മീറ്റ് നടത്തുമെന്നാണ് ഡി ജി പി ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

ദേവനഹള്ളിയിൽ നിന്നും

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

66 Comments

Add a Comment
  1. ??????????r??❤️❤️❤️❤️

  2. അനശ്വരൻ

    സൂപ്പർ സ്റ്റോറി അവസാനം സാറയുടെ ഭാഗം കുറച്ചു കൂട്ടായിരുന്നു

    1. താങ്ക് യു ബ്രോ

      വലിച്ചു നീട്ടിയാൽ ബോർ ആകും ബ്രോ അതാണ് കാരണം

  3. കട്ടപ്പ

    അല്‍ബി കഥ പൊളിച്ചു…പക്ഷെ അവസാനം അല്‍പം തിടുക്കം കൂടിയോ എന്ന്‍ ഒരു സംശയം…

    1. താങ്ക് യു കട്ടപ്പ…. അവസാനം അല്പം സ്പീഡ് ഉണ്ട് സമ്മതിക്കുന്നു. നന്ദി

Leave a Reply

Your email address will not be published. Required fields are marked *