??കാലം കരുതിവച്ച പ്രണയം 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 575

 

അങ്ങനെ കോളേജ് എത്തി ബൈക്ക് പാർക്കിംഗ് ഏരിയയിൽ ഒതുക്കി ഡിപ്പാർട്ട്മെന്റിലേക്ക് നടന്നു. ഒഴിഞ്ഞ സമയം കിട്ടുമ്പോൾ ആരതിയെ മാറ്റി നിർത്തി എന്റെ മനസ്സിലുള്ളത് പറയണം അതായിരുന്നു ചിന്ത മുഴുവൻ .

പക്ഷെ എന്നെ കാത്തിരുന്നത് മറ്റൊന്നായിരുന്നു.

ഞാൻ നേരെ ഡിപ്പാർട്ട്മെന്റിലെത്തി.

“ഗുഡ് മോണിംഗ് ബിജു സർ .”

കമ്പ്യൂട്ടറിൽ എന്തോ ചെയ്തു കൊണ്ടിരുന്ന ബിജു സാറിനെ നോക്കി ഞാൻ പറഞ്ഞു.

“ആ ഗുഡ് മോണിംഗ് നീരജ് ”

” ഈ വാലുവേഷൻ ഡ്യൂട്ടി ആകെ മെനെക്കേടാണ് അല്ലേ സാറെ , വട്ടാകും .”

“താൻ ആദ്യമായതു കൊണ്ടാ ഇങ്ങനെ ശരിയായിക്കോളും . എന്തായാലും വാലുവേഷൻ ഡ്യൂട്ടി ഒക്കെ തീർന്നല്ലോ . തനിക്ക് നാല് ദിവസം അടുത്തടുത്ത് ഡ്യൂട്ടി ഉണ്ടായിരുന്നു അല്ലേ. ”

“അതെ സർ ”

” ആ പിന്നെ സെക്കന്റിയറിലെ ആരതിയുണ്ടല്ലോ അവൾ TC മേടിച്ചു പോയി . വിദേശത്ത് എവിടയോ പഠിക്കാൻ കിട്ടിയെന്ന് , താൻ കുറച്ച് ദിവസമായില്ലേ ഇവിടെ വന്നിട്ട് . നല്ല പഠിക്കുന്ന ഒരു കൊച്ചായിരുന്നു ഡിപ്പാർട്ടിമെന്റിന് ഒരു ഡിസ്റ്റിങ്ഷൻ ഞാൻ പ്രതീക്ഷിച്ചതാ , അതു പോയി .”

ബിജു സാർ ഒരു തമാശ രൂപേണയാണ് എന്നോട് അത് പറഞ്ഞതെങ്കിലും എന്റെ നെഞ്ചിൽ ഒരു കത്തി കുത്തിയിറക്കിയ വേദനയോടെ ആ വാക്കുകൾ തുളച്ച് കയറി.

“സാറ് ……… സാറ് പറഞ്ഞത് സത്യമാണോ?”

ഞാൻ ഒരു മരവിപ്പോടെ സാറിനോട് ചോദിച്ചു.

“പിന്നല്ലാതെ , ഇപ്പോഴത്തെ പിള്ളേർക്ക് പുറത്ത് പോയി പഠിക്കാൻ അവസരം കിട്ടിയാൽ അത് മഹാഭാഗ്യമായി കാണുന്നവരാ , പിന്നെ കിട്ടിയ ചാൻസ് കളയുമോ?”

 

ബിജു സാറ് അത് പറഞ്ഞപ്പോൾ എന്റെ മനസ്സിൽ പല സംശയങ്ങളും വന്നു മൂടി.

‘അവൾക്ക് ഇവിടെ നിന്ന് പഠിക്കാനാണ് ഇഷ്ടം എന്നല്ലേ അന്ന് എന്നോട് പറഞ്ഞത് പിന്നെ അവൾ എന്തിനാകും പോയത് .അവളുടെ അച്ഛന്റെ നിർബന്ധം കാരണം അവൾ സമ്മതിച്ചതാകുമോ ? ‘

എന്റെ മനസ്സിൽ ഒരു കുറ്റബോധം വന്നു നിറഞ്ഞു .

‘അന്ന് എന്റെ മനസ്സിലുള്ള ഇഷ്ടം തുറന്നു പറയേണ്ടതായിരുന്നു.’

സെക്കന്റിയർ ക്ലാസ്സിൽ ഞാൻ കയറിയപ്പോൾ അവളുടെ സീറ്റ് ഒഴിഞ്ഞ് കിടക്കുന്നു. അവളുടെ ചില കൂട്ടുകാരികളുടെ മുഖത്തും സങ്കടഭാവം ഞാൻ കണ്ടു. പക്ഷെ എന്റെ സങ്കടം ഞാൻ മനസ്സിൽ ഒതുക്കി. കോളേജിലെ പലരുടെയും

‘ എന്തുപറ്റി മൂഡ് ഓഫ് ആണല്ലോ? ‘

എന്ന ചോദ്യത്തിന് ‘ ചില ഫാമിലി മാറ്റേഴ്സ് ‘ എന്ന് കള്ളം പറഞ്ഞ് ഞാൻ ഒഴിഞ്ഞ് മാറി.

