കല്യാണപ്പിറ്റേന്ന് [Arrow] 2584

പറയുമ്പോ ഉണ്ണിമാമേട മൂത്ത മോള്, പറയുമ്പോലെ അങ്ങനെ ഒരു കഥാപാത്രം കൂടി ഉണ്ടായിരുന്നല്ലോ, അതിനെ എങ്ങും കണ്ടില്ലല്ലോ. നാളെ നോക്കാം എന്നും മനസ്സിൽ പറഞ്ഞ് കിച്ചൻ കിടന്നു, യാത്ര, നടപ്പ്, വീഴ്ച, നീന്തൽ വല്ലാത്ത ഒരു ദിവസം തന്നെ ആയിരുന്നല്ലോ, കിച്ചന് നല്ല ഷീണം ഉണ്ട്. വയലിൽ വെച്ചു കണ്ട സുന്ദരിയെ ഓർത്തു കൊണ്ട് അവൻ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു, സ്വപ്‌നത്തിൽ അവൾ വരും എന്ന പ്രതീക്ഷയിൽ.

ആരുടെയോ കാൽപ്പെരുമാറ്റം കേട്ടാണ് അവൻ രാവിലെ ഉണർന്നത്. ഈറൻ തോർത്ത്‌ ചേർത്ത് കെട്ടിയ മുടി, ആ മുടിയിൽ ഒരു തുളസി കതിർ ചൂടി,  ഹാഫ്സാരി ഉടുത്തു നിൽക്കുന്ന ഒരു പെൺകൊടി, അവൾ തിരിഞ്ഞു നിന്ന് മേശപ്പുറത്ത് എന്തോ പരതുകയാണ്. സൊ പിന്നാമ്പുറം ആണ് ഇന്നത്തെ കണി. ബട്ട് മോശം ഒന്നും അല്ലാട്ടോ ആ ബാക്ക് കാണുമ്പോഴേ അറിയാം ഫ്രണ്ടിലും ആൾ ഒരു കൊച്ച് സുന്ദരി തന്നെ ആണെന്ന്. കിച്ചൻ കണ്ണ് തിരുമി എഴുന്നേറ്റു. കട്ടിലിൽ അനക്കം കേട്ടിട്ട് ആവണം അവൾ ഞെട്ടി തിരിഞ്ഞു, അവന്റെ ഊഹം തെറ്റിയില്ല ചന്ദന കുറി ഒക്കെ തൊട്ട്, ഈറൻ മുടി ഒക്കെ ആയി ഒരു ചുന്ദരി. കിച്ചൻ ഉണർന്ന് എന്ന് കണ്ടപ്പോ അവളുടെ ആ കരിമിഴികളിൽ ഒരു നാണം വിരിഞ്ഞു, ആ കണ്ണുകൾ കിച്ചൻ വേറെ എവിടെയോ കണ്ടിട്ടുണ്ടോ??, പെട്ടന്ന് തന്നെ കൈയിരുന്ന ബുക്കും എടുത്തോണ്ട് അവൾ പുറത്തേക്ക് ഓടി, വാതിലിന്റെ അടുത്ത് എത്തിയപ്പോ ഒന്ന് നിന്നു
” ചായ മേശപ്പുറത്തു വെച്ചിട്ടുണ്ട് ” തിരിഞ്ഞു നോക്കാതെ അത് പറഞ്ഞിട്ട് അവൾ പുറത്തേക്ക് ഓടി. ആ ഓട്ടം കണ്ടപ്പോ എന്തോ കിച്ചന്  ചിരി വന്നു.
കിച്ചൻ കട്ടിൽ തന്നെ ഇരുന്നു കൊണ്ട് ചായ ഊതി കുടിച്ചു, ആഹാ ഇത് കൊള്ളാം ഉറക്കം ഉണരുമ്പോഴെ മുന്നിൽ ചൂട് ചായ, എന്താ സുഖം. സാധാരണ ഒരു ചായ കിട്ടണമെങ്കിൽ അവൻ തന്നെ എഴുന്നേറ്റു പോയി ഇടണം ഇതിപ്പോ സുഖം. അങ്ങനെ ഈണത്തിൽ ചായ ഊതി ഊതി കുടിച്ചോണ്ട് ഇരുന്നപ്പോഴാണ് മുറിയുടെ പുറത്ത് ആരോ സംസാരിക്കുന്നത് കിച്ചൻ കേട്ടത്.
“അനന്തേട്ടന്റെ കിച്ചൻ ഇതേവരെ എഴുന്നേറ്റില്ലേ, ബാ നമുക്ക് പോയി കുത്തി പൊക്കാം ” ഒരു നാരിശബ്ദം. ഒരു കിളികൊഞ്ചൽ പോലെയാണ് കിച്ചന് തോന്നിയത്. ചെവിയിൽ കൂടി നേരെ ഹൃദയത്തിലേക്ക് തറഞ്ഞു കയറിയപോലെ. ആളെ കാണാൻ കിച്ചന്റെ  മനസ്സ് വെമ്പൽ കൊണ്ടു. തനിക്ക് എന്താണ് പറ്റിയെ ഇന്നലെ തൊട്ട് ഒരുമാതിരി കോഴിയെ പോലെ ആയി മാറി ഇരിക്കുന്നു. കൺട്രോൾ കിച്ചൻ കൺട്രോൾ. അവൻ അവനെ തന്നെ ശാസിച്ചു.
വാതിൽ മെല്ലെ തുറന്നു ആകാംഷയോടെ കിച്ചൻ കണ്ണ് കൂർപ്പിച്ചു. ബട്ട്‌ കടന്നു വന്നത് അനന്തു ആണ്.
” ആഹാ  നീ ഉണർന്നോ, ഗുഡ് മോർണിംഗ് “
” അ,  മോർണിംഗ് ” കിച്ചന്റെ  എല്ലാ നിരാശയും ആ വാക്കുകളിൽ വ്യക്തം ആയിരുന്നു. എന്നാൽ അവന്റെ പിന്നാലെ ഒരു പെണ്ണും റൂമിലേക്ക് കയറി. കിച്ചന്റെയും അവളുടെയും കണ്ണുകൾ പരസ്പരം ഉടക്കി, ആ കണ്ണുകൾ അതിശയം കൊണ്ട് വിടർന്നു മുഖം ഒക്കെ ഒന്ന് തുടുത്തു പിന്നെ പെട്ടന്ന് മുഖം കടന്നൽ കുത്തിയ പോലെ വീർത്തു. അവൾ തന്നെ ഇന്നലെ കിച്ചനെ വയലിൽ തള്ളി ഇട്ടവൾ. കിച്ചന്റെ ഹൃദയത്തിൽ ആദ്യ പ്രണയത്തിന്റെ തീ ആളി കത്തി. ഇന്ന് അനന്തുവിനേം കൂട്ടി ഈ നാട് മുഴുവൻ തപ്പിയിട്ട് ആണേലും

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

155 Comments

Add a Comment
  1. Arrow bro … നിങ്ങളുടെ ഓരോ കഥയും ഒന്നിനൊന്നു അടിപൊളിയാണ് ❤️❤️
    പിന്നെ Heart touching ഉം ?
    Keep going bro ?

  2. ബ്രോ
    ഞാൻ എപ്പോഴാ ഈ സ്റ്റോറി കണ്ടെയെ പക്ഷെ ഒരു പാട് വൈകി ?
    സ്റ്റോറി നൈസ് ആയിരുന്നു കേട്ടോ ❤

  3. മാലാഖയെ പ്രണയിച്ചവൻ

    ഞാൻ arrow യെ പറ്റി ഒരു കമൻറ് കണ്ടതാണ്. നല്ല ലൗ stories എഴുതുന്നവരുടെ ലിസ്റ്റില് arrowയെ കണ്ടു.
    ഞാൻ ഇവിടെ വരുന്നത് തന്നെ ലൗസ്റ്റ്ററീസ് വായിക്കാൻ ആണ്.
    കഥ ഞാൻ വായിച്ച നല്ല കഥകളിൽ ഒന്ന് എന്ന് തന്നെ പറയാം . ക്ലൈമാക്സ് ഒരു രക്ഷയും ഇല്ല അപാരാ ഫീൽ ആയിരുന്നു . രണ്ടാം ഭാഗവും വായിച്ചു അടിപൊളി എനിക്ക് ഇഷ്ടമായി.
    ഇനിയും ഇത് നല്ല കഥകൾ എഴുതട്ടെ എന്ന് ആശംസിക്കുന്നു.

    1. ആഹ് ബ്രോ
      ഞാൻ നമ്മുടെ അർജുന്റെ “ente docterooty “വീണ്ടും വായിക്കുമ്പോൾ ആണ് ‘ഊരുതെണ്ടി’ എന്ന ആളുടെ കമന്റിൽലൂടെ ആണ് ആരോ ബ്രോയുടെ സ്റ്റോറികളെക്കുറിച്ചേ അറിയുന്നത്. ഈ ബ്രോയുടെ എല്ലാം ലവ് സ്റ്റോറികളും ഒരേ പോളിയാണ് വല്ലാത്ത ഒരു ഫീൽ ആണ് ഇങ്ങരുടെ സ്റ്റോറികൾക്ക് ???

  4. Machuuu…aayillee..?

  5. @സാഹിബ @hanesh @ജാബിർ @നിഷാൻ @subit @രാഹുൽ @അജയ് @thirumaali @രുദ്രതേജൻ @മുത്തൂട്ടി

    ആദ്യം തന്നെ വലിയ ഒരു സോറി റിപ്ലൈ തരാൻ ഇത്രവൈകിയതിന് ? എല്ലാരും പറഞ്ഞത് കൊണ്ട് ഒരു പാർട്ട്‌ കൂടി എഴുതാൻ തന്നെ ആയിരുന്നു തീരുമാനം
    എന്നാൽ തിരക്കുകൾ കാരണം മറന്ന് തുടങ്ങിയിരുന്നു..

    എഴുതി തുടങ്ങി ഇനിയും വൈകില്ല ഉടനെ ഉണ്ടാവും

    1. രുദ്രതേജൻ

      K still waiting

  6. മുത്തൂട്ടി ##

    Bro ഈ കഥയുടെ 2ണ്ട് part എവിടെ br????stil waiting bro

  7. രുദ്രതേജൻ

    Ethinte balance evide?

  8. Maaashe ithintee adutha bhaghathinte kaarym nthaii?
    Vallathoru feeling indedooo…
    Onnu pettan id!

  9. Ee kadha Naan munbe vayichu like comment onnum tharathe poyavananu dheshyam thonnaruth identity problem aayirunnu enik

    Kadha orupad ishtapettu kichaneyum tharayeyum alojichu orupad vishamichu ann adhyamayi vayichappol ullil oru novayi anubhavapettu

    Last paragraph vayich sharikum karanjupoyi

    “aa kudayil ninn perumazhayilekk irangi nadakumbhoyum oru thirichuvilikayi Katha manasupole innum irangi nadakumbho piragil ninn odivann kettipidikum enna manasode irangi nadannu “enn parayumbho

    Orupadu vishamayipoyi thirich ariyatha pranayathekal vishamam aanu arinjukond nashtapeduthendi varunnathinte vedhana

    Ithinu oru sequel cheythude please please

    By
    Ajay

  10. ഒന്നും പറയാനില്ല മച്ചാനെ സൂപ്പർ.എന്താ പറയുക നല്ല ഒരു അടിപൊളി ഫീൽ സ്റ്റോറി. ക്ലൈമാക്സ് ഒരു ചോദ്യചിന്നം പോലെ നിർത്തിയത് വലിയൊരു വെറൈറ്റി ആയിരുന്നു.ഒരു പക്ഷെ ഒരു ട്രജഡിക്കോ,ഹാപ്പി എൻഡിങിനോ തരാത്ത ഫീൽ ആണ് ഈ ക്ലൈമാക്സ് തന്നത്.ശരിക്കും എൻജോയ് ചെയ്തു എല്ലാം നല്ല വർണ്ണനകൾ നല്ല കഥാപാത്രങ്ങൾ.
    സ്നേഹപൂർവം സാജിർ

    1. സാജിർ ബ്രോ ഈ കഥ ഇങ്ങനെ തന്നെ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം.

      ??

  11. Arrow bro ithinte second part ezhutho plsss

  12. katha super anutoo ithinte next part undoo ????/

  13. പെട്ടന്ന് അടുത്ത പാർട്ട്‌ വിട്
    ആകെ ത്രില്ല് ആയി നികുകയാ

  14. Next part upload chayyuu…plz

  15. Bro…… next part ready ayyo…?

  16. സാഹിബ

    നല്ല ഫീൽ ഉണ്ടായിരുന്നു ബ്രോ.. അടുത്ത പാർട്ട് കൂടി വേണം.. കുറച്ചു നടകീയതകൾക്കൊടുവിൽ അനന്തു തന്നെ കാര്യങ്ങൾ നേരെയാക്കട്ടെ..സ്വന്തം കൂട്ടുകാരന്റെ ചെറുപ്പം മുതൽ ഉള്ള വേദന അറിയുന്നവനല്ലേ അവൻ..

    പിന്നെ താര മാത്രമല്ലല്ലോ ആതിരയും അനന്തുവിന്റെ മുറപ്പെണ്ണല്ലേ~? അവന് ആരായാലും കുഴപ്പമില്ലല്ലോ?

    Let them all live happily ever after..

  17. കിച്ചു

    ?????. കരയിപ്പിച്ചല്ലോ.
    ഇത് വായിച്ചപ്പോ ഓർമ്മ വന്നത് ജോയുടേ മഴത്തുള്ളിക്കിലുക്കം ആണ്

Leave a Reply

Your email address will not be published. Required fields are marked *