കല്യാണപ്പിറ്റേന്ന് [Arrow] 2591

” നീ പോയി പെൻസിലും പേപ്പറും എടുത്തോണ്ട് വാ, എന്റെ ബാഗിൽ ഉണ്ട്. ” കിച്ചൻ അത് പറഞ്ഞപ്പോ ആതിരയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു. അവൾ ഓടി പോയി ക്യാൻവാസും പെൻസിലും ഒക്കെ ആയി വന്നു. ഈ ടൈം ൽ താര വീണ്ടും വന്ന് tv ടെ മുന്നിൽ ഇരുന്നു. ആരും കാണാതെ കിച്ചന്റെ നോട്ടം അവളുടെ മേൽ ഇടക്ക് ഇടക്ക് വീണു കൊണ്ടിരുന്നു, അപ്പോഴെല്ലാം അവന്റെ ഹൃദയമിടിപ്പ് കൂടി Tv ൽ കാണുന്ന മുഹൂർത്തങ്ങൾക്ക് അനുസരിച്ചു അവളുടെ മുഖവും മാറുന്നുണ്ട് നല്ല രസം ആണ് അത് കണ്ടിരിക്കാൻ, പ്രണയം എന്ന പേരിൽ താൻ വരകളിലേക്ക് പകർത്തിയ തോന്നും പ്രണയമായിരുന്നില്ല എന്ന് ഈ പെണ്ണ് കിച്ചനെ  പഠിപ്പിക്കുവായിരുന്നു.
” കിച്ചേട്ടാ, എന്ത് നോക്കി ഇരിക്കുവാ ” ആതിര വിളിച്ചപ്പോൾ കിച്ചൻ ഒന്ന് ഞെട്ടി. അവൾ പെൻസിലും ഒക്കെ എടുത്തു വന്നിരുന്നു.
” നമുക്ക് ഇപ്പൊ ഷെയ്ഡിങ് നോക്കാം, അതിന് ആദ്യം ഒരു പ്ലെയിൻ സ്കെച്ച് വരക്കാം ” എന്ന് പറഞ്ഞിട്ട് കിച്ചൻ താരയുടെ മുഖം പേപ്പറിലേക്ക് സ്കെച് ചെയ്തു.
” HB പെൻസിൽ വെച്ചാണ് സാദാരണ സ്കെച്ച് ചെയ്യുക, അതിന് ശേഷം എവിടെ നിന്ന് ആണ് ലൈറ്റ് അടിക്കുന്നത് എന്ന് തീരുമാനിക്കണം, എന്നിട്ട് ലൈറ്റ് അടിക്കുന്ന ഭാഗത്ത്‌ 2h, 3h  പോലുള്ള ലൈറ്റ് ഷേഡ് ചെയ്യണം, നിഴൽ അടിക്കുന്ന സ്ഥലത്തു 8b, 7b പോലെ ഉള്ള ഡാർക്ക്‌ ടോൺ പെൻസിൽ യൂസ് ചെയ്യണം ” കിച്ചൻ  വരക്കുന്നതിനൊപ്പം ആതിരക്ക് പറഞ്ഞ് കൊടുത്തു. അതെല്ലാം അവൾ മൂളി കേട്ടു.
” കിച്ചേട്ടാ, കിച്ചേട്ടൻ ആരേലും പ്രേമിച്ചിട്ടുണ്ടോ? ” ആതിര പെട്ടന്നത് ചോദിച്ചപ്പോൾ കിച്ചൻ ഒന്ന് ഞെട്ടി.
” ഇല്ല എന്താ “
” അല്ല പ്രേമം ഒന്നും ഇല്ലാതെ ഇങ്ങനെ ഒക്കെ സിനിമ ചെയ്യാൻ പറ്റുമോ?? ” അവൾ അത്ഭുതം കൂറി. കിച്ചൻ ചിരിച്ചു.
“ഇല്ല കൊച്ചേ “
” അപ്പൊ കോളജിൽ പഠിക്കുമ്പോൾ ആരും ഇഷ്ട്ട ആണെന്ന് ഒന്നും പറഞ്ഞിട്ടില്ലേ??  “
ആ ചോദ്യതിന് ഉത്തരം പറഞ്ഞത് അനന്ദു ആണ്.
” അതിന് കോളജിൽ പഠിക്കുമ്പോ ഇവൻ ഈ കോലം ഒന്നും ആയിരുന്നില്ല, മെലിഞ്ഞ് മുടി ഒക്കെ നീട്ടി വളർത്തി, അന്ന് താടി ഇല്ലായിരുന്നു പകരം അവിടെ ഇവിടെ രണ്ടു രോമം മാത്രം കരി കൊണ്ട് വരച്ച പോലത്തെ മീശ, മൊത്തത്തിൽ പറഞ്ഞാ ഒരു കോമഡി പീസ്, ഒരുമാതിരി നമ്മുടെ ബോബനും മോളിലെ ഹിപ്പിയെ പോലെ ” അവൻ അത് പറഞ്ഞ് ചിരി തുടങ്ങി.
” വെറുതെ പറയുന്നതാ മോളെ “

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

155 Comments

Add a Comment
  1. Arrow bro … നിങ്ങളുടെ ഓരോ കഥയും ഒന്നിനൊന്നു അടിപൊളിയാണ് ❤️❤️
    പിന്നെ Heart touching ഉം ?
    Keep going bro ?

  2. ബ്രോ
    ഞാൻ എപ്പോഴാ ഈ സ്റ്റോറി കണ്ടെയെ പക്ഷെ ഒരു പാട് വൈകി ?
    സ്റ്റോറി നൈസ് ആയിരുന്നു കേട്ടോ ❤

  3. മാലാഖയെ പ്രണയിച്ചവൻ

    ഞാൻ arrow യെ പറ്റി ഒരു കമൻറ് കണ്ടതാണ്. നല്ല ലൗ stories എഴുതുന്നവരുടെ ലിസ്റ്റില് arrowയെ കണ്ടു.
    ഞാൻ ഇവിടെ വരുന്നത് തന്നെ ലൗസ്റ്റ്ററീസ് വായിക്കാൻ ആണ്.
    കഥ ഞാൻ വായിച്ച നല്ല കഥകളിൽ ഒന്ന് എന്ന് തന്നെ പറയാം . ക്ലൈമാക്സ് ഒരു രക്ഷയും ഇല്ല അപാരാ ഫീൽ ആയിരുന്നു . രണ്ടാം ഭാഗവും വായിച്ചു അടിപൊളി എനിക്ക് ഇഷ്ടമായി.
    ഇനിയും ഇത് നല്ല കഥകൾ എഴുതട്ടെ എന്ന് ആശംസിക്കുന്നു.

    1. ആഹ് ബ്രോ
      ഞാൻ നമ്മുടെ അർജുന്റെ “ente docterooty “വീണ്ടും വായിക്കുമ്പോൾ ആണ് ‘ഊരുതെണ്ടി’ എന്ന ആളുടെ കമന്റിൽലൂടെ ആണ് ആരോ ബ്രോയുടെ സ്റ്റോറികളെക്കുറിച്ചേ അറിയുന്നത്. ഈ ബ്രോയുടെ എല്ലാം ലവ് സ്റ്റോറികളും ഒരേ പോളിയാണ് വല്ലാത്ത ഒരു ഫീൽ ആണ് ഇങ്ങരുടെ സ്റ്റോറികൾക്ക് ???

  4. Machuuu…aayillee..?

  5. @സാഹിബ @hanesh @ജാബിർ @നിഷാൻ @subit @രാഹുൽ @അജയ് @thirumaali @രുദ്രതേജൻ @മുത്തൂട്ടി

    ആദ്യം തന്നെ വലിയ ഒരു സോറി റിപ്ലൈ തരാൻ ഇത്രവൈകിയതിന് ? എല്ലാരും പറഞ്ഞത് കൊണ്ട് ഒരു പാർട്ട്‌ കൂടി എഴുതാൻ തന്നെ ആയിരുന്നു തീരുമാനം
    എന്നാൽ തിരക്കുകൾ കാരണം മറന്ന് തുടങ്ങിയിരുന്നു..

    എഴുതി തുടങ്ങി ഇനിയും വൈകില്ല ഉടനെ ഉണ്ടാവും

    1. രുദ്രതേജൻ

      K still waiting

  6. മുത്തൂട്ടി ##

    Bro ഈ കഥയുടെ 2ണ്ട് part എവിടെ br????stil waiting bro

  7. രുദ്രതേജൻ

    Ethinte balance evide?

  8. Maaashe ithintee adutha bhaghathinte kaarym nthaii?
    Vallathoru feeling indedooo…
    Onnu pettan id!

  9. Ee kadha Naan munbe vayichu like comment onnum tharathe poyavananu dheshyam thonnaruth identity problem aayirunnu enik

    Kadha orupad ishtapettu kichaneyum tharayeyum alojichu orupad vishamichu ann adhyamayi vayichappol ullil oru novayi anubhavapettu

    Last paragraph vayich sharikum karanjupoyi

    “aa kudayil ninn perumazhayilekk irangi nadakumbhoyum oru thirichuvilikayi Katha manasupole innum irangi nadakumbho piragil ninn odivann kettipidikum enna manasode irangi nadannu “enn parayumbho

    Orupadu vishamayipoyi thirich ariyatha pranayathekal vishamam aanu arinjukond nashtapeduthendi varunnathinte vedhana

    Ithinu oru sequel cheythude please please

    By
    Ajay

  10. ഒന്നും പറയാനില്ല മച്ചാനെ സൂപ്പർ.എന്താ പറയുക നല്ല ഒരു അടിപൊളി ഫീൽ സ്റ്റോറി. ക്ലൈമാക്സ് ഒരു ചോദ്യചിന്നം പോലെ നിർത്തിയത് വലിയൊരു വെറൈറ്റി ആയിരുന്നു.ഒരു പക്ഷെ ഒരു ട്രജഡിക്കോ,ഹാപ്പി എൻഡിങിനോ തരാത്ത ഫീൽ ആണ് ഈ ക്ലൈമാക്സ് തന്നത്.ശരിക്കും എൻജോയ് ചെയ്തു എല്ലാം നല്ല വർണ്ണനകൾ നല്ല കഥാപാത്രങ്ങൾ.
    സ്നേഹപൂർവം സാജിർ

    1. സാജിർ ബ്രോ ഈ കഥ ഇങ്ങനെ തന്നെ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം.

      ??

  11. Arrow bro ithinte second part ezhutho plsss

  12. katha super anutoo ithinte next part undoo ????/

  13. പെട്ടന്ന് അടുത്ത പാർട്ട്‌ വിട്
    ആകെ ത്രില്ല് ആയി നികുകയാ

  14. Next part upload chayyuu…plz

  15. Bro…… next part ready ayyo…?

  16. സാഹിബ

    നല്ല ഫീൽ ഉണ്ടായിരുന്നു ബ്രോ.. അടുത്ത പാർട്ട് കൂടി വേണം.. കുറച്ചു നടകീയതകൾക്കൊടുവിൽ അനന്തു തന്നെ കാര്യങ്ങൾ നേരെയാക്കട്ടെ..സ്വന്തം കൂട്ടുകാരന്റെ ചെറുപ്പം മുതൽ ഉള്ള വേദന അറിയുന്നവനല്ലേ അവൻ..

    പിന്നെ താര മാത്രമല്ലല്ലോ ആതിരയും അനന്തുവിന്റെ മുറപ്പെണ്ണല്ലേ~? അവന് ആരായാലും കുഴപ്പമില്ലല്ലോ?

    Let them all live happily ever after..

  17. കിച്ചു

    ?????. കരയിപ്പിച്ചല്ലോ.
    ഇത് വായിച്ചപ്പോ ഓർമ്മ വന്നത് ജോയുടേ മഴത്തുള്ളിക്കിലുക്കം ആണ്

Leave a Reply

Your email address will not be published. Required fields are marked *