അവളുടെ തീരുമാനങ്ങൾക് വില കൽപ്പിക്കുന്ന ഒരാൾ എന്ന നിലയിൽ സങ്കടങ്ങൾ ഉണ്ടായിട്ടും അതെല്ലാം ഉള്ളിൽ ഒതുക്കി ഞാനും അതിനോട് പൊരുത്തപ്പെട്ടു.ഓർമ്മകൾ മറക്കാൻ ശ്രെമിക്കുംതോറും കൂടുതൽ കൂടുതൽ അതിന് ശക്തിയാർജിച്ചു ദിവസങ്ങൾക് ഇത്രമേൽ നീളം കൂടിയത് എപ്പോഴാണ്?.
ഓരോ ദിനവും കടന്നുപോകാൻ ബുദ്ധമുട്ട് കൂടി കൂടി വന്നു.
പതിയെ പതിയെ മനസ്സിനെ ഞാൻ എന്റെ വരുതിയിൽ ആക്കികൊണ്ട് വന്നു തുടങ്ങി ജീവിതം വീണ്ടും പാടത്തുയർത്താൻ ഉള്ള ശ്രമത്തിൽ അവളുടെ ഓർമ്മകൾ പതിയെ മരിച്ചു തുടങ്ങിയിരുന്നു. ഇന്ന് അവളുടെ ഓർമ്മകൾ പോലും എന്നിൽ ഇല്ലാ മുഖപുസ്തകത്തിൽ അത്രക്ക് സജീവം അല്ലാതായി. കാലങ്ങൾ കടന്നു പോയി
ഇന്ന് സുരക്ഷിതമായ ഒരു സ്ഥാനത് എത്താൻ എനിക്ക് ആയത് അവളെ മറക്കാൻ വേണ്ടി ഭാവിയെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത് കൊണ്ടാണ്. ഞാൻ ആരാകണം എന്ന ചോദ്യം ആണ് എന്നെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കിയത് എഴുത്തുകൾ മതിയാക്കി ജീവിതത്തിലേക്ക് തിരിഞ്ഞത് അവിടെ നിന്ന് ആണ്.
ഇന്ന് ഉയര്ന്ന ഒരു പദവിയിൽ എത്തിച്ചേരാൻ എന്നെ സഹായിച്ചതും ആ ഊർജം തന്നെ ആണ്.
ഒരു ദിവസം ചങ്കിൽ ചെറിയ ഒരു വേദന വന്നപ്പോൾ ഡോക്ടർ ആണ് കോളസ്ട്രോൾ പരിശോധിക്കൻ പറഞ്ഞത് പിറ്റേന്ന് റിസൾട്ടിന് ആയി അവിടെ ചെന്നപ്പോൾ ചെറിയ ഒരു ആൾക്കൂട്ടം ഉണ്ടായിരുന്നു സ്വന്തം കാര്യം സിന്താബാദ് പറഞ്ഞു റിസൾട്ടിന് വേണ്ടി പോക്കറ്റിൽ നിന്നും ചീട് എടുക്കുമ്പോൾ ആണ് ഒരു പെണ്ണ് കുട്ടിയെ എല്ലാവരും ചേർന്ന് എടുത്ത് കൊണ്ട് പോകുന്നത്.
ആ മുഖം പെട്ടന്ന് മറക്കാൻ എനിക്ക് ആവില്ല അതെ അത് എന്റെ ആമി ആണ് കൂടുതൽ ആലോചനക്ക് സമയം കൊടുക്കാതെ അവർക്കു പിന്നാലെ ഞാനും ഓടി. ഞാൻ അടുത്ത് എത്തുംബോഴേക്കും
അവര് ICUയിലേക്ക് മാറ്റിയിരുന്നു. ICUഇനു ചുറ്റിനും ആളുകൾ കൂടിയിട്ടുണ്ട്
പരസ്പരം സംസാരിച്ചുകൊണ്ട് പതിയെ എല്ലാവരും ഒഴിഞ്ഞു പോയികൊണ്ട് ഇരുന്നു കൂട്ടത്തിൽ പരിജയം തോന്നിയ ഒരാളോട് കാര്യങ്ങൾ അനേഷിച്ചു. ആ കുട്ടിക്ക് കാൻസർ ആണ് എന്നും കൂടെ സഹായത്തിന് അകെ ഉള്ളത് ഉമ്മ മാത്രം ആണ് റിസൾട്ട് വാങ്ങാൻ വയ്യാത്ത ഉമ്മാടെ കൂടെ വാശിപിടിച്ചു വന്നതാ പെട്ടന്ന് തളർന്നു വീഴുകയായിരുന്നു അതും പറഞ്ഞു അയാൾ നടന്നു നീങ്ങി.
