കാണാമറയത്ത് [രേഖ] 451

അതിനെ ഞാനും വിലകൊടുത്തിട്ടുള്ളു . പുള്ളിക്കാരന് ഇഷ്ടമില്ലാത്തതിനാൽ ഇതെന്നല്ല നോൺ വെജ് എല്ലാം ഇവിടെയും പാടില്ല എന്ന രീതിയിലാണ് പക്ഷെ മൽസ്യം കഴിക്കുന്നതോ മുട്ട എന്നിവ കഴിക്കുന്നതിനോ എതിർപ്പില്ലതാനും . ഇറച്ചിയായി ഒന്നും കഴിക്കുന്നത് ഇഷ്ടമല്ല .

പക്ഷെ ഞാൻ അതെല്ലാം കഴിക്കാനാണ് വീട്ടിൽ പോകുന്നത് എന്തിനു മക്കൾപോലും അവരുടെ അച്ഛനറിയാതെ അതെല്ലാം കഴിക്കുന്നു . പക്ഷെ ഇന്ന് ജോയ് കൊണ്ടുവന്നപ്പോൾ എനിക്ക് എതിർക്കാനാവുന്നില്ല ആദ്യമായാണ് ഞാൻ ഇവിടെയിരുന്ന് പേടിയില്ലാതെ ഇതു കഴിക്കുന്നത്

ജോയ് : ഞാൻ ഒരു കഷ്ണം പ്രിയയുടെ വായിൽ വെച്ചുതരട്ടെ …

എൻ്റെ കണ്ണുകൾ നിറഞ്ഞുപോയി അവൻ തന്നത് വായിൽവെച്ചു കഴിക്കുമ്പോൾ കണ്ണുനീർ വരുന്നതുകൊണ്ട് ജോയ് അതുതുടച്ചപ്പോൾ ഈ തവണ ഞാനാണ് ജോയിച്ചനെ മുത്തംവെച്ചത് ,അതിനിടയിൽ ഞങ്ങൾ പരസ്പരം പുണർന്നുകൊണ്ട് മുത്തംവെച്ചപ്പോൾ എല്ലാം മറന്ന് ആസ്വദിക്കുന്ന വെറും കമിതാക്കളായി ഞങ്ങൾ

പെട്ടെന്ന് സ്വയബോധം തിരിച്ചുകിട്ടി ഞങ്ങൾ പിൻവാങ്ങിയപ്പോൾ പരസ്പരം മുഖത്തേക്ക് നോക്കാൻ നാണമാണോ അതോ എന്തെന്ന് അറിയാത്തതരത്തിലുള്ള എന്തോ ഞങ്ങളെ തടഞ്ഞെന്നു പറയുന്നതാകും നല്ലത്

പിന്നെ ഭക്ഷണം കഴിച്ചു തീരുന്നതുവരെ ഞങ്ങൾ പരസ്പരം സംസാരിക്കാതെ കഴിച്ചുതീർത്തു , ജോയിച്ചൻ ഭക്ഷണം കഴിച്ചതിനു ശേഷം ആ പ്ലേറ്റെടുത്തു വാഷ്‌ബേസിനിൽ ഇടാൻ എടുത്തപ്പോഴാണ് ഞാൻ സംസാരിച്ചത് അതുവേണ്ട എന്നുപറഞ്ഞുകൊണ്ട് ഞാൻ അതുവാങ്ങി ജോയിച്ചനെ അവിടെ സോഫയിലിരുത്തി ആ പ്ലേറ്റുകൾ ഞാൻ വാഷ് ചെയ്തു തിരിച്ചു വന്നു

ജോയ് : 9 .30 ആയി പ്രിയ ഞാൻ പോകാൻ നോക്കട്ടെ !

അവിടെയെത്തിയിട്ടു വിളിക്കില്ലേ

ജോയ് : വിളിക്കണ്ടായോ

എന്താണ് അങ്ങിനെ പറഞ്ഞത് ?

ജോയ് : ഒന്നുമില്ല … ഞാൻ അവിടെ എത്തിയിട്ട് വിളിക്കാം

ജോയിച്ചാ …

ജോയ് : എന്താ പ്രിയ

പോയിട്ട് തിരക്കുണ്ടോ ?

ജോയ് : എന്തെ !

ഒന്നുമില്ല ജോയിച്ച ഞാൻ ചോദിച്ചെന്നേയുള്ളൂ …

ജോയ് : അവിടെ എത്തിയിട്ട് വിളിക്കുന്നതിനേക്കാൾ നല്ലതല്ലേ പറയാനുള്ള കാര്യങ്ങൾ ഇവിടെയിരുന്ന് നേരിട്ട് പറയുനനത്

അത് ശരിയാണ് … ജോയിച്ചന് പോകണമെന്ന് പറഞ്ഞിട്ട്

ജോയ് : എന്നെ ആലോചിച്ചു അവിടെ ആരും കാത്തിരിക്കുന്നില്ല , കാത്തിരിക്കുന്ന ആൾ ഇവിടെയാണ്

ഇവിടെയോ ?

ജോയ് : അതെ ഇവിടെത്തന്നെ … പേര് പ്രിയ …. എന്താ ശരിയല്ലേ

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!

135 Comments

Add a Comment
  1. Sarikkum enikku othiri ishtayi parichayapoedan thalparyam

  2. വായിക്കാൻ വൈകി.. അടിപൊളി കഥ.. നല്ല സാഹചര്യങ്ങളിൽ അവരുടെ ഒത്തു കൂടലും സംഗമവും.. ഇതുപോലെ പോവട്ടെ

Leave a Reply

Your email address will not be published. Required fields are marked *