സാറയെ നീ ചതിയിലൂടെ ഇവിടെ എത്തിച്ചു.അന്നുമുതൽ ഞാനും മാറി ചിന്തിച്ചുതുടങ്ങി.വിട്ടേക്കാൻ പറഞത് അല്ലെ,കേട്ടില്ല.ജീവനോടെ പോവാൻ കഴിയും എന്ന ഒരുറപ്പും എനിക്കില്ല.
ഒന്നറിയാം ഈ സമൂഹം ഇന്നിവിടെ അവസാനിക്കും”പിറകിൽ നിന്ന ഒരു വൃദ്ധൻ നോക്കുമ്പോൾ അഞ്ചു കുഴഞ്ഞു വീഴുന്നതാണ് കണ്ടത്. കുറച്ചുപേർ അവൾക്ക് ചുറ്റും കൂടി. അതിനിടയിൽ അവന്റെ കയ്യിൽ നിന്നും ചെറിയ പഞ്ഞിക്കഷ്ണം താഴേക്ക് വീണു.
ആ കൂട്ടത്തിനിടയിലൂടെ ശ്രദ്ധയോടെ അവൻ ചുവടുകൾ വച്ചു.പെട്ടന്ന് തന്റെ കണ്മുന്നിൽ നിന്ന് ഓരോന്നും അപ്രത്യക്ഷമാവുമ്പോൾ അയാൾ ഏകാഗ്രത നഷ്ട്ടപ്പെട്ട് അലറി.ദേഷ്യം കൊണ്ട് ചുവന്ന കണ്ണുകൾ.കലി
മൂത്ത അയാൾ ഒരു ഖടാര കയ്യിൽ എടുത്തു.സാറയുടെ നെഞ്ചു ലക്ഷ്യം വച്ച് ഓങ്ങി,അപ്പോൾ അയാളുടെ
കൈത്തണ്ടയിൽ ഒരു പ്രാവ് വന്നിരുന്നു.അയാൾ അതിനെ തട്ടി മാറ്റാൻ ശ്രമിച്ചു.പക്ഷെ അതയാളുടെ കണ്മുന്നിൽ പറന്നുകളിച്ചു.
തന്റെ ശ്രമം വിജയം കാണുന്നു എന്ന് മനസിലായ അരുൺ മുന്നിലേക്ക് നടന്നു.ഹോസ്പിറ്റലുകളിൽ ഉപയൊഗിക്കുന്ന ഫോഗിങ് മെഷിൻ
കുറച്ച് കർട്ടന് പിറകിലായി അവൻ ഒളിപ്പിച്ചിരുന്നു.ആ വലിയ ഹാളിൽ ഒരു പുകമറ സൃഷ്ടിക്കണം,അതിന് അല്പം വീര്യത്തോടെ മരുന്ന് നിറച്ച് ബാറ്ററിയിൽ കണക്ട് ചെയ്തിരുന്നു.
മറ്റുള്ളവരുടെ ശ്രദ്ധ തെറ്റിച്ചു അവൻ അത് ഓരോന്നായി പ്രവർത്തിപ്പിച്ചു.
പുക പടർന്നുതുടങ്ങി.അവൻ വേഗം പുരോഹിതന്റെ കയ്യിലെ കത്തി തട്ടി തെറിപ്പിച്ചു.അയാളുടെ നാഭിയിൽ അവന്റെ മുട്ടുകാൽ അമർന്നു.
അയാൾ അവിടം പൊത്തി നിലത്ത് കുനിഞ്ഞിരുന്നു.
*****
പുകയുടെ മറവിൽ അരുൺ സാറയെ ബലിപീഠത്തിൽ നിന്നും മാറ്റി.എന്ത് സംഭവിക്കുന്നു എന്ന് മനസ്സിലാവാതെ പകച്ചുനിൽക്കുന്ന പുരോഹിതനെ ചവിട്ടിവീഴ്ത്തി അവൻ സാറയെയും ചുമലിലെടുത്ത് വിനെറി ലക്ഷ്യമാക്കി നീങ്ങി.ബലിപീഠത്തിന് പുറകിൽ ആ അറയുടെ വാതിൽ തുറന്ന് ഇടുങ്ങിയ പടിക്കെട്ട് ഇറങ്ങി അണ്ടർഗ്രൗണ്ടിൽ
എത്തി.സാറ വളരെ അവശയാണ്.
അബോധാവസ്ഥയിൽ അവളെന്തൊ പുലമ്പുന്നുണ്ട്.അവൻ തട്ടിവിളിച്ചു.
അവ്യക്തമായ മറുപടി മാത്രം.മുകൾ വശത്ത് താഴേക്കുള്ള വാതിൽ തുറക്കുന്ന ശബ്ദം അവന്റെ കാതിൽ പതിഞ്ഞു.പെട്ടെന്നുതന്നെ അവൻ
തുരങ്കപാതയിലേക്ക് കടന്നു.വാതിൽ ചാരി ഒന്ന് കിതപ്പടക്കി.വിനെറിയിൽ ആരൊ നടക്കുന്ന ശബ്ദം അവന്റെ കാത് തുളച്ചു.”അവർ മുകളിലുണ്ട്”
ഒരു ഞെട്ടലോടെ അവ്യക്തമായ
ശബ്ദത്തിന് ഉടമയെ തിരിച്ചറിഞ്ഞു.
“ജേക്കബ്”അവർ പോയി എന്നുറപ്പു
വന്നശേഷം ഒരു പെൻ ടോർച്ചിന്റെ വെളിച്ചത്തിൽ തുരങ്കപാതയിലൂടെ മുന്നോട്ട് നടന്നു.അവന്റെ ഇച്ഛാശക്തി ആ ഫാം ഹൗസിന് പുറത്ത് അവരെ എത്തിച്ചു.
അവനവിടെ പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന കാറും ഗോമസച്ചനെയും
കണ്ടു,ഒപ്പം ഗ്രിഗറിയും.മുന്തിരിവള്ളി വകഞ്ഞുമാറ്റി അവൻ നടന്നു.അവന് പിന്നിൽ ഫാം ഹൗസ് എരിഞ്ഞടങ്ങു-
കയായിരുന്നു.(ഒരു ഷോട്ട് സർക്യുട്ട്
സാധ്യത അവൻ മുതലെടുത്തു.ചില സമയങ്ങളിൽ പന്തങ്ങൾ കത്തിച്ച് അതിന്റെ വെളിച്ചത്തിലാണ് കറുത്ത കുർബാന.ആ സമയം മെയിൻ ഓഫ് ചെയ്യും.പന്തങ്ങൾ കത്തിച്ച് അതിന്റെ വെളിച്ചത്തിലായിരുന്നു,അന്ന് ആ പ്രത്യേക ദിവസം അവരുടെ കർമ്മം.
കാലപ്പഴക്കം ചെന്ന കെട്ടിടം.വയറിങ്
??????????r??❤️❤️❤️❤️
താങ്ക് യു
സൂപ്പർ സ്റ്റോറി അവസാനം സാറയുടെ ഭാഗം കുറച്ചു കൂട്ടായിരുന്നു
താങ്ക് യു ബ്രോ
വലിച്ചു നീട്ടിയാൽ ബോർ ആകും ബ്രോ അതാണ് കാരണം
അല്‍ബി കഥ പൊളിച്ചു…പക്ഷെ അവസാനം അല്‍പം തിടുക്കം കൂടിയോ എന്ന്‍ ഒരു സംശയം…
താങ്ക് യു കട്ടപ്പ…. അവസാനം അല്പം സ്പീഡ് ഉണ്ട് സമ്മതിക്കുന്നു. നന്ദി