ഫെമിനിസം [Jon snow] 321

എനിക്ക് അവളുടെ ചേച്ചിയോട് കനത്ത ദേഷ്യം തോന്നി. വളരെ സന്തോഷത്തോടെ ആണ് ഞാൻ കഴിയുന്നത്. എന്റെ ഭാര്യക്ക് എല്ലാ സുഖവും സ്വാതന്ത്ര്യവും കൊടുക്കുന്നുണ്ട്. വീട്ടുവേല ചെയ്യാൻ ഇതുവരെ നിര്ബന്ധിച്ചില്ല അതൊക്കെ അവൾ സ്വയം ചെയ്യുന്നതാ. അവളുടെ ഇഷ്ടപ്രകാരം അവളെ കോളേജിലും ചേർത്തു. പിന്നെ ഞാൻ ജോലിക്ക് പോകുന്ന ആൾ അല്ലെ അപ്പൊ വീട്ടുജോലി കൂടി എനിക്ക് ചെയ്യാൻ പറ്റുമോ. അതിനിടയിൽ ഈ പെണ്ണുംപിള്ള കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നത് എന്തിനാ. അവരുടെ കെട്ടിയോൻ കുടുംബം നോക്കാതെ ഭാര്യയേ തല്ലുന്ന ഒരുത്തൻ ആയതുകൊണ്ട് എല്ലാ ആണുങ്ങളും അങ്ങനെ ആണെന്നാണ് അവരുടെ വിചാരം.

ഞാൻ എന്തായാലും ഇതൊന്നും നയനയോട് ചോദിച്ചില്ല. അവളുടെ പെരുമാറ്റത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടോ എന്ന് മാത്രം ഞാൻ നോക്കി. 5 ദിവസം കഴിഞ്ഞപ്പോൾ ആണ് ഒരു കാര്യം എന്റെ ശ്രദ്ധയിൽ പെട്ടത്. സാധാരണ എന്റെ തുണി അലക്കുന്നത് നയന ആണ്. അവളുടെ ചേച്ചി മെസ്സേജ് അയച്ചതിൽ പിന്നെ കഴിഞ്ഞ 5 ദിവസം അവൾ തുണി അലക്കിയിട്ടില്ല. അവളുടെ ചേച്ചി പറഞ്ഞത് അവൾക്ക് പേടി ആയിട്ടുണ്ട് എന്നെ കുറിച്ച്. അന്നൊരു ഞായറാഴ്ച ആയിരുന്നു. പിന്നെ ഞാൻ ഒന്നും നോക്കിയില്ല. ഞങ്ങളുടെ മുറിയിൽ കിടന്ന തുണി മുഴുവൻ എന്റെയും അവളുടെയും അടിവസ്ത്രം അടക്കം എല്ലാം ബക്കറ്റിൽ ഇട്ടു കൊണ്ട് നേരെ അലക്കാൻ പോയി.

പതിവില്ലാതെ ഞാൻ അലക്കാൻ പോകുന്നത് കണ്ടു നയന ഞെട്ടി.

നയന : ” ഏട്ടാ ഇതൊക്കെ എടുത്ത് എങ്ങോട്ട് പോണു ”

ഞാൻ : ” മുഷിഞ്ഞ തുണിയാ. എന്തായാലും നീ അലക്കുന്നില്ല എന്ന് കരുതി ഇടാൻ തുണി വേണ്ടേ ”

നയന : ” എന്റെ അടിവസ്ത്രം ഒക്കെ….. ”

ഞാൻ : ” അതും അലക്കിയല്ലേ പറ്റു. നീ ചെയ്യുന്നില്ല അപ്പൊ ഞാൻ ചെയ്യാം. എനിക്ക് ഞായറാഴ്ച അല്ലെ ഒഴിവുള്ളു. ”

നയന : ” അയ്യോ ഏട്ടാ നിക്ക് ഞാൻ ചെയ്യാം. ”

ഞാൻ : ” ഇത്രയും ദിവസം ചെയ്തില്ലല്ലോ. അപ്പൊ ഇനി ചെയ്യണ്ട ”

നയന എന്റെ കയ്യിൽ പിടിച്ചു ബക്കറ്റ് വാങ്ങാൻ നോക്കി. എന്നാൽ ഞാൻ നേരെ നടന്ന് അലക്കുകല്ലിന്റെ അടുത്ത് പോയി തുണി വെള്ളത്തിൽ മുക്കി. അവൾ എന്റെ പുറകെ വന്നു. എങ്ങനെയും എന്നെ പിന്തിരിപ്പിക്കാൻ അവൾ നോക്കി. എന്റെയും അവളുടെയും pravarthi നോക്കി സ്വാതിയും അമ്മയും ചിരിക്കുകയാണ്. അതും കൂടി ആയതോടെ നയന കരയാൻ തുടങ്ങി. അവൾ എന്റെ കയ്യിൽ കേറി പിടിച്ചു ” ഏട്ടാ പ്ലീസ് ”

ഞാൻ : ” എടി പോത്തേ നിന്നോട് ഞാൻ എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ എന്റെ തുണി അലക്കി തന്നോളണം എന്ന് ”

നയന : ” ഇല്ല ”

ഞാൻ : ” ഇത്രയൊക്കെ ആയിട്ടും ചേച്ചി ഒരു മെസ്സേജ് അയച്ചപ്പോ എന്നെ സംശയം അല്ലെ ”

നയന : ” മെസ്സേജ് കണ്ടോ അപ്പൊ ”

ഞാൻ : “ആ കണ്ടു ”

The Author

Jon Snow

King in the north

79 Comments

Add a Comment
  1. Best feel good story in the site

  2. ഫെമിനിസം നല്ലതിനാണെന്ന് താങ്കൾ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ ? പക്ഷെ ഞാൻ വിശ്വസിക്കുന്നില്ല. ഇപ്പോഴത്തെ സാഹചര്യങ്ങൾ പഠിപ്പിച്ച പാഠമാണ്. കണ്ണിൽ കിടക്കുന്ന കരട് എടുത്തു മാറ്റിയാലേ കാഴചകൾ വ്യക്തമാകൂ. സ്ത്രീ പക്ഷത്തു നിന്ന് ചിന്തിക്കാതെ മനുഷ്യപക്ഷത്ത് നിന്ന് ചിന്തിച്ചാൽ ഫെമിനിസത്തിലെ കല്ലുകടികൾ മനസിലാവും. അതിനെ എത്രയൊക്കെ ചായം പൂശിയാലും വെളുക്കില്ല.

  3. കഥയൊക്കെ സൂപ്പരായിരുന്ന ?. പക്ഷെ ഞാൻ ഫെമിനിസത്തിനെതിരാണ്. ഫെമിനിസം എന്ന ആശയം ഒരിക്കലും സ്ത്രീപുരുഷ തുല്യത കൊണ്ടുവരില്ല. അത് വേർതിരിവ് കൂട്ടുകയേ ഉള്ളൂ

  4. അത്യുജ്വലം സഹോ… വൈകിയാണ് വായിച്ചത്. ക്ഷമിക്കുക

  5. Femdom tag illayirunnu ankil ithilum like കിട്ടേണ്ട ഒരു underrated story

  6. ഇത്രയും നാൾ ഈ കഥ വായിച്ചില്ല. കഥയുടെ പേരും പിന്നെ “femdom” എന്ന വിഭാഗവും കണ്ടപ്പോൾ വായിക്കണ്ട എന്നു വച്ചു. പക്ഷെ ഇപ്പൊ വായിച്ചപ്പോൾ ഇത്രയും നാൾ ഇത് വായിക്കാതിരുന്നത് നഷ്ടമായിപ്പോയി എന്നു തോന്നുന്നു

Leave a Reply

Your email address will not be published. Required fields are marked *