ആളുകൾ എത്തിതുടങ്ങി.പന്തങ്ങൾ തെളിഞ്ഞു.എല്ലാവരും കർമ്മത്തിൽ ശ്രദ്ധിക്കുന്നു.സാറയുടെ ചൂണ്ടുവിരൽ മുറിച്ച് തലയോട്ടിയിൽ ചോരയിറ്റിച്ചുകൊണ്ടാണ് അയാൾ കർമ്മം തുടങ്ങിയത്.അവൻ കണ്ണ് പിൻവലിച്ചു.
നതിംഗ് മാൻ ആദ്യമായതു കൊണ്ടാ.
അവിടേക്ക് ശ്രദ്ധിക്കു.
അവൻ മുന്നോട്ട് നോക്കി.കർമ്മങ്ങൾ മുന്നേറുന്നു.താൻ പ്രവർത്തിച്ചു തുടങ്ങാൻ സമയമായിരിക്കുന്നു.ഇനി തീവ്രതയുടെ നിമിഷങ്ങളാണ്.കർമ്മം കടുക്കുന്ന മുറക്ക് അവളുടെ ശരീരം മുറിയപ്പെടും.അവന്റെ കണ്ണുകൾ ചുറ്റിലും പരതി.താൻ പ്രതീക്ഷിച്ച കാര്യം ആ നിമിഷം തന്നെ നടന്നു.
ബലിപീടത്തിന് ചുവട്ടിലായി നീട്ടിയിട്ട കയറിൽ പുരോഹിതന്റെ വിരലുടക്കി.
അയാൾ കാല് വലിച്ചു.കയറിന്റെ കുരുക്ക് അഴിഞ്ഞു തുടങ്ങി.അവൻ മുകളിലെക്ക് നോക്കി.ബലിപീടത്തിന് മുകളിൽ ചെറിയൊരു തുണിസഞ്ചി.
കയറിന്റെ കുരുക്കഴിയുമ്പോൾ വാ തുറക്കുന്ന രീതിയിൽ ക്രമീകരിച്ചത്. അല്പം ഉയരത്തിൽ ചുവന്ന സഞ്ചി ആയതിനാൽ അധികം ശ്രദ്ധയാരും കൊടുത്തിരുന്നില്ല.അതിൽനിന്നും വാടിയുണങ്ങിയ തുളസിയിലകൾ സാറയുടെ ദേഹത്തു വീണു.അയാൾ ഒന്ന് പിറകിലേക്ക് ചുവടുവച്ചു.തന്റെ കർമ്മത്തിനിടയിൽ ഇതെങ്ങനെ….. അയാൾ ഒന്ന് പതറി ചുറ്റും നോക്കി.
ആരും പ്രതീക്ഷിക്കാതെ സംഭവിച്ച കാര്യം കണ്ട് ചുറ്റിലും നോക്കി.കൂടെ അവനും.”അഞ്ചു എനിതിങ് റോങ്”
അതെ സംതിങ് റോങ്.തുളസിയില ബാലിവസ്തുവിൽ വീഴുക,അതും കർമ്മത്തിനിടയിൽ.കുറുകെ ആരോ നിൽക്കുന്നതു പോലെ.
തുളസിയിലക്ക് എന്താ പ്രശ്നം.
നമ്മൾ കാഞ്ഞിരം പയോഗിച്ചല്ലെ ചെയ്യുന്നെ.തുളസിയില അതിൽ ദൈവീകമാണ്.ഇനിയെന്ത് എന്ന ചോദ്യം എല്ലാരുടെ മനസ്സിലും ഉണ്ട്.
ഒന്ന് പകച്ചുനിന്ന പുരോഹിതൻ അത് മുഴുവൻ പെറുക്കിമാറ്റാൻ ശ്രമിച്ചു.
ഒപ്പം മറ്റുചിലർ കൂടുന്നു.ഇന്ന് കർമ്മം മുടങ്ങരുതെന്ന് നിർബന്ധമുള്ളതു പോലെ.അവൻ ഒന്ന് ശ്വാസമെടുത്തു.
മനസ്സിൽ താനൊരു സ്റ്റേജിൽ ആണ് എന്ന് സങ്കൽപ്പിച്ചു.
അവന്റെ കൈകൾ പ്രവർത്തിച്ചു തുടങ്ങി.തന്റെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരുന്ന തൂവലുകൾ അവന്റെ കയ്യിലെത്തി.കൈകൾ വേഗം ചലിച്ചു
ആ ചലനത്തിന്റെ വേഗതക്കൊപ്പം കുറച്ചു വെള്ളരിപ്രാവുകൾ പറന്നു പൊങ്ങി.അവയൊക്കെ ഭിത്തിയുടെ വാക്കിലൊക്കെ ഇരിപ്പുറപ്പിച്ചു.ചുറ്റും സംഭവിക്കുന്നത് എന്തെന്നറിയാതെ എല്ലാവരുടെയും ശ്രദ്ധ മുകളിലാണ്. അവരുടെ ശ്രദ്ധ തെറ്റുന്ന നേരം അവന്റെ ജാലവിദ്യയും പുരോഗമിച്ചു.
ഇത്തവണ പുരോഹിതന്റെ മുന്നിൽ എത്തിയത് ഒരു കുഞ്ഞു ആട്ടിൻകുട്ടി ആണ്.തന്റെ കർമ്മത്തിനിടയിൽ തടസ്സം വരുന്നതുകണ്ട് അയാളുടെ മുഖം വലിഞ്ഞുമുറുകി.പിന്നീടവന്റെ കൈകളിൽ എത്തിയ ചരടുകൾ പ്രാവിന്റെ രൂപം പ്രാപിച്ചു ആ ബലി പീടത്തിനു മുന്നിൽ പറന്നുനടക്കുന്ന സമയം അയാളുടെ ഏകാഗ്രത നഷ്ട്ടപ്പെട്ടുതുടങ്ങിയിരുന്നു.പെട്ടന്ന് പറന്നിരുന്ന പ്രാവുകളുടെ തൂവൽ സാറയുടെ മേൽ പൊഴിഞ്ഞുവീണു.
തന്റെ അടുത്ത പ്രോപ്പർട്ടിക്കായി പോക്കറ്റിൽ പരതിയ അവന്റെ കൈകളിൽ അഞ്ചു പിടുത്തമിട്ടു.
“നായെ നീ തിരിഞ്ഞു അല്ലെ.എന്തിന്
വേണ്ടി.നീയൊരു മജിഷ്യൻ ആണോ?
കൂടെനിന്ന് ചതിച്ചു അല്ലെ.നീയിനി
ജീവനോടെ പുറത്തു പോവില്ല”
“ചതി,അത് നിനക്കെ പറഞ്ഞിട്ടുള്ളു.
??????????r??❤️❤️❤️❤️
താങ്ക് യു
സൂപ്പർ സ്റ്റോറി അവസാനം സാറയുടെ ഭാഗം കുറച്ചു കൂട്ടായിരുന്നു
താങ്ക് യു ബ്രോ
വലിച്ചു നീട്ടിയാൽ ബോർ ആകും ബ്രോ അതാണ് കാരണം
അല്‍ബി കഥ പൊളിച്ചു…പക്ഷെ അവസാനം അല്‍പം തിടുക്കം കൂടിയോ എന്ന്‍ ഒരു സംശയം…
താങ്ക് യു കട്ടപ്പ…. അവസാനം അല്പം സ്പീഡ് ഉണ്ട് സമ്മതിക്കുന്നു. നന്ദി