അവളോട് അന്നുവരെ മനസ്സിൽ ഉണ്ടായ എല്ലാ വികാരങ്ങളും ഇല്ലാതായി
എല്ലാവരും പോയപ്പോൾ ഒഴിഞ്ഞ ഒരു ഭാഗത്തു ഒറ്റക്ക് ഇരിക്കുന്ന ഒരു സ്ത്രീയെ കണ്ടു റിസൾട്ടിന് ആയി കാത്തുനിന്നപ്പോൾ ആള്ക്കൂട്ടത്തിൽ കരയുന്ന ആ മുഖം ഞാൻ കണ്ടതാണ് അത് അവളുടെ ഉമ്മതന്നെ ആണ്. അടുത്തേക്ക് ചെല്ലുവാൻ പേടി ഉണ്ടായിരുന്നു എന്നാലും ഉറച്ച തീരുമാനം ആയിരുന്നു സംസാരിക്കണമെന്നത് ഓഫീസിൽ വിളിച്ചു ലീവ് പറഞ്ഞു ആ ഉമ്മയുടെ അടുത്തേക്ക് ഞാൻ ചെന്നു
ഇടറിയ ശബ്ദത്തോടെ ഞാൻ എന്നെ പരിചയപെടുത്തി അവളുടെ ഫ്രണ്ട് ആണ് എന്നും ഒന്നും അറിഞ്ഞിരുന്നില്ല എന്നും പറഞ്ഞു. അതിന് മറുപടി പറഞ്ഞത് കണ്ണുനീർ തുള്ളികൾ ആയിരുന്നു
Suppperb brother
ബാക്കി എപ്പോഴാ
മനോഹരമായി ഒത്തിരി ഇഷ്ടായി
Nalla avatharanam ithinte thidarcha undavatte ennu ashamsikkunnu
Waiting for next part
നൈസ് one.നന്നായിരിക്കുന്നു
എഴുത്തിൻറെ ശൈലി ഇഷ്ടപ്പെട്ടു. ഇതുപോലുള്ള കഥകളിൽ… പ്രത്യേകിച്ച് പ്രണയ കഥകളിൽ….തിടുക്കം പാടില്ല, എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുമല്ലോ?. മെല്ലെ തുടങ്ങി… ചെറു തൂവൽ സ്പർശം പോലെ നീങ്ങിയ കഥാഭാഗം കൊണ്ടുവന്നവസാനിപ്പിച്ചത് പക്ഷേ ഒരു”sentimental drama” യിൽ. എങ്കിലും അത് കഥയെ നല്ല രീതിയിൽ ഉണർവേകി കൊണ്ടുപോയേക്കാവുന്ന “twist”ആയി മാറും എന്നാശ്വസിക്കുന്നു. തുടർന്നും നല്ല എഴുത്തിന്, ആശംസകളും… കരുത്തേകാൻ നന്മനിറഞ്ഞ പ്രാർത്ഥനകളുമായി……
ക്യാ മറാ മാൻ
superb
Beautifully written….
കൊള്ളാം….. തുടക്കം നന്നായിരുന്നു.
????
തുടക്കം പൊളി ബാക്കി കൂടി എഴുതണം
മനോഹരം ആയിട്ടുണ്ട് ബാക്കി ഉണ്ടോ പ്രണയം എന്ന് കേൾക്കുമ്പോൾ എനിക്ക് എൻ്റെ ഓർമകളിലേക്ക് ഒരു തിരിച്ചുപോക്ക് നടത്തേണ്ടി വരുന്നു എല്ലാ പ്രണയത്തിലും അവസാനം ഇങ്ങിനെ എന്തെങ്കിലും ഉണ്ടാവും അല്ലെങ്കിൽ തേച്ചിട്ടു പോയി എന്ന് പറയേണ്ടി വരും കൂടുതൽ പറയാൻ ആളല്ല . നന്നായിട്ടുണ്ട്