ജീവിതമാകുന്ന നൗക [റെഡ് റോബിൻ] 678

2008 മുബൈ തീവ്രാദ അക്രമം ഉണ്ടായപ്പോൾ അന്നത്തെ മിലിറ്ററി ഇൻ്റെലിജൻസ് ഡയറക്ടർ ജനറൽ  കരൺവീർ സിംഗ്  ബ്ലാക്ക് ഫണ്ട് ഉപയോഗിച്ചു തുടങ്ങിയതാണ് പ്രത്വി ഗ്രൂപ്പ്. ആ ജോലി ഏല്പിച്ചത് മിലിറ്ററി ഇൻ്റെലിജൻസിൽ തന്നെ തനിക്ക് ഏറ്റവും വിശ്വാസം ഉള്ള മേജർ വിശ്വനാഥൻ. വിശ്വനാഥനൻ്റെ കഴിവ് മൂലം പൃത്വി ഗ്രൂപ്പ് ബിസിനസ്സ് മേഖലയിൽ പടർന്നു പന്തലിച്ചു. രാജ്യത്തിന് വേണ്ടി കൗണ്ടർ ഇൻ്റെലിജൻസ് ഓപ്പറേഷനുകൾ. ശത്രു രാജ്യങ്ങളിൽ അട്ടിമറികൾ, കൊലപാതകങ്ങൾ എല്ലാം വിശ്വനാഥൻ്റെ നേതൃത്വത്തിലുള്ള ടീം ആണ് നടത്തുന്നത്. ഗവണ്മെനൻ്റെ ഇൻ്റെലിജൻസ് വിഭാഗങ്ങൾക്കുള്ള യാതൊരു ചുവപ്പു നാട ഇല്ല. ഗവണ്മെനൻ്റെ നിയന്ത്രണങ്ങൾ ഒന്നുമില്ല. എല്ലാത്തിനും  ഉപരി രാഷ്ട്രീയ നേതൃത്വത്തിൻ്റെ ശല്യം ഇല്ല.  ബിസിനസ്സ് സാമ്രാജ്യത്തിൽ  നിന്നുള്ള വരുമാനം ഉള്ളത് കൊണ്ട് ഫണ്ടിങ്ങിനും യാതൊരു കുറവുമില്ല. പ്രത്വി ഗ്രൂപ്പ് കമ്പനിയിലെ ഭൂരിഭാഗം ജീവനക്കാർക്കും ആ കമ്പനിയുടെ യഥാർത്ഥ ലക്‌ഷ്യം എന്താണ് എന്ന് അറിഞ്ഞു കൂടാ. അവരെ സംബന്ധിച്ചിടത്തോളം പല മേഖലകളിലും പല രാജ്യങ്ങളിലും പടർന്നു പന്തലിച്ചു കിടക്കുന്ന രാജ്യത്തെ തന്നെ ഒരു വലിയ ബിസിനസ്സ് സാമ്രാജ്യം.  എന്നാൽ ആ ബിസിനസ്സ് സാമ്രാജ്യത്തിനൻ്റെ  ഉള്ളിൽ തന്നെ ആണ് പൃത്വി ഗ്രൂപ്പിൻ്റെ യഥാർത്ഥ ലക്ഷ്യങ്ങൾക്കായി ഒളിഞ്ഞു പ്രവർത്തിക്കുന്ന ത്രിശൂൽ എന്ന ഇൻ്റെലിജൻസ് വിഭാഗം. അതിനായി പ്രവർത്തിക്കുന്ന കുറച്ചു പേർക്ക് മാത്രമേ ആ രഹസ്യം അറിയൂ. ജീവ എന്ന റിസേർച്ച ഡയറക്ടർ (ത്രിശൂൽ  ഇൻ്റെലിജൻസ് സാമ്രാജ്യത്തിലെ സൗത്ത് ഇന്ത്യ ഓപ്പറേഷനുകളുടെ  തലവൻ  വിശ്വനാഥനൻ്റെ ഓഫീസ് റൂമിലേക്ക് കയറി വന്നു. “ഇരിക്കു ജീവാ, എന്താണ് കാര്യം?”

ജീവ: “ശിവ, അവൻ നമ്മൾ കൊടുത്തിരുന്ന നമ്പറിലിക്കെ വിളിച്ചിരുന്നു. ലേ(leh) ടൗണിലെ ഒരു ഫോൺ ബൂത്തിൽ നിന്നാണ് വിളിച്ചത്. ഞാൻ സംസാരിച്ചിരുന്നു. ആദ്യം ചോദിച്ചത് അഞ്ജലിയെ പറ്റിയാണ്. അറിയില്ല എന്നാണ് ഞാൻ പറഞ്ഞത്. പിന്നെ അവനു തുടർന്ന് പഠിക്കാൻ  പോകുന്നു എന്നാണ് പറഞ്ഞത്. കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയിട്ടുണ്ട്. ബാംഗ്ലൂർ വേണ്ട കൊച്ചി മതി എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. പുതിയ ഐഡൻ്റെറ്റി സ്വീകരിക്കാൻ ആള് മടി കാണിച്ചെങ്കിലും കാര്യങ്ങൾ പറഞ്ഞപ്പോൾ സമ്മതിച്ചു. പക്ഷേ കുറച്ചു കണ്ടീഷൻ വെച്ചിട്ടുണ്ട്.  അവൻ്റെ സുരക്ഷയുടെ കാര്യങ്ങളിൽ മാത്രം ഉപദേശിക്കും പക്ഷേ തീരുമാനം എടുക്കാനുള്ള സ്വാതത്ര്യം അവനു മാത്രം. പിന്നെ പേർസണൽ ലൈഫിൽ ഒരു തരത്തിലും ഇടപെടരുത്. പിന്നെ കൊല്ലത്തിൽ രണ്ട് പ്രാവിശ്യം അവന് അഞ്ജലിയെ കാണണം. പുതിയ ഐഡി കാർഡ്, കാൾ എൻക്രിപ്ഷനുള്ള ഫോൺ, സർട്ടിഫിക്കറ്റ്കൾ വരെ എല്ലാം റെഡി ആക്കിയിട്ടുണ്ട്. എല്ലാം അറേഞ്ച് ചെയ്ത്  നാട്ടിൽ സേഫ് ഡിപോസിറ്റ് ബോക്സിൽ നിക്ഷേപിച്ചിട്ടുണ്ട്. പുതിയ ഐഡൻ്റെറ്റിറ്റിയിൽ 5 ബാങ്ക് അക്കൗണ്ടിൽ ആയി പണവും നിക്ഷേപിച്ചിട്ടുണ്ട്. അവൻ കൊച്ചിയിൽ എത്തിയിട്ടില്ല. എത്തിയാൽ ഉടനെ സേഫ്  ഡിപോസിറ്റ് ബോക്സ് നിന്ന് സാധനങ്ങൾ കളക്ട ചെയ്യുമായിരിക്കും.” “അവൻ്റെ പുതിയ ഐഡൻ്റെറ്റി?” “പേര് :  അർജുൻ  ദേവ , അച്ഛൻ ശങ്കർ ദേവ, ബിസിനസ്സ്, അമ്മ സാവിത്രി മേനോൻ അമേരിക്കയിൽ ജോലി. രണ്ട് പേരും അമേരിക്കയിൽ ഉള്ള നമ്മുടെ റിയൽ അസെറ്റ്സ്  ആണ്. ഒരുവിധം ഉള്ള സ്‌ക്രൂട്ടിനി വന്നാൽ തിരിച്ചറിയില്ല എന്നുറപ്പുണ്ട്.   ലോക്കൽ ഗാർഡിയൻ നമ്മുടെ ആളായിരിക്കും ജേക്കബ്  വർഗീസ് എന്ന റിട്ടയേർഡ് ആർമിക്കാരൻ. ഇപ്പോൾ ഇടുക്കിയിൽ ഏല കൃഷി. നമ്മുടെ മിലിറ്ററി ഇന്റലിജൻസിലെ നിന്ന് ഈ അടുത്ത കാലത്ത്   റിട്ടയർ ചെയ്‌ത ആളാണ്. ഇപ്പോൾ തൃശൂലിനായി കൻസൽറ്റൻറ്റ് ആയി പ്രവർത്തിച്ചു വരുന്നു. ജേക്കബ് സാറിനോട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. സർ അസൈൻമെൻ്റെ  എറ്റെടുത്തോളാം എന്ന് സമ്മതിച്ചിട്ടുണ്ട്. പിന്നെ സ്കൂൾ  മുതൽ എൻഞ്ചിനീറിങ് വരെ ഉള്ള സെർട്ടിഫിക്കറ്റുകൾ യൂണിവേഴ്സിറ്റി മാർക്‌ലിസ്റ്റുകൾ എല്ലാം വെരിഫിക്കേഷൻ ഡാറ്റ അടക്കം റെഡി ആക്കിയിട്ടുണ്ട്”

14 Comments

Add a Comment
  1. ×‿×രാവണൻ✭

    ???

  2. ??? ??? ????? ???? ???

    ബ്രോ അടിപൊളി… ❤ പേജ് കുട്ടി എഴുതുക… ❤. അടുത്ത പാർട്ടിന് ആയി കാത്തിരിക്കുന്നു… ❤

  3. AHAM?BRAHMAASMI???

    Gg

  4. AHAM?BRAHMAASMI???

    Aaha

  5. AHAM?BHRAHMAASMI??

    MR ROBIN?.. കഥയുടെ പ്ലോട്ട് വളരെ നന്നായിട്ടുണ്ട്.. പക്ഷെ എഴുത് കുറച്ചു കൂടെ ശ്രദ്ധിക്കണം.

    സ്പെല്ലിങ് മിസ്റ്റേക്സ് വരുമെന്ന് പറഞ്ഞിരുന്നു എന്നാലും ധൃതി പിടിച്ചു എഴുതണ്ട എല്ലാം നോക്കി ഇല്ല അക്ഷരങ്ങളും ക്ലിയർ ആയി എഴുതിയാൽ മതി. കാരണം സ്പെല്ലിങ് മിസ്റ്റേക്ക് അത് എഴുത്തിൽ വളരെ വലിയ പ്രാധാന്യമുള്ളതാണ്..

    പിന്നെ എഴുതുമ്പോൾ പാരഗ്രാഫ് തിരിച്ചു എഴുതുക.. ആരാണ് ആരോടാണ് എവടെ നിന്നാണ് സംസാരിക്കുന്നയെന്നു ക്ലിയർ ആയിട്ട് മെൻഷൻ ചെയ്യുക.. ഇത് എല്ലാം ഒരുമിച്ച് എഴുതി MISUNDERSTAND ആവണ്ട…

    ഇതൊന്നും തെറ്റായി പറഞ്ഞതല്ലട്ടോ ഒരു വായനക്കാരൻ എന്ന നിലക് ആസ്വാധനം നല്ല രീതിയിൽ കിട്ടിയാലല്ലേ ബാക്കി കൂടെ വായിക്കാൻ തോന്നുകയുള്ളു അതുകൊണ്ട് പറഞ്ഞതാ…നല്ല ACTION SEQUENCEനുള്ള ചാൻസുകൾ ഉണ്ട് കഥയിൽ അത് നല്ല രീതിയിൽ തന്നെ അവതരിപ്പിക്കാൻ സാധിക്കട്ടെ.

    കാത്തിരിക്കുന്നു എന്ത് സംഭവിക്കുമെന്നറിയാൻ ?? സമയമെടുത് നന്നായി തന്നെ എഴുതണേ ???. ഒരിക്കലും നിർത്തി പോകരുത് ?കാരണം പല നല്ല കഥകളും പകുതി വച് ഉപേക്ഷിക്കപെട്ടതാണ് .. എന്താണെങ്കിലും ഞങ്ങള്ക്ക് അപ്ഡേറ്റ് തന്നാൽ മതി അതാകുമ്പോ വരുമെന്ന് അറിയാലോ..

    അപ്പോ ഓക്കേ കൊറേ പറഞ്ഞല്ലേ???
    സാരില്ല semiku??.

    1. കൂട്ടുകാരൻ പറഞ്ഞത് ശരിയാണ്. ഞാൻ ആദ്യമായി പോസ്റ്റ് ചെയ്‌തത് കൊണ്ടാണോ എന്നറിയില്ല. പല ഭാഗങ്ങളിലും പാരാഗ്രാഫ്സ് അല്ലെങ്കിൽ സംഭാഷണങ്ങൾ കട്ട കൂടിയാണ് കിടക്കുന്നത്. അത് എന്തു കൊണ്ടാണ് എന്ന് എനിക്കറിയില്ല എൻ്റെ കയ്യിലുള്ള വേർഡ് ഫൈലിൽ വേവ്വേറെ ആയിട്ടാണ് ഇരുന്നത്. പക്ഷേ ഇവിടെകോപ്പി പേസ്റ്റ് ചെയ്‌ത്‌ വന്നപ്പോൾ ഇങ്ങനെയായി. എന്തു ചെയ്യണം എന്ന് ആരെങ്കിലും പറഞ്ഞു തന്നാൽ ഉപകാരമായിരിക്കും

  6. ഇന്ദുചൂഡൻ

    മച്ചാനെ സൂപ്പർ അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു ?

  7. രാജുനന്ദൻ

    കോട്ടയം പുഷ്പനാഥ് , ബാറ്റൺ ബോസ് ഇവരോട് കിടപിടിക്കുന്ന എഴുത്തു പക്ഷെ ഇവിടെ കമ്പി കഥ അല്ലെ പ്രതീക്ഷിച്ചത്

    1. Eth sitile authors aanu bro ivar

  8. അടിപൊളി ആയിട്ടുണ്ട്.. തീർച്ചയായും തുടരണം ❤️❤️

Leave a Reply

Your email address will not be published. Required fields are marked *