“നിന്റെ ഒരു കാര്യം ,ഓരോന്ന് ഓർത്ത് കരയാനാണോ നീ ഇവിടെ വന്നത് . വാ ക്ലാസ്സിൽ പോകാം ”
അതും പറഞ്ഞ് എന്റെ കണ്ണുകളിൽ നിന്ന് വന്ന കണ്ണുനീർ അവന്റെ വിരലുകൾ കൊണ്ട് തുടച്ച ശേഷം എന്നെയും കൂട്ടി ക്ലാസ്സിലേക്ക് നടന്നു.
ഞങ്ങൾ ക്ലാസ്സിൽ എത്തി ബഞ്ചിലിരുന്നു. ക്ലാസ്സ് മുഴുവൻ ഞാൻ തന്നെയാണ് ചർച്ച . കേട്ട് സഹിക്കവയ്യാതെ ആദിത്യൻ എണീറ്റു.
“ദയവ് ചെയ്ത് ഇവനെ വെറുതേ വിടണം നിങ്ങൾക്ക് വേറെ എന്തൊക്കെ ഉണ്ട് സംസാരിക്കാൻ . ഇങ്ങനെ ഒരു കുട്ടി ക്ലാസ്സിൽ ഇല്ല എന്ന് വിജാരിച്ചാൽ മതി” .
ഇത്രയും പറഞ്ഞപ്പോൾ ഞാൻ അവന്റെ കയിൽ പിടിച്ചു ,അവൻ സീറ്റിലിരുന്നു.
“ഓ മറ്റവനെ പറഞ്ഞപ്പോൾ ഇവന് ദഹിച്ചില്ല ഇവന്മാർ ഭാര്യാ ഭർത്താക്കന്മാരാണോടാ? ”
ഒരുത്തന്റെ കമന്റിന് ആദിത്യന്റെ വക പുളിച്ച തെറിയായിരുന്നു മറുപടി പിന്നെ ആരും മിണ്ടിയില്ല.
ദിവസങ്ങൾ കഴിയവെ കളിയാക്കലും പരിഹാസവും കൂടിവന്നു. പക്ഷെ ഞാൻ പ്രതികരിച്ചില്ല.
ഞാൻ ക്ലാസ്സിൽ പോയി തുടങ്ങി മൂന്നാം ദിവസം
ഇന്റർവെൽ സമയത്ത് ഞങ്ങളുടെ തേർഡ് ഇയർ ചേട്ടന്മാർ ഞങ്ങളുടെ ക്ലാസ്സിൽ വന്നു.
“ഇവിടെ ഏതാടാ ഒരു മിണ്ടാ പൂച്ച ഉള്ളത് ” .
വന്നപാടെ ഒരു ചേട്ടൻ ചോദിച്ചു.
എല്ലാപേരും എന്റെ നേരെ കൈ ചൂണ്ടികാണിച്ചാണ് അതിന് മറുപടി കൊടുത്തത്.
ആരോ എന്നെ കുറിച്ച് സീനിയേഴ്സിനെ അറിയിച്ചതിനെ തുടർന്നാണ് അവർ വന്നത്.
വന്ന ചേട്ടന്മാരെല്ലാം എന്നെ വളഞ്ഞു.
” നിനക്കെന്താ ക്ലാസ്സിലെ ബാക്കി പിള്ളേരോടെ സംസാരിച്ചാൽ ” .
കയ്യിൽ കിടന്ന ഇടിവളയിൽ പിടിച്ച് കറക്കിയാണ് ഒരു ചേട്ടൻ എന്നോടിത് ചോദിച്ചത്. ഞാൻ ഒന്നും മിണ്ടിയില്ല.
” ചേട്ടാ ഇവൻ ഒരു പാവമാണ് .ഇവനെ വെറുതേ വിടണം”.
ആദിത്യൻ അവരോട് അപേക്ഷിക്കുന്നത് ഞാൻ കേട്ടു.
“നീ മിണ്ടരുത്. ”
ഒരു ചേട്ടൻ അതും പറഞ്ഞ് ആദിത്യനെ തള്ളി മാറ്റി.
” ഇവൻ ഒന്നും മിണ്ടുന്നില്ലല്ലോ ,ഇവനൊരു പണി കൊടുക്കണം ”
ഒരു സീനിയർ ചേട്ടൻ അതും പറഞ്ഞ് ഞങ്ങളുടെ ക്ലാസ്സിലെ ഒരു പെൺകുട്ടിയുടെ നേരെ വിരൽ ചൂണ്ടി അവളെ മുന്നിലേക്ക് വിളിച്ചു.
ഗീതു അതാണ് ആ പെൺകുട്ടിയുടെ പേര്.
ക്ലാസ്സിൽ അൽപമെങ്കിലും തന്റേടമുണ്ടെങ്കിൽ അത് അവൾക്കാണ്. ഒരു കോടീശ്വരന്റെ മകൾ , അതാകാം അവളുടെ ആ തന്റേടത്തിന് കാരണം. അവൾ കൂളായി വിളിച്ച ചേട്ടന്റെ മുൻപിൽ പോയി നിന്നു.
“നീ ഇവളോട് ‘ഐ ലവ് യു ‘ എന്ന് പറയണം , പറയടാ. ”
Bro next part eppozha ennu onnu parajoode
Bro ഒരു നാല് ദിവസത്തിനകം ഉണ്ടാകും
അടുത്തത് എപ്പോഴാ വരുന്നത്
??
Polich mutheee…..kidiloski….
Ha aduthat poratteee
We are waiting your nxt part ?
പ്രതികരിക്കെടാ സൂര്യ..
Mwuthe kadha adipoliyayind❤️
Machante ella storiesum nice aan
Edhoralem pidichiruthikkanulla sheshiyund thante storiesin
Ee storiyim vallathe ishtamayi?
Waiting for nxt part?
Snehathoode…❤️
കൊള്ളാം.. തുടരുക.
Kaathirikkunnu adutha partinaay. Ith polich muthe.
With Love❤❤
നൈസ് സ്റ്റാർട്ട്
Next part eppozha
Love കഥകളുടെ വല്ലാത്ത അതിപ്രസരം സൈറ്റിൽ കാണുന്നുണ്ട്.. ?
Ndina love stories vaayikkunnath vendenkil. Tag noki vaayichoode.
ഇതെന്താ ബ്രോ
ആരേലും പെട്ടെന്ന് കണ്ട ആളോട് തന്റെ പാസ്റ്റ് പറയുമോ
അതും അതികം പരിചയം പോലും ഇല്ലാത്ത ആളോട് !!!
സമനില തെറ്റിയ പോലെ പെരുമാറുന്ന നായകനെ കണ്ടിട്ട് നിങ്ങൾ ഈ ചോദ്യം ചോദിച്ചാലോ…
ബ്രോ ,കഥയുടെ അവസാന പേജ് വ്യക്തമായി വായിക്കൂ.
Bro next part eppozha ennu onnu parayaamo
നന്നായിട്ടുണ്ട് ? ??
വളരെ ആകാംഷ യോടെ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു….
വളരെ ആകാംഷ യോടെ അടുത്ത കഥക്കായി കാത്തിരിക്കുന്നു….
Ente ponnu bro
Kalakki
Bakki ethrayum vegam ayakkane
Super bro ? ?? ?
Nalla thudakkam….?
Nice start mk broo.. we r waiting 4 the story
നന്നായിട്ടുണ്ട് ബ്രോ ?
ഞാനും കാത്തിരിക്കുന്നു അജയുടെയും ഗൗരിയുടെയും കഥയ്ക്ക് വേണ്ടി…
Mk nice story thudru