??കാലം കരുതിവച്ച പ്രണയം 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 575

” ഞാൻ ഉച്ചയ്ക്ക് ശേഷം ലീവെടുത്തു. നീ വരുന്നെങ്കിൽ ബാഗുമെടുത്ത് വാ ബാക്കിയൊക്കെ പിന്നീട് പറയാം. ”

എന്റെ മനസ്സിലെ എന്തോ വിഷമം ഉണ്ടെന്ന് മനസ്സിലാക്കിയാകാം പിന്നെ വീട്ടിൽ എത്തുന്നതുവരെ നീനു ഒന്നും എന്നോട് ചോദിച്ചില്ല.

വീട്ടിലെത്തി ഞാൻ റൂമിൽ കയറി എന്റെ സങ്കടം മുഴുവൻ ഞാൻ കരഞ്ഞു തീർത്തു. അപ്പോഴാണ് ഞാൻ എത്രത്തോളം അവളെ സ്നേഹിക്കുന്നുണ്ടെന്നും ആ ആഴവും ഞാൻ മനസ്സിലാക്കിയത്.

“എന്താ ചേട്ടാ എന്തിനാ കരയുന്നത് ?..”

കരഞ്ഞു കൊണ്ട് ബെഡിൽ ഇരിക്കുന്ന എന്നെ കണ്ട നീനു ഒരു ആദിയോടെ ചോദിച്ചു. ”

” അവൾ എന്നെ വിട്ട് പോയെടീ……….. ”

ഞാൻ പൊട്ടി കരഞ്ഞു കൊണ്ട് പഞ്ഞു.

“എന്താ ചേട്ടാ കാര്യം തെളിച്ച് പറ. ”

അവളുടെ ആ ചോദ്യത്തിന് ഞാൻ നടന്ന കാര്യങ്ങൾ പറഞ്ഞു കൊടുത്തു.

“അപ്പൊ ആരതി ചേച്ചി വിദേശത്തേക്ക് പോയെന്ന് ഉറപ്പാണോ ?”

“ഉം…… ഇന്നലെയായിരുന്നു അവളുടെ ഫ്ളൈറ്റ് കാസ്സിലെ അവളുടെ കൂട്ടുകാരികൾ പറഞ്ഞതാ ……”

 

“ചേട്ടൻ വിഷമിക്കരുത് ആരതി ചേച്ചി തിരിച്ച് വരും ചേട്ടന് വേണ്ടി . ഞാനാ പറയുന്നത് അത് തെറ്റില്ല. ”

നീനു അത് പറഞ്ഞപ്പോൾ അങ്ങനെ നടക്കണമെന്ന് ഞാനും മനസ്സുകൊണ്ട് ആഗ്രഹിച്ചു. എന്നിക്ക് വേണ്ടി അവൾ തിരിച്ചു വരും എന്ന വിശ്വാസത്തിലും പ്രതീക്ഷയിലുമായിരുന്നു പിന്നീടുള്ള എന്റെ ദിവസങ്ങൾ . തമ്മിൽ ഒരു കമ്യൂണിക്കേഷനും ഇല്ലാതെ അവൾ എന്റെ സ്വപ്നങ്ങളിൽ നിറഞ്ഞു നിന്നു . പക്ഷെ അവളില്ലാത്ത ആ ക്ലാസ് റൂം എന്റെ ഹൃദയത്തിൽ വേദന മാത്രം സമ്മാനിച്ചു. ഒരു പക്ഷെ എന്റെ ഇഷ്ടം അന്നേ ഞാനവളോട് തുറന്ന് പറഞ്ഞിരുന്നുവെങ്കിൽ അവൾ എന്നെ വിട്ട് ഭൂമിയുടെ മറ്റൊരു കോണിലേക്ക് പോകില്ലായിരുന്നു എന്നൊരു തോന്നൽ എന്റെ മനസ്സിൽ കയറി കൂടി. അവളുടെ ആ നോട്ടം അത് വീണ്ടും ഒന്ന് കാണാൻ ഞാൻ അതിയായി ആഗ്രഹിച്ചു…..

 

“ജോലിയൊക്കെ ആയില്ലേ ഇനി ഒരു വിവാഹത്തിനെ കുറിച്ചൊക്കെ ആലോചിക്കാം ”

എന്ന വീട്ടുകാരുടെ വാക്കുകൾക്ക് കൃത്യ മറുപടി നീനു തന്നെ നൽകി അവൾക്ക് എല്ലാം അറിയാമല്ലോ . എല്ലാം അറിഞ്ഞ എന്റെ പപ്പയും അമ്മയും ഒരു എതിർപ്പും പ്രകടിപ്പിച്ചില്ല.

“നിന്റെ ജീവിതം, ഈ കാര്യത്തിൽ നിന്റെ ഇഷ്ടത്തിനും അഭിപ്രായത്തിനുമാണ് മുൻഗണന അതിൽ ഞാൻ ഇടപെടില്ല നിന്റെ ഇഷ്ടം പോലെ ചെയ്യുക. ”

നീനുവിന്റെ വാക്കുകളിലൂടെ എല്ലാം മനസ്സിലാക്കിയ പപ്പ എന്റെ തോളിൽ തട്ടി പറഞ്ഞു.

……….

