ഇരുട്ടിന്റെ വഴിയിലൂടെ [ആൽബി] 214

സേതുവാണ് നമ്മോടൊപ്പം ചേർന്നത്. നഗരത്തിന്റെ പ്രാന്തഭാഗത്ത്‌ തീയിൽ വെന്തുമരിച്ചവർ സാത്താൻസേവകർ ആണെന്നതിന് തെളിവുകൾ പുറത്ത്
ഇതിന്റെ മറവിൽ ലഹരിമരുന്ന് മാഫിയയുടെ സാന്നിധ്യവും സംശയം ഉളവാക്കുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.കാത്തിരിക്കുന്നു ഔദ്യോഗിക പത്രസമ്മേളനത്തിനും,
മറ്റു വെളിപ്പെടുത്തലുകൾക്കുമായി.
അടുത്ത വർത്തയിലേക്ക് കേന്ദ്രമന്ത്രി വിദേശപര്യടനം നടത്തുന്നതിന്റെ വിശദ റിപ്പോർട്ടിലേക്ക്…..
*****
ദിവസങ്ങൾക്കുശേഷം,ഒരു പുതിയ യാത്രയുടെ തുടക്കം. ബാംഗ്ളൂർ
കേമ്പഗൗഡ ഇന്റർനാഷണൽ എയർ പോർട്ട്‌.പുറത്തു കാറിൽ അരുണിന്റെ ഒപ്പം സാറയും.”അരുൺ ടിക്കറ്റും മറ്റു യാത്രാ രേഖകളും ദാ ഈ ഫയലിൽ ഉണ്ട്.പാരിസിൽ ഇറങ്ങുമ്പോൾ ഫെഡെറിക് അച്ചൻ ഉണ്ടാവും.ഇപ്പൊ വിസിറ്റിംഗ് ആണ്,ബാക്കിയൊക്കെ അച്ചൻ നോക്കിക്കോളും.ഒന്നുമാത്രേ പറയാനുള്ളു തെറ്റുകൾ സംഭവിക്കാം
പക്ഷെ നാശത്തിന്റെ പടുകുഴിയിൽ ചെന്നുപെടരുത്.ജീവിതത്തിന്റെ താളം പിഴക്കരുത്. ഇപ്പൊ കൂട്ടിന് ഒരാളുകൂടെയുണ്ട്,മറന്നുപോവരുത്.
തിരികെക്കിട്ടിയ ജീവിതം നന്നായി ജീവിക്കുക,സ്നേഹത്തോടെ സന്തോഷത്തോടെ ആസ്വദിക്കുക.
പിന്നെ മുടങ്ങിയ പഠനം തുടരണം,
അത് എവിടെയായാലും.അച്ചൻ നോക്കിക്കോളും അതിന്റെ കാര്യം.
അടുത്ത ക്രിസ്തുമസ് ദിവസത്തിൽ,
അന്നുണ്ടാവണം രണ്ടാളും.നിങ്ങളുടെ കുടുംബങ്ങൾ കാത്തിരിക്കുന്നു…. നിങ്ങൾക്കായി…പോയിവാ ദൈവം അനുനഗ്രഹിക്കട്ടെ.”

ഫാദർ,എങ്ങനെ നന്ദി പറയണം എന്നറിയില്ല.

അറിയാത്ത കാര്യം പറയരുത്.ഞാൻ ചെയ്തത് എന്റെ നിയോഗം,നീയും. മുന്നോട്ടുള്ളതിൽ ശ്രദ്ധിക്കുക.പിന്നെ സാറാ ഇവനെ ഒന്ന് ശ്രദ്ധിച്ചോ.അല്പം വിളഞ്ഞ കൂട്ടത്തിലാ.

അത്‌ ഞാൻ ഏറ്റു ഫാദർ.ഈ മൊതലിന് ഞാൻ കാവല് നിന്നോളാം.
വിളവ് കാട്ടാതിരിക്കാനുള്ള മരുന്ന് എന്റെ കയ്യിലുണ്ട്,അല്ലെ അരുൺ. പിന്നെ താങ്ക്സ് എ ലോട്ട് ഫാദർ. അവിടെ എത്തിയിട്ട് വിളിക്കാം.

അവർ ബോർഡിങ്ങിനായി നടന്നു.
ചെക്ക് ഇൻ ചെയ്ത് ഗേറ്റിൽ അവന്റെ അരയിൽ ചുറ്റിപ്പിടിച്ച് തോളിൽ തലചായ്ച്ചവൾ ചെറുതായി മയങ്ങുന്നു.അല്പം അകലെയായി ഇരുന്നിരുന്ന മദാമ്മപ്പെണ്ണിനെ ഒരു ഹായ് കൊടുത്ത് കണ്ണുകാട്ടി അരുൺ
ഒപ്പം വയറിനു സൈഡിൽ പിച്ച് കിട്ടിയതും ഒന്നിച്ചായിരുന്നു.

മോനെ വിളവിറക്കല്ലെ.കഴിഞ്ഞത് ഒരു ദുസ്വപ്നമായിരുന്നു.മറന്നു ഞാനതൊക്കെ.രണ്ടു വ്യത്യസ്ത സാഹചര്യത്തിൽ ഒരു നരകത്തിൽ എത്തിചേർന്നവർ.എനിക്കെന്റെ ഇണയെ കിട്ടാൻ ആയിരിക്കാം ദൈവം പരീക്ഷിച്ചത്,കിട്ടിയെനിക്ക്.
എന്റെ ഇണയാ നീ,അവൻ എന്നിൽ ഒതുങ്ങിയാൽ മതി.വലിയ റോമിയോ ആണെന്ന് വിചാരമുണ്ടേൽ കളയ്. ഈ ചെക്കനെ നന്നാക്കാൻ പറ്റുവൊ എന്നൊന്ന് നോക്കട്ടെ.

മറുപടി എന്നവണ്ണം അവളെയവൻ മാറിലേക്ക് ചേർത്തു.”നല്ല കുട്ടി”
അവന്റെ മാറിൽ തല ചായ്ച്ചവളും പ്രതീക്ഷയോടെ നല്ലൊരു പുലരിയും സ്വപ്നം കണ്ട്…….അവരുടെ തൊട്ട് അപ്പുറെ അവരെ ശ്രദ്ധിച്ച് വിധുവും തന്റെ ഫ്ലൈറ്റിനായി കാത്തിരിക്കുന്നു, അവന്റെ ചോരയെ ഉദരത്തിൽ വഹിച്ചുകൊണ്ട്…..

ശുഭം
ആൽബി.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

67 Comments

Add a Comment
  1. ??????????r??❤️❤️❤️❤️

    1. താങ്ക് യു

  2. അനശ്വരൻ

    സൂപ്പർ സ്റ്റോറി അവസാനം സാറയുടെ ഭാഗം കുറച്ചു കൂട്ടായിരുന്നു

    1. താങ്ക് യു ബ്രോ

      വലിച്ചു നീട്ടിയാൽ ബോർ ആകും ബ്രോ അതാണ് കാരണം

  3. കട്ടപ്പ

    അല്‍ബി കഥ പൊളിച്ചു…പക്ഷെ അവസാനം അല്‍പം തിടുക്കം കൂടിയോ എന്ന്‍ ഒരു സംശയം…

    1. താങ്ക് യു കട്ടപ്പ…. അവസാനം അല്പം സ്പീഡ് ഉണ്ട് സമ്മതിക്കുന്നു. നന്ദി

Leave a Reply

Your email address will not be published. Required fields are marked *