കാതല്‍ [തങ്കന്‍] 245

അങ്ങനെയാണ് അവന്‍ ഞാറാഴ്ച്ച രാവിലെ വീട്ടില്‍ എത്തിയത്.. എന്താണ് പറയാനുള്ളത് എന്ന് വന്നയുടനെ ചോദിച്ചെങ്കിലും പിന്നെപറയാം എന്ന് പറഞ്ഞ് ഓമന വീണ്ടുമവന് ടെന്‍ഷന്‍ കൊടുത്തു..

വീട്ടില്‍ പൊതുവേ തളംകെട്ടികിടക്കുന്ന കാര്‍മേഘങ്ങള്‍ കൂടുതല്‍ ഇരുണ്ടതായി അവന് തോന്നി..

അവസാനം അന്ന് ഉച്ചക്ക് ചോറും കഴിഞ്ഞ് മാത്യു പാര്‍ട്ടി ഓഫീസിലേക്ക് പോയപ്പോള്‍ ഓമന ടിജോയുടെ റൂമില്‍ ചെന്നു..

എന്താണ് പറയാന്‍ പോകുന്നത് എന്ന ടെന്‍ഷന്‍ അവന് പിന്നെയും കൂടി..

”അമ്മ ടെന്‍ഷന്‍ അടിപ്പിക്കാതെ കാര്യം പറ.. എന്താ പ്രശ്നം..? അച്ഛന് വല്ല രോഗവും വന്നോ അമ്മാ..? അവന്‍ ചോദിച്ചു..

”അതൊന്നും അല്ലെടാ.. വേറെ ഒരു കാര്യമാണ്.. ”

”എന്തായാലും പറ അമ്മേ.. എന്തിനാ ഇത്ര ബില്‍ഡ് അപ്പ് കൊടുക്കുന്നേ..” അവന്‍ ടെന്‍ഷന്‍ മുഖത്ത് കാട്ടികൊണ്ട് പറഞ്ഞു..

”എന്നാ ബില്‍ഡ് അപ്പ് ഒന്നും വേണ്ട ഡയറക്ട് ആയി പറയാം.. ഞാനും നിന്റെ അപ്പനും ഡൈവോഴ്സ് ആകാന്‍ പോകുകയാണ്.. ” ഓമന ഒറ്റയടിക്ക് പറഞ്ഞൊപ്പിച്ച് അവന്റെ മുഖത്തേക്ക് നോക്കി..

അവന്‍ അതുകേട്ട് ഒന്ന് ഞെട്ടി.. ”ഡൈവോഴ്സോ?.. എന്തിന് അമ്മ വെറുതേ ഓരോന്ന് പറയല്ലേ..” എന്ന് പറഞ്ഞു..

”വെറുതേ പറയുന്നത് അല്ലെടോ.. ഞാന്‍ വക്കീലിനെ കണ്ടുകഴിഞ്ഞു.. എനിയും ഇതിങ്ങനെ മുന്നോട്ട് പോകില്ല..” ഓമന പറഞ്ഞു

”എന്താ അമ്മാ ഇപ്പോ പെട്ടന്ന് ഇങ്ങനെ ഒരു തീരുമാനം ? 19 വര്‍ഷം ആയില്ലേ നിങ്ങളൊരുമിച്ച്? ഇപ്പോ ഇനി എന്തിനാ ഒരു ഡൈവോഴ്സ്.. അവന്‍ ചോദിച്ചു..

”പെട്ടന്ന് ഉള്ള തീരുമാനം അല്ല മോനേ.. വര്‍ഷങ്ങളായുള്ള തീരുമാനം ആണ്.. നിനക്ക് പതിനെട്ട് ആവട്ടെ എന്ന്കരുതി കാത്തിരുന്നു എന്നേ ഉള്ളൂ..” ഓമന അവനെ ചേര്‍ത്ത്പിടിച്ചുകൊണ്ട് പറഞ്ഞു..

”അപ്പനും സമ്മതം ആണോ? എന്താണ് നിങ്ങളുടെ പ്രശ്നം.. എന്തിനാണ് ഇപ്പോ ഒരു ഡിവോഴ്സ്..? അവന്‍ ചോദിച്ചു..

” മാത്യുച്ചായനോട് ഞാന്‍ സൂചിപ്പിട്ടുണ്ട്.. ഇനി പറയണം.. ആദ്യം നിന്നോട് പറയാമെന്ന് കരുതിയതാണ്.. ”

”അപ്പന് അപ്പോ അറിയില്ലേ..? അമ്മക്കാണോ ഡിവോഴ്സ് വേണ്ടത്.. എന്തിന് ? എന്താ ഈ 37ആം വയസ്സില്‍ അമ്മയുടെ ഉദ്ദേശം..? എന്തിനാ അമ്മേ .. അപ്പന്‍ അമ്മക്ക് ഇന്നേവരെ എന്തിനെങ്കിലും കുറവ് വരുത്തിയോ.. ?

3 Comments

Add a Comment
  1. എന്റെ പൊന്നണ്ണാ.. ഈ സൈറ്റിൽ ഇതുവരെ വന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല കഥ.

Leave a Reply

Your email address will not be published. Required fields are marked *