കാലം [അൽ ഫഹദ്] 245

കാലം

Kaalam | Author : Al Fahad

പ്രണയ കാലത്തേ  ഓർമകൾ ഉറക്കം നഷ്ടമക്കിയ രാത്രികളിൽ മുഖപുസ്തകത്തിൽ  തെളിഞ്ഞു നിൽക്കുന്ന

പച്ചലൈറ്റുകളിലൂടെ കണ്ണോടിച്ചു നോക്കി….

നേരം പാതിരയായിട്ടും ഏറെ കുറെ ഐഡികളും  ഓണ്ലൈനിൽ തന്നെയുണ്ട്…

അങ്ങനെ പേരുകളിൽ  പരിചിതമായ ഒരു പെൺ സുഹൃത്തിന്റെ ഐഡിയിലേക്ക് ഒരു വേവ് കൊടുത്തു….

കുറച്ചു നേരത്തിന് ശേഷം  ആ വേവ് തിരിച്ച് എന്റെ കയ്യിൽ തന്നെയെത്തി..

എന്ത് പറഞ്ഞു തുടങ്ങും എന്ന ചിന്ത മനസ്സിൽ ഉത്ഭവിക്കുന്നതിന് മുന്നേ രണ്ടഅക്ഷരം കീ ബോര്ഡില്  പതിച്ചു കഴിഞ്ഞിരുന്നു.Hi എന്ന രണ്ടക്ഷരത്തിന് മറുപടി തിരിച്ചു വരും എന്ന് ഒട്ടും പ്രേതീക്ഷിച്ചിരുന്നില്ല.അന്ന് അവിടെ ഒരു സൗഹൃദവും പ്രണയവും ആരഭിക്കുന്നത് ഞങ്ങൾ അറിഞ്ഞിരുന്നില്ല അറിഞ്ഞിരുന്നു എങ്കിൽ ഇത്ര മാത്രം പവിത്രത അതിന് ഉണ്ടാകുമായിരുന്നോ അറിയില്ലാ. വായനകളും എഴുത്തും ശീലമാക്കിയ എനിക്ക് വളരെ പെട്ടന്ന് ഇത്ര ആത്മബന്ധം ഉള്ള ഒരു  സുഹൃത്തിന് കിട്ടുമെന്ന് പ്രേതീക്ഷിച്ചിരുന്നില്ല സൗഹൃദം അതിന്റെ അതിരുകൾ ഭേദിച്ചു മുന്നോട്ട് പോയികൊണ്ട് ഇരുന്നു .

കഴിഞ്ഞ രണ്ടു ദിവസം ആയി ഒരു അറിവോ വിവരമോ ഇല്ലാതായപ്പോഴാണ്

അവളുമായി അത്ര മാത്രം ആത്മബന്ധം എന്നിൽ ഉടലെടുത്തിരിക്കുന്നു എന്ന് എനിക്ക് മനസ്സിൽ ആക്കാൻ സാധിച്ചത്. ആശയവിനിമയത്തിന് ഒരു പരിധിവരെ മുഖപുസ്തകം സഹായിച്ചത് കൊണ്ട് കൂടുതലായി ഒന്നും ആരാഞ്ഞിട്ട് ഇല്ല അത് ഒരു മണ്ടത്തരം ആയി എന്ന തോന്നൽ ഈ ഒരു നിമിഷം എന്നിൽ ഉളവാക്കുന്നു. ഒരു ഫോട്ടോ എങ്കിലും ചോദിച്ചു വെക്കാമായിരുന്നു ഇത്രയും സൗഹൃദത്തിൽ ആയതുകൊണ്ട് ചോദിക്കുന്നതിൽ തെറ്റില്ലാ. എന്നാൽ എന്നിലെ ആത്മാഭിമാനം അതിനെ ചോദ്യം ചെയ്തു കൊണ്ട് ഇരുന്നു അതുകൊണ്ട് ആണ് ഇപ്പോൾ ഇങ്ങനെ ഇരിക്കേണ്ടി വരുന്നത് എന്ന് എനിക്ക് മനസ്സിലായി.

മൊബൈൽ നമ്പർ ചോദിച്ചു വാങ്ങുന്നത് അങ്ങേയറ്റം വലിയ കുറ്റം ആയി തോന്നിയിരുന്നു എന്നാൽ ഇനി ഒരു കണ്ടുമുട്ടൽ ഇണ്ടായാൽ തീർച്ചയായും ഈ രണ്ട് കാര്യങ്ങൾ ചോദിച്ചിരിക്കും

സമയം കടന്ന് പോയികൊണ്ട് ഇരുന്നു പകലിനെ ഇരുട്ട് ഭക്ഷണം ആക്കി കഴിഞ്ഞു  ഉറക്കം വീണ്ടും വില്ലനായി എന്റെ മുന്നിൽ നിന്ന് വെല്ലുവിളികൾ ഉയർത്തി. ഇരുട്ടിനെ കീറി മുറിച്ചു വെളിച്ചം വന്നു തുടങ്ങി അതെ അങ്ങനെ അടുത്ത ഒരു ദിവസവും കടന്ന് പോയിരിക്കുന്നു….

12 Comments

Add a Comment
  1. Suppperb brother

  2. ബാക്കി എപ്പോഴാ

  3. മനോഹരമായി ഒത്തിരി ഇഷ്ടായി

  4. Nalla avatharanam ithinte thidarcha undavatte ennu ashamsikkunnu

  5. Waiting for next part

  6. നൈസ് one.നന്നായിരിക്കുന്നു

  7. ക്യാ മറാ മാൻ

    എഴുത്തിൻറെ ശൈലി ഇഷ്ടപ്പെട്ടു. ഇതുപോലുള്ള കഥകളിൽ… പ്രത്യേകിച്ച് പ്രണയ കഥകളിൽ….തിടുക്കം പാടില്ല, എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുമല്ലോ?. മെല്ലെ തുടങ്ങി… ചെറു തൂവൽ സ്പർശം പോലെ നീങ്ങിയ കഥാഭാഗം കൊണ്ടുവന്നവസാനിപ്പിച്ചത് പക്ഷേ ഒരു”sentimental drama” യിൽ. എങ്കിലും അത് കഥയെ നല്ല രീതിയിൽ ഉണർവേകി കൊണ്ടുപോയേക്കാവുന്ന “twist”ആയി മാറും എന്നാശ്വസിക്കുന്നു. തുടർന്നും നല്ല എഴുത്തിന്, ആശംസകളും… കരുത്തേകാൻ നന്മനിറഞ്ഞ പ്രാർത്ഥനകളുമായി……
    ക്യാ മറാ മാൻ

    1. superb

  8. Beautifully written….

  9. പൊന്നു.?

    കൊള്ളാം….. തുടക്കം നന്നായിരുന്നു.

    ????

  10. തുടക്കം പൊളി ബാക്കി കൂടി എഴുതണം

  11. മനോഹരം ആയിട്ടുണ്ട് ബാക്കി ഉണ്ടോ പ്രണയം എന്ന് കേൾക്കുമ്പോൾ എനിക്ക് എൻ്റെ ഓർമകളിലേക്ക് ഒരു തിരിച്ചുപോക്ക് നടത്തേണ്ടി വരുന്നു എല്ലാ പ്രണയത്തിലും അവസാനം ഇങ്ങിനെ എന്തെങ്കിലും ഉണ്ടാവും അല്ലെങ്കിൽ തേച്ചിട്ടു പോയി എന്ന് പറയേണ്ടി വരും കൂടുതൽ പറയാൻ ആളല്ല . നന്നായിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *