കാലം [അൽ ഫഹദ്] 245

നേരം വെളുത്തു തുടങ്ങി അവിടെ ഇവിടെ ആയി പലതരത്തിൽ ഉള്ള ശബ്‌ദങ്ങൾ വന്നു ചെവിയിൽ പതിഞ്ഞു കൊണ്ടിരുന്നു എപ്പോഴോ ഉറക്കത്തിനെ ജയിക്കാൻ എനിക്ക് ആയി.ഒരുപാട് കാലങ്ങൾ ആയി മനസ്സിൽ കൊണ്ട് നടന്നിരുന്ന ആഗ്രഹങ്ങൾ എല്ലാം ഇന്ന് നിരന്തരം ആയി എന്നെ വേട്ടയാടുകയാണ്  ഉറക്കത്തിന്റെ മറവിൽ അതിൽ പകുതിയും ഞാൻ പൂർത്തിയാക്കി മുന്നേറി. ഇടയിൽ വെച്ച് എന്തിനോ വേണ്ടി ഉള്ള തിരച്ചിൽ ഫോണിലേക്ക് കയ്യ് എത്തിച്ചു പകുതി തുറന്ന കണ്ണുമായി അതിലേക്ക് കണ്ണോടിച്ച എന്നിൽ ഒരു ഞെട്ടൽ സമ്മാനിച്ചു. അതെ അവളുടെ കുറച്ചധികം സന്ദേശങ്ങൾ കൂടുതലും ക്ഷേമപണം ആണ്.ഓഫർ കാലാവധി കഴിഞ്ഞിരിന്നു  അവളും അത് പറയുന്ന കാര്യത്തെ കുറിച്ച് ഓർത്തില്ല..

പെട്ടന്ന് തന്നെ ചെയുവാൻ കയ്യിൽ

പൈസയുടെ കുറവ് വില്ലനായി. ഉമ്മായുടെ സഹായം എത്താൻ 2 ദിവസം വേണ്ടി വന്നു.എന്നാൽ ഈ ദിവസങ്ങളിൽ എന്റെ അഭാവം അവളിൽ കൂടുതൽ ശ്കതിയാർജ്ജിച്ചു അത് എനിക്ക് ഉണ്ടായത് പോലെ തന്നെ ഒരു തോന്നൽ അവൾക്കും സമ്മാനിച്ചു. അതെ അവളുടെ സന്ദേശങ്ങളിൽ നിറഞ്ഞു നിക്കുന്നത് അത് തന്നെ ആണ്. വാക്കുകൾക്കു തടസം വരാതെ അവളോട് ഞാൻ അവളുടെ നമ്പർ  തരുമോ എന്ന് ചോദിച്ചു മറുപടി ആയി അവൾ എന്റെ നമ്പർ ആവിശ്യപെട്ടു ആവിശ്യം ഉണ്ടായാൽ വിളിക്കാം എന്നും പറഞ്ഞു ഞാൻ എന്റെ നമ്പർ അവൾക് കയ്യ് മാറി.ഇനിയും നമ്പർ ചോദിക്കുന്നത് എന്നിൽ ഒരുതരം മടുപ്പ് ഉളവാക്കി

ഫോട്ടോ തരുമോ എന്ന ചോദ്യത്തിന് അധികസമയം ആലോചിക്കേണ്ടി വന്നില്ല.

ആ ഒരു സന്ദേശത്തിന്റെ മറുപടിക്ക് ആയി അവൾ എടുത്ത സമയം എന്നെ വേറെ ഒരു ചിന്തയിലേക്ക് നയിച്ചു. കഴിഞ്ഞ പ്രണയം എനിക്ക് സമ്മാനിച്ച നല്ലതും അതിനേക്കാൾ ഏറെ ചീത്തയും ആയ ഒരുപാട് ഓർമ്മകൾ ഇന്നും എന്നെ അസ്വാസ്ഥൻ ആക്കുന്നു. അവളുടെ ഓർമ്മകൾ വസിക്കുന്ന എന്റെ ശരീരത്തോട് തന്നെ എനിക്ക് വെറുപ്പ് ആണ്

അതെ അവളെ ഞാൻ അത്രയേറെ സ്നേഹിച്ചിരുന്നു. എന്നാൽ എന്നിൽ നിന്നും മറ്റൊരാളിലേക് ഉള്ള അവളുടെ മാറ്റം എന്നെ അത്ഭുതപ്പെടുത്തി എന്തിന് വേണ്ടി ആയിരുന്നു അത് പണത്തിന് വേണ്ടി ആയിരുന്നോ അത് അറിയില്ല കൂടുതൽ അറിയാനും സാധിച്ചില്ല. പെട്ടന്ന് ഫോൺ ശബ്‌ദിച്ചു ഒട്ടും പരിജയം ഇല്ലാത്ത ഒരു നമ്പർ ഞാൻ എടുത്ത് ചെവിയിൽ വെച്ച് ഹലോ എന്ന് പറഞ്ഞു മറുപടി ആയി വന്ന വാക്കുകൾ എനിക്ക് അത് ആരാണ് എന്ന് മനസ്സിൽ ആക്കി തന്നു,

ഫോട്ടോ ഒക്കെ എന്തിനാ മാഷെ ഇപ്പൊ ഉള്ള ഈ ഒരു സൗഹൃതം പോരെ നമുക്ക്

അതെ ഈ ശബ്‌ദം ആണ് ഞാൻ ഇപ്പോൾ ഏറ്റവും കൂടുതൽ കേൾകുവാൻ ആഗ്രഹിച്ചത്. അത് ഒരു തുടക്കം മാത്രം ആയിരുന്നു പിന്നീട് മുഖപുസ്തകത്തിലൂടെ ഉള്ള ആശയവിനിമയങ്ങളേക്കാൾ അനുയോജ്യം ആയ സന്ദർഫങ്ങളിൽ ഉള്ള കോളുകൾ ഞങ്ങളെ ഉള്ള കോളുകൾ ഞങ്ങളെ കൂടുതൽ അടുത്തറിയാൻ സഹായകം ആയി.

പിന്നീട് സൗഹൃദം അതിന്റെ വഴി മാറി സഞ്ചരിച്ചത് ഒന്നും ഞങ്ങൾ ഇരുവരും അറിഞ്ഞതേ ഇല്ല ഇപ്പോൾ എന്നെപോലെ തന്നെ പരസ്പരം കാണുവാൻ ഉള്ള ആഗ്രഹം അവളുടെ ഉള്ളിലും ഉടലെടുത്തിരിക്കുന്നു എന്നാൽ അത് പറയുവാൻ ഇരുവരും മുൻകയ്യെടുത്തില്ല. ഇനിയും കാണാതെ

12 Comments

Add a Comment
  1. Suppperb brother

  2. ബാക്കി എപ്പോഴാ

  3. മനോഹരമായി ഒത്തിരി ഇഷ്ടായി

  4. Nalla avatharanam ithinte thidarcha undavatte ennu ashamsikkunnu

  5. Waiting for next part

  6. നൈസ് one.നന്നായിരിക്കുന്നു

  7. ക്യാ മറാ മാൻ

    എഴുത്തിൻറെ ശൈലി ഇഷ്ടപ്പെട്ടു. ഇതുപോലുള്ള കഥകളിൽ… പ്രത്യേകിച്ച് പ്രണയ കഥകളിൽ….തിടുക്കം പാടില്ല, എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുമല്ലോ?. മെല്ലെ തുടങ്ങി… ചെറു തൂവൽ സ്പർശം പോലെ നീങ്ങിയ കഥാഭാഗം കൊണ്ടുവന്നവസാനിപ്പിച്ചത് പക്ഷേ ഒരു”sentimental drama” യിൽ. എങ്കിലും അത് കഥയെ നല്ല രീതിയിൽ ഉണർവേകി കൊണ്ടുപോയേക്കാവുന്ന “twist”ആയി മാറും എന്നാശ്വസിക്കുന്നു. തുടർന്നും നല്ല എഴുത്തിന്, ആശംസകളും… കരുത്തേകാൻ നന്മനിറഞ്ഞ പ്രാർത്ഥനകളുമായി……
    ക്യാ മറാ മാൻ

    1. superb

  8. Beautifully written….

  9. പൊന്നു.?

    കൊള്ളാം….. തുടക്കം നന്നായിരുന്നു.

    ????

  10. തുടക്കം പൊളി ബാക്കി കൂടി എഴുതണം

  11. മനോഹരം ആയിട്ടുണ്ട് ബാക്കി ഉണ്ടോ പ്രണയം എന്ന് കേൾക്കുമ്പോൾ എനിക്ക് എൻ്റെ ഓർമകളിലേക്ക് ഒരു തിരിച്ചുപോക്ക് നടത്തേണ്ടി വരുന്നു എല്ലാ പ്രണയത്തിലും അവസാനം ഇങ്ങിനെ എന്തെങ്കിലും ഉണ്ടാവും അല്ലെങ്കിൽ തേച്ചിട്ടു പോയി എന്ന് പറയേണ്ടി വരും കൂടുതൽ പറയാൻ ആളല്ല . നന്നായിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *