ജീവിതമാകുന്ന നൗക [റെഡ് റോബിൻ] 678

വിശ്വൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചതും റൂമിൽ ഉണ്ടായിരുന്ന പുള്ളിയുടെ പേർസണൽ സെക്യൂരിറ്റി ഗാർഡ്‌സ് റൂമിൽ നിന്ന് പുറത്തേക്കിറങ്ങി. അവർ ഇറങ്ങിയതും വിശ്വനാഥൻ അടുക്കക്കലേക്ക് വന്നു. ” അച്ഛന്റെയും അമ്മയുടെയും മരണം ഒരു അപകടമരണമല്ല. കരുതി കൂട്ടി ഉള്ള കൊലപാതകമാണ്. ഒരു IED  ബ്ലാസ്റ്. ഒരു തീവ്രവാദി സംഘടന എന്നോടുള്ള പകയായി ചെയ്തതാണ്. “

“അവസാനമായി അവരുടെ മുഖം പോലും എനിക്ക് ഒന്ന് കാണാൻ കഴിഞ്ഞില്ല.     കത്തിയമർന്ന ആയ കാറിൽ നിന്ന് തിരിച്ചറിയാൻ പോലും സാധിക്കാത്ത കുറച്ചു ശരീര ഭാഗങ്ങൾ  കിട്ടി എന്ന് മാത്രമാണ് അവൻ പറഞ്ഞത്.” വിശ്വൻ : “നിങ്ങളുടെ ജീവനും അപകടത്തിൽ ആണ്. നിങ്ങളെയും വകവരുത്താതെ അവർ അടങ്ങിയിരിക്കില്ല അത് കൊണ്ട് രണ്ടു പേരും എന്നോടൊപ്പം ഉടനെ വരണം ബാക്കി കാര്യങ്ങൾ പിന്നീട് തീരുമാനിക്കാം അഞ്ജലി സമ്മതിച്ചിട്ടുണ്ട്.”

ഞാൻ അഞ്ജലിയെ ഒന്ന് നോക്കി  അവൾ എന്നോട് പോലും ചോദിക്കാതെ അവൻ്റെ ഒപ്പം പോകാൻ സമ്മതിച്ചിരിക്കുന്നു.  അഞ്ജലിയെ വിളിച്ചു കൊണ്ട് വിശ്വന് അടുത്ത് നിന്ന് പോകണം.

“അഞ്ജലി വാ, നമ്മുക്ക് ഇവിടന്നു  പോകാം, നിന്നെ ഞാൻ സംരക്ഷിച്ചു കൊള്ളാം”

ഒരു നിമിഷം അവളുടെ മുഖത്തു ഭയം നിഴലടിക്കുന്നത് ഞാൻ കണ്ടു. പിന്നെ ദയനീയ ഭാവം ചെകുത്താനും കടലിനിടയിലും പെട്ട അവസ്ഥ

“ചേട്ടൻ എൻ്റെ ഒപ്പം വരണം നമ്മുടെ ജീവൻ അപകടത്തിൽ ആണ്. വല്യേട്ടൻ നമ്മളെ സംരക്ഷിക്കാം എന്ന് ഏറ്റിട്ടുണ്ട്.”

എനിക്ക് ദേഷ്യവും അതിൽ കൂടുതൽ സങ്കടവും വന്നു. ഇന്നലെ കയറി വന്ന ഒരു വല്യേട്ടൻ.  അച്ഛൻ്റെയും അമ്മയുടേയും മരണത്തിനു ഒരു തരത്തിൽ കാരണം ആയവൻ അവൻ്റെ വാക്കണോ ഇപ്പോൾ വലുത്.   പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. ഞാൻ തോറ്റുപോയിരിക്കുന്നു ഞാൻ അവിടന്ന് ഇറങ്ങാൻ തുടങ്ങിയതും വിശ്വൻ എന്നെ തടഞ്ഞു.

“നീ പോകേണ്ട എന്ന് ഞാൻ പറയില്ല അങ്ങനെ പറയാൻ എനിക്ക് അവകാശമില്ല എന്നെനിക്കറിയാം. എൻ്റെ  പിന്നെ ഐഐഎം ഇൽ ഉടനെ പോകേണ്ട. അവിടെ നിനക്ക് ഇനി പഠിക്കാൻ ഞാൻ സമ്മതിക്കില്ല കാരണം you are exposed.  കൂട്ടുകാരുടെ അടുത്ത് പോയാൽ അവരുടെ ജീവനും അപകടത്തിലാകും. അതു കൊണ്ട് നീ എൻ്റെ ഒപ്പം വാ. ഇനി പോകുകയാണെങ്കിൽ നിനക്ക് എന്തു ആവിശ്യം ഉണ്ടെങ്കിലും ആദ്യം എന്നെ വിളിക്കാം,  ഇതാണ് എൻ്റെ ഫോൺ  നമ്പർ.”

14 Comments

Add a Comment
  1. ×‿×രാവണൻ✭

    ???

  2. ??? ??? ????? ???? ???

    ബ്രോ അടിപൊളി… ❤ പേജ് കുട്ടി എഴുതുക… ❤. അടുത്ത പാർട്ടിന് ആയി കാത്തിരിക്കുന്നു… ❤

  3. AHAM?BRAHMAASMI???

    Gg

  4. AHAM?BRAHMAASMI???

    Aaha

  5. AHAM?BHRAHMAASMI??

    MR ROBIN?.. കഥയുടെ പ്ലോട്ട് വളരെ നന്നായിട്ടുണ്ട്.. പക്ഷെ എഴുത് കുറച്ചു കൂടെ ശ്രദ്ധിക്കണം.

    സ്പെല്ലിങ് മിസ്റ്റേക്സ് വരുമെന്ന് പറഞ്ഞിരുന്നു എന്നാലും ധൃതി പിടിച്ചു എഴുതണ്ട എല്ലാം നോക്കി ഇല്ല അക്ഷരങ്ങളും ക്ലിയർ ആയി എഴുതിയാൽ മതി. കാരണം സ്പെല്ലിങ് മിസ്റ്റേക്ക് അത് എഴുത്തിൽ വളരെ വലിയ പ്രാധാന്യമുള്ളതാണ്..

    പിന്നെ എഴുതുമ്പോൾ പാരഗ്രാഫ് തിരിച്ചു എഴുതുക.. ആരാണ് ആരോടാണ് എവടെ നിന്നാണ് സംസാരിക്കുന്നയെന്നു ക്ലിയർ ആയിട്ട് മെൻഷൻ ചെയ്യുക.. ഇത് എല്ലാം ഒരുമിച്ച് എഴുതി MISUNDERSTAND ആവണ്ട…

    ഇതൊന്നും തെറ്റായി പറഞ്ഞതല്ലട്ടോ ഒരു വായനക്കാരൻ എന്ന നിലക് ആസ്വാധനം നല്ല രീതിയിൽ കിട്ടിയാലല്ലേ ബാക്കി കൂടെ വായിക്കാൻ തോന്നുകയുള്ളു അതുകൊണ്ട് പറഞ്ഞതാ…നല്ല ACTION SEQUENCEനുള്ള ചാൻസുകൾ ഉണ്ട് കഥയിൽ അത് നല്ല രീതിയിൽ തന്നെ അവതരിപ്പിക്കാൻ സാധിക്കട്ടെ.

    കാത്തിരിക്കുന്നു എന്ത് സംഭവിക്കുമെന്നറിയാൻ ?? സമയമെടുത് നന്നായി തന്നെ എഴുതണേ ???. ഒരിക്കലും നിർത്തി പോകരുത് ?കാരണം പല നല്ല കഥകളും പകുതി വച് ഉപേക്ഷിക്കപെട്ടതാണ് .. എന്താണെങ്കിലും ഞങ്ങള്ക്ക് അപ്ഡേറ്റ് തന്നാൽ മതി അതാകുമ്പോ വരുമെന്ന് അറിയാലോ..

    അപ്പോ ഓക്കേ കൊറേ പറഞ്ഞല്ലേ???
    സാരില്ല semiku??.

    1. കൂട്ടുകാരൻ പറഞ്ഞത് ശരിയാണ്. ഞാൻ ആദ്യമായി പോസ്റ്റ് ചെയ്‌തത് കൊണ്ടാണോ എന്നറിയില്ല. പല ഭാഗങ്ങളിലും പാരാഗ്രാഫ്സ് അല്ലെങ്കിൽ സംഭാഷണങ്ങൾ കട്ട കൂടിയാണ് കിടക്കുന്നത്. അത് എന്തു കൊണ്ടാണ് എന്ന് എനിക്കറിയില്ല എൻ്റെ കയ്യിലുള്ള വേർഡ് ഫൈലിൽ വേവ്വേറെ ആയിട്ടാണ് ഇരുന്നത്. പക്ഷേ ഇവിടെകോപ്പി പേസ്റ്റ് ചെയ്‌ത്‌ വന്നപ്പോൾ ഇങ്ങനെയായി. എന്തു ചെയ്യണം എന്ന് ആരെങ്കിലും പറഞ്ഞു തന്നാൽ ഉപകാരമായിരിക്കും

  6. ഇന്ദുചൂഡൻ

    മച്ചാനെ സൂപ്പർ അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു ?

  7. രാജുനന്ദൻ

    കോട്ടയം പുഷ്പനാഥ് , ബാറ്റൺ ബോസ് ഇവരോട് കിടപിടിക്കുന്ന എഴുത്തു പക്ഷെ ഇവിടെ കമ്പി കഥ അല്ലെ പ്രതീക്ഷിച്ചത്

    1. Eth sitile authors aanu bro ivar

  8. അടിപൊളി ആയിട്ടുണ്ട്.. തീർച്ചയായും തുടരണം ❤️❤️

Leave a Reply

Your email address will not be published. Required fields are marked *