 

“എന്താ ചേട്ടാ എന്തുപറ്റി മുഖത്ത് ഒരു സന്തോഷവുമില്ലല്ലോ? ആരതി ചേച്ചിയോട് കാര്യം പറഞ്ഞോ, ചേച്ചി എന്തു പറഞ്ഞു. ”

ഉച്ചയ്ക്ക് എന്റെ അടുത്തു വന്ന നീനു കാര്യം തിരക്കി.

The Author

Vichu

33 Comments

Add a Comment
  1. Machane ennna next part..?

    1. ഒരു മൂന്ന് ദിവസത്തിനുള്ളിൽ ഉണ്ടാകും

  2. അപ്പൂട്ടൻ

    കലക്കി മച്ചാ ഒരു ഒരു വാക്കുകളും മതിയാകില്ല ഇതിനെക്കുറിച്ച് പറയുവാൻ. അത്രയ്ക്ക് മനോഹരം. പക്ഷേ ഒരു അപേക്ഷയുണ്ട് ക്ലൈമാക്സ് വന്നിട്ട് ദുഃഖ പൂർവ്വം ആക്കരുത്.

  3. Ponnu bro
    Poli saanam

    Avasanam 50kg disc eduthu nenjathu vechanalo nirthiyathu….
    pettenu next part poratee

  4. അടിപൊളി.

  5. Ya mone vere level

  6. Mass paka mass??????

  7. Nice annu Poli next part ennu

    1. ഒരു പത്ത് ദിവസത്തിനുള്ളിൽ ഉണ്ടാകും

  8. Aduthe part climax anno

  9. Nice bro.happy ending venam

  10. ???❤️?? feel good story

  11. Bro polichu ???????
    അത്രയും പെട്ടന്നു അടുത്ത പാർട്ട്
    വിടണം കട്ട Waiting ❤️❤️❤️❤️❤️❤️

  12. Poli machane poli w8ing 4 nxt part pattunnathra speed ayi tharanee….

  13. Dear Brother, കഥ നന്നായിട്ടുണ്ട്. പക്ഷെ വല്ലാത്ത ഒരു ഷോക്ക് ആയല്ലോ ആ ആക്‌സിഡന്റ്. ഒന്നും പറ്റാതെ രക്ഷപെട്ടു പോരട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

  14. Macha ee partum thakarthu❤️
    Avasanathe twist ingne pratheekshichilla oru variety love story
    Waiting for nxt part?
    Snehathoode…….❤️

  15. അവസാനം ഒരു അടിപൊളി ട്വിസ്റ്റ് ആയിപോയി..അമ്പോ ഇത്രക്ക് പ്രതീക്ഷിച്ചില്ല..ഇത് ഒരു normal ലൗ സ്റ്റോറി ആണെന്ന് പ്രതീക്ഷിച്ച് വായിച്ചപ്പോ അവസാനം കൊണ്ട് ഞെട്ടിച്ച് കളഞ്ഞല്ലോ?..എന്തായാലും ഒരുപാട് അങ്ങ് ടെൻഷൻ അടിപികാതെ ബാക്കി തരണം കേട്ടോ ??

  16. Shhe kulamayi on vadiyaya

  17. Nannayitund bro❤
    Waiting for the next part and a happy ending?

  18. ഒരു ഒറ്റ ആഴ്ച കൊണ്ട് US ലേക്ക് student visa എടുത്ത് പറക്കുന്ന സൂത്രം ഒന്നു പറയാമോ ?

    1. Bro അത് അടുത്ത പാർട്ടിൽ വ്യക്തമാകും

  19. ഹോ ഒരു നോർമൽ ലവ് സ്റ്റോറി പ്രതീക്ഷിച്ച എനിക്ക് ഒരു വല്ലാത്ത ഷോക്ക് ആണ് നിങ്ങൾ തന്നത്.

    സത്യത്തിൽ വായിച്ചു വായിച്ചു തുടരും എന്നാ വാക് കണ്ടപ്പോ സത്യം പറഞ്ഞ കിടുങ്ങി പോയി, ഞാൻ കരുതി ഈ പാർട്ട്‌ കൊണ്ട് കഥ തീരും എന്ന്, പക്ഷെ കൊണ്ടുപോയി നിർത്തിയ സ്ഥലം എന്റെ ബ്രോ ??

    സത്യം പറഞ്ഞ തീരെ പ്രതീക്ഷിച്ചില്ല, അതുപോലത്തെ എൻഡിങ് ആയിരുന്നു ഈ പാർട്ടിന് ??

    അടുത്ത പാർട്ടിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു ??

    സ്നേഹം ❤️

  20. ?കോമാളി?

    അടുത്ത പാർട്ടിനായി കട്ട വെയ്റ്റിങ്
    ??

  21. ഈ പാർട്ടും കൊള്ളാം . ഇനി അധികം വൈകാതെ നെക്സ്റ്റ് പാർട്ട് പൊന്നോട്ടെ

  22. തൃശ്ശൂർക്കാരൻ?

    ❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *