കാക്ക കുയില്‍ [മന്ദന്‍ രാജ] 412

അന്ന് രാത്രി ശ്യാം താഴെ ഭക്ഷണം കഴിക്കാന്‍ ചെന്നില്ല …അവന്‍ താമസിച്ചാണ് വീട്ടില്‍ എത്തിയതും .പിറ്റേ ദിവസം കാപ്പി കുടിക്കാനും നില്‍ക്കാതെ വീട്ടില്‍ നിന്നിറങ്ങി … അന്നും അവന്‍ പുറത്തൂന്നു ഭക്ഷണം കഴിച്ചു ….ചിത്രയെ ഒന്ന് കാണണം എന്നുണ്ടായിരുന്നെങ്കിലും അവളെ പുറത്തേക്കു കണ്ടില്ലത്തതിനാല്‍ ആ ഉദ്യമം ഉപേക്ഷിച്ചു …അവരാരും തന്നെ രാവിലെയോ തലേന്ന് വൈകിട്ടോ അവനെ അന്വേഷിച്ചു വന്നുമില്ല ….

ശ്യാമിന് ആകെ വിഷമമായി …ചിത്രയുടെ കരച്ചില്‍ അവന്റെ മനസ്സില്‍ തട്ടിയിരുന്നു …കഷ്ടപ്പെട്ട് വളര്‍ന്ന , അവരുടെ സങ്കടം …ആകെയുണ്ടായിരുന്ന മകളുടെ മുന്‍പില്‍ നഗ്നനായി , മറ്റൊരാളുടെ കൂടെ …..ഛെ …താനായിട്ട് അവരുടെ സന്തോഷം കെടുത്തിയല്ലോ

അവന്‍ ഓഫീസ് വിട്ട് , വണ്ടി ബീച്ചിലേക്ക് വിട്ടു … വീശിയടിക്കുന്ന കാറ്റിന് അവന്റെ മനസിന്റെ തിര ശാന്തമാക്കുവാന്‍ സാധിച്ചില്ല …അപ്പോളാണ് ഫോണ്‍ ബെല്ലടിച്ചത് …..

മനു …..

ശ്യാം ആകെ വല്ലാത്തൊരു അവസ്ഥയില്‍ ആയി …..മനുവിനോട് സംസാരിച്ചു പ്രശ്നം പരിഹരിക്കാമെന്ന് ചിത്രയോദ് പറഞ്ഞിരുന്നുവെങ്കിലും അവനായില്ലല്ലോ ….
” ഹെലോ “

” ശ്യാമേട്ടാ …എവിടെയാ ? എനിക്കൊന്നു കാണണമായിരുന്നു”

മനുവിന്റെ ശബ്ദത്തിനു ശാന്തത ആയിരുന്നു , എങ്കിലും അവളെന്തോ കാര്യമായ തീരുമാനം എടുത്തിട്ടുണ്ടെന്ന് അവനു തോന്നി ആ ഇരുത്തിയുള്ള സംസാരം കേട്ടപ്പോള്‍

” മനു …എവിടാ ഞാന്‍ അങ്ങോട്ട്‌ വരാം”

” ശ്യമേട്ടന്‍ ഇപ്പോളെവിടാ?”

” ഞാനീ ബീച്ച് സൈഡിലുണ്ട് “

” ശെരി …അവിടെ തന്നെ കണ്ടാല്‍ മതി ..പത്തു മിനിട്ടിനകം ഞാനെത്തും “

ഫോണ്‍ വെച്ചതും ശ്യാമിന്റെ ചിന്തകള്‍ പല വഴിക്ക് പാഞ്ഞു …..

തെറ്റാണു എങ്കിലും ചിത്രയെ മറക്കുവാന്‍ ആകുന്നില്ലല്ലോ എന്നവന്‍ ഓര്‍ത്തു ..ശരീര ദാഹത്തിനുപരി ..എന്തോ …..ചിത്രെച്ചിയെ തന്നോട് പിടിച്ചു നിര്‍ത്തുന്നു…

ചിന്തകളില്‍ മുഴുകിയ ശ്യാം തന്റെ അടുത്ത് മനു വന്നിരുന്നത് അറിഞ്ഞില്ല

” ശ്യാമേട്ടാ ” പതുക്കെയുള്ള ശബ്ദം ആണെങ്കിലും ശ്യാം ഞെട്ടി പോയി …..അകലെ വീശിയടിക്കുന്ന തിരമാലകളെ നോക്കി മനു …അവനെ നോക്കുന്നതെയില്ല ….

അല്‍പ നേരം രണ്ടു പേരും ഒന്നും മിണ്ടിയില്ല ….

” മനു …” ശ്യാം തന്റെ സൈഡില്‍ മണ്ണില്‍ കുത്തിയിരിക്കുന്ന അവളുടെ കൈപ്പത്തിയില്‍ അമര്‍ത്തി

മനു അവനെ നോക്കാതെ തന്നെയിരിക്കുവാണ്

‘ മനു , തന്നോട് എന്ത് പറയണമെന്നറിയില്ല ..സ്വന്തം അമ്മയെ മറ്റൊരുത്തന്റെ കൂടെ കണ്ടാല്‍ ഇതു മകള്‍ക്കും സഹിക്കാനാവില്ല …നീ അമ്മയെ വെറുക്കരുത് …..ഒരിക്കലും…….ഞാനാ …ഞാനാ കാരണം …പാവം ചിത്രേച്ചി “

മനുവിന് കണ്ഠം ഇടറി

The Author

മന്ദന്‍ രാജ

132 Comments

Add a Comment
  1. എനിക്കി ഈ കഥ വളരെ ഫീൽ ചെയ്തു ഈ കഥ vazhichapol ഫ്രെഫഷണൽ ബുദ്ധി ജീവി എഴുത്തുകാരെ പിടിച്ചു പൊട്ടാക്കിനറ്റിൽ എടുത്തു എറിയാൻ തോന്നുന്നുന്നു ബ്രോ കിടു കഥ…

  2. polichuu.. thrilled…

  3. എന്റെ പൊന്നു കുട്ടൻ തംബുരാനെ കാക്ക കുയിൽ ഭാഗം 2 ഒന്നു വേഗം പബ്ലിഷ്‌ ചെയ്യണെ….

    മന്ദൻ രാജ ഇങ്ങളു പൊളിച്ച്ക്ക്ണു. തകർത്ത്ക്ക്ണു തിമർത്ത്ക്ക്ണു

  4. അടുത്ത ഭാഗം ഇടൂ….

    1. മന്ദന്‍ രാജ

      സബ്മിറ്റ് ചെയ്തിട്ടുണ്ട് പ്രൊ …വരും

  5. മൊട്ടു മുയൽ

    രാജാ അണ്ണാ നിങ്ങൾ പോവ്ലിച്ചു..
    ഹോ എന്ന കഥയ കട്ട വെയിറ്റ്
    വേഗം ഇടണേ…
    എനിക്ക് കഥ എഴുതുന്നതിൽ ഏറ്റവും ഇഷ്ട്ടപെട്ടവരിൽ ഒരാൾ താങ്കളാണ് നിങ്ങൾ ഒകെ അനശ്വര കലാകാരൻ മാർ ആണ്…
    വെയിറ്റ് ഫോർ യുവർ നെക്സ്റ്റ് പാർട്ട് ….

    1. മന്ദന്‍ രാജ

      നന്ദി മൊട്ടു ..
      അടുത്ത ഭാഗം വന്നിട്ടുണ്ട് ..വായിക്കണേ ..

  6. അണ്ണാ, നമിച്ചു.. അതിമനോഹരം

    1. മന്ദന്‍ രാജ

      നന്ദി ഷോണ്‍ …

  7. എന്താ രാജാവേ….ഒരു സ്‌കൂൾ തുടങ്ങാനുള്ള പ്ലാൻ പോലെ???????

    പുതിയ ഗർഭവും കലക്കി….

    ആ ബീച്ചിൽ പോക്ക് ഇത്തിരി ബോർ ആക്കിയെങ്കിലും ബാക്കിയുള്ള ഭാഗങ്ങളിൽ ആ പ്രശ്നം അങ്ങോട്ട് പരിഹരിച്ചു…മ്മക്ക് ബല്ലാണ്ടങ് ബോധിച്ചു….☺☺☺☺

    കട്ട വെയ്റ്റിങ്

  8. Devakalyani pdf please

    1. മന്ദന്‍ രാജ

      കുട്ടന്‍ തമ്പുരാന്‍ തരാമെന്ന് പറഞ്ഞിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *