ജീവിതമാകുന്ന നൗക 2 [റെഡ് റോബിൻ] 661

ഞങ്ങൾ റൂമിൽ എത്തിയപ്പോൾ തൃശൂർ ഗെഡികൾ അടക്കം എല്ലാവരും റൂം നം 7 ൽ കാത്തു നിൽപ്പുണ്ട്. എല്ലാവർക്കും അറിയണം എന്താണ് സംഭവിച്ചത് എന്ന്.

ഞാൻ കാര്യങ്ങൾ വീണ്ടും ചുരുക്കി പറഞ്ഞു. ഒട്ടു മിക്കവരും അവൾക്ക് കാണാൻ കൊള്ളാവുന്നതിൻ്റെ  അഹങ്കാരം ആണ്  എന്നഭിപ്രായപെട്ടു.

“ഡാ ക്ലാസ്സ് കഴിഞ്ഞതും നീ അവളുമാരുടെ പിന്നാലെ പോകുന്നത് കണ്ടല്ലോ”

രാഹുൽ സുമേഷിനോട് സ്വല്പം കലിപ്പിൽ ചോദിച്ചു.

അത് പിന്നെ എന്താ സംഭവിച്ചത് എന്നറിയാൻ

“എന്താ സംഭവിച്ചത് എന്നറിയണമെങ്കിൽ നിനക്ക് എന്നോട് ചോദിച്ചാൽ പോരെ.”

പിന്നെ അതിനെ പറ്റി കൂടുതൽ സംസാരം ഒന്നും ഉണ്ടായില്ല. ക്‌ളാസ്സിലെ തന്നെ വേറെ പെൺകുട്ടികളെ കുറിച്ചായി സംസാരം. ദീപുവും രമേഷും ചിലരെ പരിചയപ്പെട്ടു എന്നൊക്കെ അടിച്ചു വിടുന്നുണ്ടായിരുന്നു.

 

പിറ്റേ ദിവസവും രാവിലെ പതിവ് പോലെ തന്നെ കാര്യങ്ങൾ. ഒരു വ്യതായാസം എന്താണന്ന് വെച്ചാൽ രാഹുലും ദീപുവും പെൺ പിള്ളേരുടെ സൈഡിലെ ബാക്ക് നിരയിലേക്ക് മാറി. അവിടെ കുറച്ചു പേരുടെ അടുത്ത് കമ്പനി അടിച്ചു ഇരിക്കുന്നു.

“ദേ ഡാ ബുദ്ധിയുള്ള കോഴികൾ ഞാനും അവന്മാരുടെ കൂടെ പോയി ഇരിക്കുകയാണ് എന്നാലേ ആരെയെങ്കിലും വളക്കാൻ പറ്റു”

എന്ന് പറഞ്ഞ രാഹുൽ അവരുടെ അടുത്തേക്ക് പോയി . റൂം മേറ്റ് മാത്യു ആണ് ഇന്ന് എൻ്റെ അരികിൽ ഇരിക്കുന്നത്.

അന്നയും അവളുടെ വാലുകളും അല്പം സമയം കഴിഞ്ഞാണ്  എത്തിയത്. വന്നതും അവൾ എന്നെ ഒന്ന് കലിപ്പിച്ചു നോക്കി, ഞാൻ തിരിച്ചും. ഇടയ്ക്കിടെ അവൾ ഇരിക്കുന്ന കസേര കറക്കി തിരിഞ്ഞിരുന്നു എന്നെ ദേഷ്യത്തോടെ നോക്കും. എല്ലാ ബ്രേക്കിനും ഇത് തന്നെ തുടർന്ന്. പരസ്പരം നോക്കി കലിപ്പാക്കൽ.

 

ഉച്ചക്ക് ക്യാൻ്റെനിൽ ചെന്നു ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോൾ ആണ് അടുത്ത സംഭവം. ഫസ്റ്റ് ഇയർകാർക്ക് ഉച്ചക്ക് 12:00 മുതൽ 1:00 മണി വരെ ആണ് ലഞ്ച് ബ്രേക്ക്  സീനിയർസ് ആരും തന്നെ ഉണ്ടാകാറില്ല. പക്ഷേ അന്ന് ഞങ്ങൾ ഉച്ച ഭക്ഷണം ചെന്നപ്പോൾ ഒരു 8-10 പേരുടെ ഒരു ഗാങ് ഉണ്ട്. മെസ്സ് ഹാളിലെ ഒരു ടേബിൾ അവർ കയ്യടക്കിയിട്ടുണ്ട്. യൂണിഫോമിൽ നിന്ന് തന്നെ അപ്പുറത്തെ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ ആണെന്ന് മനസ്സിലായി. തമ്മിൽ തമ്മിൽ ഉച്ചത്തിലാണ് സംസാരം. എം.ബി.എ പെൺപിള്ളേരെ ഒക്കെ ചിലവന്മാർ വായി നോക്കുന്നുണ്ട്.  പക്ഷേ കമൻ്റെ      അടി ഒന്നുമില്ല.  ഞാനും രാഹുലടക്കം ഉള്ളവർ അതൊന്നും മൈൻഡ് ചെയ്യാതെ ഫുഡടി തുടങ്ങി. അപ്പോളാണ് അന്നയും അവളുടെ കൂട്ടുകാരികളും അങ്ങോട്ട് കയറി വന്നത്. അന്നയെ കണ്ടതും അതിൽ ഒരുത്തൻ അവളുടെ അടുത്ത് ചെന്ന് ചിരിച്ചോണ്ട് സംസാരിക്കാൻ തുടങ്ങി. മുൻ പരിചയമുണ്ടെന്നു തോന്നുന്നു. അന്നാ അവളുടെ കൂട്ടുകാരികളെ പരിചയെപ്പെടുത്തി. ഇടക്ക് അവനും അന്നയും എൻ്റെ ഭാഗത്തേക്ക് നോക്കി വീണ്ടും എന്തോ സംസാരിക്കുന്നുണ്ട്. അവൻ എന്നെ നോക്കി പേടിപ്പിക്കാനായി ശ്രമം.  അവൻ്റെ നോട്ടവും പട്ടി ഷോയും കണ്ട്  രാഹുൽ അലമ്പാകും എന്ന് എനിക്ക് തോന്നി.

The Author

9 Comments

Add a Comment
  1. ×‿×രാവണൻ✭

    ???

  2. Store supera

  3. ???? item
    2 nd part ishtapettu ❤️❤️
    Katta waiting for next part
    Adutha part ilum ithrem pages kaanumenn vishwasikkunnu ?

  4. Poli bro….katta waiting…pinne page koottan marakkalle…..

  5. ഈ ഭാഗവും adi

  6. Supper story oruu rakshyumilllaa patann bakii porattaaa

Leave a Reply

Your email address will not be published. Required fields are marked *