?ഗോപികാവസന്തം? 4 [അജിത് കൃഷ്ണ] [Climax] 397

നന്ദൻ അവന്റെ കവിളിൽ കുത്തി പിടിച്ചു അവിടെ നിന്ന ഒരു മരത്തിലേക്ക് ചേർത്ത് നിർത്തി.

നന്ദൻ :എടാ നായിന്റെ മോനെ നീ എന്റെ ലൈഫ് വെച്ചാണ് കളിച്ചത്. എല്ലാം എല്ലാം എനിക്ക് നഷ്ട്ടമാക്കിയത് നീ ആണ്. അരുണേ ഇവന്റെ കൈ രണ്ടും ചേർത്ത് ഒന്ന് പിറകിലോട്ട് പിടിക്ക്..

ശ്യാം :അയ്യോ വേണ്ട ഞാൻ ക്ഷമ ചോദിക്കുന്നു എല്ലാം എന്റെ തെറ്റ് ആണ്. ഞാൻ കാരണം ആണ് എല്ലാം സംഭവിച്ചത് എന്നോട് ക്ഷമിക്കണം…

ഹരിത അവൻ പറയുന്നത് കേട്ട് അങ്ങനെ തന്നെ നിന്ന് പോയി.

നന്ദൻ :നീ എന്തൊക്കെ ഏറ്റു പറഞ്ഞാലും നിനക്ക് എന്റെ പുസ്തകത്തിൽ ശിക്ഷ ഒന്നേ ഉള്ളൂ..

അരുൺ മരത്തിന്റെ പിറകിൽ കൂടി വന്നു അവന്റെ രണ്ട് കൈയും പിന്നിലേക്ക് പിടിച്ചു വെച്ചു… നന്ദൻ അവന്റെ കൈ മുഷ്ടി ചുരുട്ടി ശ്യാമിന്റെ ചെകിട്ടത് ഒറ്റ ഇടി കൊടുത്തു. ആ ഒറ്റ ഇടിയിൽ അവന്റെ അണപല്ല് ഇളകി വീണു. വായിൽ നിന്നും രക്തം ഒലിച്ചു ഇറങ്ങി.

നന്ദൻ :ഇപ്പോൾ മനസ്സിൽ ആയോ ഒരാളെ കൂട്ടം കൂടി അടിക്കുമ്പോൾ കിട്ടുന്ന സുഖം..

എന്നിട്ട് അരുണിനെ നോക്കി കൈ വിട്ടേക്കൻ പറഞ്ഞു.

നന്ദൻ :അവന്റെ കൈ വിട്ടേക്ക്…!

അരുൺ കൈ വിട്ടപ്പോൾ മുട്ട് കുത്തി അവന്റെ മുന്നിലേക്ക് ശ്യാം ഇരുന്നു പോയി. നന്ദൻ വീണ്ടും അവന്റെ കവിളിൽ കുത്തി പിടിച്ചു ചോദിച്ചു.

നന്ദൻ :ഇനി ഒരു ഒറ്റ ചോദ്യം മാത്രം മണി മണി ആയിട്ട് ഉത്തരം നീ പറയണം…

ശ്യാം :ആഹ്ഹ ഞാൻ പറയാം..

നന്ദൻ :എന്തിനാ നീ ഇതൊക്കെ ചെയ്തത്….!?

ശ്യാം :എനിക്ക് ആദ്യത്തെ കാഴ്ച്ചയിൽ തന്നെ ഹരിതയെ ഇഷ്ടം ആയിരുന്നു. പക്ഷേ അവൾ ഞാൻ കരുതും പോലെ ഒരു പെണ്ണല്ല നാടൻ പെൺകുട്ടി ആയത് കൊണ്ട് തന്നെ അവൾ ഒരിക്കലും വലയില്ലെന്ന് അറിയാമായിരുന്നു. അവളോട്‌ എങ്ങനെ എങ്കിലും പാട്ടിൽ ആക്കണം എന്ന് ഞാൻ വിചാരിച്ചു. ഫ്ലാറ്റ് ജീവിതം ഒക്കെ സിനിമയിൽ കണ്ടു ഒരുപാട് ഇഷ്ടം ഉള്ള പെണ്ണ് ആണെന്ന് അവളുടെ സംസാരത്തിൽ മനസ്സിൽ ആയി. അങ്ങനെ അവളെ എന്റെ വരുതിയിൽ കൊണ്ട് വന്നു. അതിനിടയിൽ നിങ്ങൾക്ക് ഇടയിൽ പ്രശ്നം വന്നു തുടങ്ങി അത് ഞാൻ പരമാവധി മുതൽ ആക്കി..

The Author

അജിത് കൃഷ്ണ

Always cool???

104 Comments

Add a Comment
  1. നടൻ പെണ്കുട്ടി സുമിത്രയെ wait ചെയുവ adimine ഒന്ന് പെട്ടെന്ന് പബ്ലിഷ് cheythude.. kuttanchetta ഒന്ന് പെട്ടെന്ന് ഇടുമോ

Leave a Reply

Your email address will not be published. Required fields are marked *