അങ്ങനെ മൂന്നു വർഷം കടന്നുപോയി. അവളുടെ ബാച്ച് കോളേജ് വിട്ട് പോയി പിന്നെയും പുതിയ ബാച്ചുകൾ കോളേജിൽ വന്നു. പക്ഷെ എന്റെ ഉള്ളിലെ അവളുടെ ഓർമ്മകൾക്ക് ഒരു മങ്ങലും സംഭവിച്ചില്ല. അവളെ കുറച്ച് അവളുടെ നാട്ടിൽ അന്വേഷിച്ചപ്പോഴെല്ലാം ‘ ഇതുവരെ മടങ്ങി വന്നിട്ടില്ല ‘ എന്ന എന്നെ വേദനിപ്പിക്കുന്ന വാർത്തയാണ് എനിക്ക് ലഭിച്ചത്.

The Author

Vichu

33 Comments

Add a Comment
  1. Machane ennna next part..?

    1. ഒരു മൂന്ന് ദിവസത്തിനുള്ളിൽ ഉണ്ടാകും

  2. അപ്പൂട്ടൻ

    കലക്കി മച്ചാ ഒരു ഒരു വാക്കുകളും മതിയാകില്ല ഇതിനെക്കുറിച്ച് പറയുവാൻ. അത്രയ്ക്ക് മനോഹരം. പക്ഷേ ഒരു അപേക്ഷയുണ്ട് ക്ലൈമാക്സ് വന്നിട്ട് ദുഃഖ പൂർവ്വം ആക്കരുത്.

  3. Ponnu bro
    Poli saanam

    Avasanam 50kg disc eduthu nenjathu vechanalo nirthiyathu….
    pettenu next part poratee

  4. അടിപൊളി.

  5. Ya mone vere level

  6. Mass paka mass??????

  7. Nice annu Poli next part ennu

    1. ഒരു പത്ത് ദിവസത്തിനുള്ളിൽ ഉണ്ടാകും

  8. Aduthe part climax anno

  9. Nice bro.happy ending venam

  10. ???❤️?? feel good story

  11. Bro polichu ???????
    അത്രയും പെട്ടന്നു അടുത്ത പാർട്ട്
    വിടണം കട്ട Waiting ❤️❤️❤️❤️❤️❤️

  12. Poli machane poli w8ing 4 nxt part pattunnathra speed ayi tharanee….

  13. Dear Brother, കഥ നന്നായിട്ടുണ്ട്. പക്ഷെ വല്ലാത്ത ഒരു ഷോക്ക് ആയല്ലോ ആ ആക്‌സിഡന്റ്. ഒന്നും പറ്റാതെ രക്ഷപെട്ടു പോരട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

  14. Macha ee partum thakarthu❤️
    Avasanathe twist ingne pratheekshichilla oru variety love story
    Waiting for nxt part?
    Snehathoode…….❤️

  15. അവസാനം ഒരു അടിപൊളി ട്വിസ്റ്റ് ആയിപോയി..അമ്പോ ഇത്രക്ക് പ്രതീക്ഷിച്ചില്ല..ഇത് ഒരു normal ലൗ സ്റ്റോറി ആണെന്ന് പ്രതീക്ഷിച്ച് വായിച്ചപ്പോ അവസാനം കൊണ്ട് ഞെട്ടിച്ച് കളഞ്ഞല്ലോ?..എന്തായാലും ഒരുപാട് അങ്ങ് ടെൻഷൻ അടിപികാതെ ബാക്കി തരണം കേട്ടോ ??

  16. Shhe kulamayi on vadiyaya

  17. Nannayitund bro❤
    Waiting for the next part and a happy ending?

  18. ഒരു ഒറ്റ ആഴ്ച കൊണ്ട് US ലേക്ക് student visa എടുത്ത് പറക്കുന്ന സൂത്രം ഒന്നു പറയാമോ ?

    1. Bro അത് അടുത്ത പാർട്ടിൽ വ്യക്തമാകും

  19. ഹോ ഒരു നോർമൽ ലവ് സ്റ്റോറി പ്രതീക്ഷിച്ച എനിക്ക് ഒരു വല്ലാത്ത ഷോക്ക് ആണ് നിങ്ങൾ തന്നത്.

    സത്യത്തിൽ വായിച്ചു വായിച്ചു തുടരും എന്നാ വാക് കണ്ടപ്പോ സത്യം പറഞ്ഞ കിടുങ്ങി പോയി, ഞാൻ കരുതി ഈ പാർട്ട്‌ കൊണ്ട് കഥ തീരും എന്ന്, പക്ഷെ കൊണ്ടുപോയി നിർത്തിയ സ്ഥലം എന്റെ ബ്രോ ??

    സത്യം പറഞ്ഞ തീരെ പ്രതീക്ഷിച്ചില്ല, അതുപോലത്തെ എൻഡിങ് ആയിരുന്നു ഈ പാർട്ടിന് ??

    അടുത്ത പാർട്ടിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു ??

    സ്നേഹം ❤️

  20. ?കോമാളി?

    അടുത്ത പാർട്ടിനായി കട്ട വെയ്റ്റിങ്
    ??

  21. ഈ പാർട്ടും കൊള്ളാം . ഇനി അധികം വൈകാതെ നെക്സ്റ്റ് പാർട്ട് പൊന്നോട്ടെ

  22. തൃശ്ശൂർക്കാരൻ?

    ❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *