ജീവിതമാകുന്ന നൗക [റെഡ് റോബിൻ] 678

പെട്ടെന്ന് അവൻ്റെ കണ്ണുകൾ ഒന്ന് വിടർന്നു. “ഒരേ ഒരു വഴിയേ ഉള്ളു … ഒരു പരീക്ഷണം… വീണ്ടും കലാലയ ജീവിതത്തിലേക്ക് തിരിച്ചു പോകണം. ഐ.ഐ.എം  ഇൽ എം.ബി.എ പഠിച്ചത് പോലെയല്ല മറിച്ച ബാംഗ്ലൂരിൽ  എഞ്ചിനീയറിംഗ് പഠിച്ചത് പോലെ. നിറയെ കൂട്ടുകാരുമായി…അടിച്ചു പൊളിച്ചൊരു കലാലയ ജീവിതം… എല്ലാം മറക്കാൻ സാധിച്ചില്ലെങ്കിലും ഒരു ആശ്വാസമാകും. മാത്രമല്ല ഒരു പുതിയ ജീവിതം കെട്ടിപ്പെടുത്താൻ സാധിക്കുമായിരിക്കും. തനിക്ക് ഇനിയും ജീവിക്കണം എല്ലാം മറക്കാൻ ശ്രമിക്കണം ഈ ഒറ്റപ്പെടലിൽ നിന്ന് രക്ഷപ്പെടണം ബാക്കി ഒക്കെ വരുന്നിടത്തു വെച്ച് നേരിടാം.”

അവൻ ബൈക്കിൽ കയറി  അടുത്തുള്ള  ലേ(Leh) ടൗൺ ലക്ഷ്യമാക്കി യാത്ര തുടർന്ന്. ടൗണിൽ തന്നെ ഉള്ള ഒരു ലോഡ്ജിൽ റൂം എടുത്തു. എന്നിട്ട് തൊട്ടടുത്തുള്ള പബ്ലിക് ഫോൺ ബൂത്തിൽ ചെന്ന് മനസ്സിൽ കുറിച്ചു  വെച്ചിട്ടുള്ള ആ നമ്പറിലേക്ക് അവൻ ഡയൽ ചെയ്തു. വിളിക്കാൻ പോകുന്ന ആളെ കുറിച്ച് ഓർത്തപ്പോൾ  മനസ്സിൽ സങ്കടവും ദേഷ്യവും എല്ലാം തികട്ടി തികട്ടി വരുന്നുണ്ട്. അപ്പുറത്തു ഫോൺ എടുത്തതും എല്ലാം നിയന്ത്രിച്ചു കൊണ്ട് അവൻ പറഞ്ഞു “ഹലോ വിശ്വൻ, ഇത് ഞാൻ ആണ് ശിവ ” മുംബൈ: പ്രിത്വി ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന ബിസിനസ്സ് സാമ്രാജ്യത്തിൻ്റെ   അംബര ചുംബിയായ ഹെഡ് ഓഫീസിൻ്റെ   ടോപ് ഫ്ലോറിൽ വിശ്വനാഥൻ എന്ന വ്യക്തിയുടെ ഒരു ഓഫീസ് റൂം. ഇന്ത്യൻ ഇൻടെലിജൻസ് വിഭാഗങ്ങളുടെ കിരീടം വെക്കാത്ത രാജാവ്. ടൈഗർ എന്ന പേരിലാണ് വിശ്വനാഥനെ ഇൻറലിജൻസ് വിഭാഗങ്ങളുടെ ഇടയിലും ശത്രുക്കളുടെയും ഇടയിൽ അറിയപ്പെട്ടിരുന്നത്. എന്നാലും വളരെ കുറച്ചു പേർക്ക് മാത്രമേ ടൈഗർ ആരാണ് എന്ന് അറിയുമായിരുന്നുള്ളൂ. ചിലർ ടൈഗർ എന്നത് ഒരു ഊതി പെരുപ്പിച്ച ഒരു കഥ മാത്രമാണ് എന്നാണ് വിശ്വസിച്ചിരുന്നത്. വിശ്വനാഥനാണ് പൃത്വി ഗ്രൂപ്പ് ഓഫ് കമ്പനീസിനൻ്റെ  പിന്നിലെ യഥാർത്ഥ ബുദ്ധിയും ശക്തിയും. പുറത്തു പേരോ അധികാര സ്ഥാനമോ സൂചിപ്പിക്കുന്ന ഒരു ബോർഡ് പോലും ഇല്ല. അങ്ങനെ ഒരു ഓഫീസോ  വിശ്വൻ എന്ന ഒരു വ്യക്തി ഉണ്ടെന്ന് തന്നെ ആ ഓഫീസിലെ പലർക്കും  തന്നെ അറിയില്ല. കാരണം പ്രത്വി ഗ്രൂപ്പ് ഓഫ കമ്പനീസ് ലോകത്തിനു മുൻപിലെ മുഖം ചെയർമാൻ അരൂപ്  ബാനർജി  എന്ന കൊൽക്കത്തകാരൻ ആണ്.   പൃത്വി ഗ്രൂപ്പ് ഏതൊരു മൾട്ടി നാഷണൽ കമ്പനി പോലെ തന്നെ പല രാജ്യയങ്ങളിൽ പല മേഘലകളിലായി  പല തരത്തിൽ ഉള്ള ബിസിനെസ്സ് ചെയുന്നു .

14 Comments

Add a Comment
  1. ×‿×രാവണൻ✭

    ???

  2. ??? ??? ????? ???? ???

    ബ്രോ അടിപൊളി… ❤ പേജ് കുട്ടി എഴുതുക… ❤. അടുത്ത പാർട്ടിന് ആയി കാത്തിരിക്കുന്നു… ❤

  3. AHAM?BRAHMAASMI???

    Gg

  4. AHAM?BRAHMAASMI???

    Aaha

  5. AHAM?BHRAHMAASMI??

    MR ROBIN?.. കഥയുടെ പ്ലോട്ട് വളരെ നന്നായിട്ടുണ്ട്.. പക്ഷെ എഴുത് കുറച്ചു കൂടെ ശ്രദ്ധിക്കണം.

    സ്പെല്ലിങ് മിസ്റ്റേക്സ് വരുമെന്ന് പറഞ്ഞിരുന്നു എന്നാലും ധൃതി പിടിച്ചു എഴുതണ്ട എല്ലാം നോക്കി ഇല്ല അക്ഷരങ്ങളും ക്ലിയർ ആയി എഴുതിയാൽ മതി. കാരണം സ്പെല്ലിങ് മിസ്റ്റേക്ക് അത് എഴുത്തിൽ വളരെ വലിയ പ്രാധാന്യമുള്ളതാണ്..

    പിന്നെ എഴുതുമ്പോൾ പാരഗ്രാഫ് തിരിച്ചു എഴുതുക.. ആരാണ് ആരോടാണ് എവടെ നിന്നാണ് സംസാരിക്കുന്നയെന്നു ക്ലിയർ ആയിട്ട് മെൻഷൻ ചെയ്യുക.. ഇത് എല്ലാം ഒരുമിച്ച് എഴുതി MISUNDERSTAND ആവണ്ട…

    ഇതൊന്നും തെറ്റായി പറഞ്ഞതല്ലട്ടോ ഒരു വായനക്കാരൻ എന്ന നിലക് ആസ്വാധനം നല്ല രീതിയിൽ കിട്ടിയാലല്ലേ ബാക്കി കൂടെ വായിക്കാൻ തോന്നുകയുള്ളു അതുകൊണ്ട് പറഞ്ഞതാ…നല്ല ACTION SEQUENCEനുള്ള ചാൻസുകൾ ഉണ്ട് കഥയിൽ അത് നല്ല രീതിയിൽ തന്നെ അവതരിപ്പിക്കാൻ സാധിക്കട്ടെ.

    കാത്തിരിക്കുന്നു എന്ത് സംഭവിക്കുമെന്നറിയാൻ ?? സമയമെടുത് നന്നായി തന്നെ എഴുതണേ ???. ഒരിക്കലും നിർത്തി പോകരുത് ?കാരണം പല നല്ല കഥകളും പകുതി വച് ഉപേക്ഷിക്കപെട്ടതാണ് .. എന്താണെങ്കിലും ഞങ്ങള്ക്ക് അപ്ഡേറ്റ് തന്നാൽ മതി അതാകുമ്പോ വരുമെന്ന് അറിയാലോ..

    അപ്പോ ഓക്കേ കൊറേ പറഞ്ഞല്ലേ???
    സാരില്ല semiku??.

    1. കൂട്ടുകാരൻ പറഞ്ഞത് ശരിയാണ്. ഞാൻ ആദ്യമായി പോസ്റ്റ് ചെയ്‌തത് കൊണ്ടാണോ എന്നറിയില്ല. പല ഭാഗങ്ങളിലും പാരാഗ്രാഫ്സ് അല്ലെങ്കിൽ സംഭാഷണങ്ങൾ കട്ട കൂടിയാണ് കിടക്കുന്നത്. അത് എന്തു കൊണ്ടാണ് എന്ന് എനിക്കറിയില്ല എൻ്റെ കയ്യിലുള്ള വേർഡ് ഫൈലിൽ വേവ്വേറെ ആയിട്ടാണ് ഇരുന്നത്. പക്ഷേ ഇവിടെകോപ്പി പേസ്റ്റ് ചെയ്‌ത്‌ വന്നപ്പോൾ ഇങ്ങനെയായി. എന്തു ചെയ്യണം എന്ന് ആരെങ്കിലും പറഞ്ഞു തന്നാൽ ഉപകാരമായിരിക്കും

  6. ഇന്ദുചൂഡൻ

    മച്ചാനെ സൂപ്പർ അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു ?

  7. രാജുനന്ദൻ

    കോട്ടയം പുഷ്പനാഥ് , ബാറ്റൺ ബോസ് ഇവരോട് കിടപിടിക്കുന്ന എഴുത്തു പക്ഷെ ഇവിടെ കമ്പി കഥ അല്ലെ പ്രതീക്ഷിച്ചത്

    1. Eth sitile authors aanu bro ivar

  8. അടിപൊളി ആയിട്ടുണ്ട്.. തീർച്ചയായും തുടരണം ❤️❤️

Leave a Reply

Your email address will not be published. Required fields are marked *