കണക്കുപുസ്തകം 3 [Wanderlust] 513

: ഹരിയേട്ടാ…. ഇന്നലെ അന്നാമ്മ വിളിച്ചിരുന്നു. ചുമ്മാ വിളിച്ചതാ. എന്നെ കമ്പനിയാക്കാനുള്ള പ്ലാനാണ്. സൂത്രത്തിൽ ഹരിയേട്ടനെക്കുറിച്ചും ഹരിയേട്ടന്റെ യാത്രകളെക്കുറിച്ചൊക്കെ ചോദിച്ചു…

: നീ ഒന്നും പറഞ്ഞില്ലല്ലോ അല്ലെ…

: ഇപ്പൊഴും വിശ്വാസമില്ല അല്ലെ ദുഷ്ടൻ….

: അത് കലക്കി… ഇപ്പോഴാ നീയെന്റെ പെണ്ണായത്… ഇതുപോലെ ഫ്രീയായിട്ട് സംസാരിക്കണം.

: അല്ല നമുക്ക് പോകണ്ടേ…

സ്വപ്നയുടെ കവിളിൽ ചെറുതായി ഒരു അടികൊടുത്ത് ഹരി വണ്ടിയെടുത്തു. ആദ്യമായി ഹരിയുടെ കൈ തനറെ കവിളിൽ സ്പർശിച്ചതിന്റെ കുളിരിൽ സ്വപ്ന നാണത്തോടെ ഹരിയെ നോക്കിയിരുന്നു. വണ്ടിയിൽ ശബ്ദം കുറച്ചുവച്ചിരിക്കുന്ന പ്രണയഗാനങ്ങളിൽ ലയിച്ചുകൊണ്ട് അവൾ ഓരോ കിനാവുകണ്ടുകൊണ്ട് യാത്ര തുടർന്നു. ദൂരങ്ങൾ താണ്ടുംതോറും സ്വപ്നയ്ക്കും ഹരിക്കുമിടയിലുള്ള അകലം കുറഞ്ഞുവന്നു. അവൾ മനസ്സറിഞ്ഞ് ഹരിയേട്ടാ എന്ന് വിളിക്കുന്നത് ഹരിയെ  സന്തോഷിപ്പിച്ചു. ഏകദേശം രണ്ടുമണിയോടെ അവർ കണ്ണൂരിന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോയി.

: ഹലോ മാഡം… ഇങ്ങനെ സ്വപ്നം കണ്ടുകൊണ്ട് ഇരുന്നാമതിയോ.. എന്തെങ്കിലും  കഴിക്കണ്ടേ..

: രണ്ട് മണിയല്ലേ ആയുള്ളൂ… ഹരിയേട്ടന് വിശക്കുന്നുണ്ടോ…

: പിന്നില്ലാതെ…

: ഇനിയും കുറേ ദൂരമുണ്ടോ…

: ഹേയ്…. ഇനി ഒരു അരമണിക്കൂർ ഓടിയാൽ വീട്ടിലെത്താം…

: എന്ന വീട്ടിൽ പോയിട്ട് കഴിച്ചാൽ പോരെ….

: അവരൊക്കെ നേരത്തേ കഴിച്ച് ഉച്ചയുറക്കത്തിൽ ആയിരിക്കും..  വൈകുന്നേരമേ എത്തൂ എന്നാ ഞാൻ പറഞ്ഞിരിക്കുന്നത്… അമ്മായിയുടെ വക  കിടിലൻ ഡിന്നർ ഉണ്ടാവും..ഇപ്പൊ നമുക്ക് നല്ലൊരു ബിരിയാണി കഴിക്കാം എന്തേ…

: എന്ന വാ… കണ്ണൂരിന്റെ ബിരിയാണി എങ്ങനുണ്ടെന്ന് നോക്കട്ടെ…

: വാഴയിലയിൽ പൊതിഞ്ഞ നല്ല ചിക്കൻ ധം ബിരിയാണി കിട്ടുന്ന ഒരു ഹോട്ടലുണ്ട്… എന്റെ മോളെ… പറയുമ്പോ തന്നെ വായിൽ വെള്ളമൂറുന്നു…

: അത്രയ്ക്ക് ഭയങ്കരമാണോ…സ്വന്തം നാടാണെന്ന് വച്ചിട്ട് ഇങ്ങനെ തള്ളല്ലേ ഹരിയേട്ടാ

: നീ വാ…

വാഴയിലയിൽ പൊതിഞ്ഞ ധം ബിരിയാണിയുടെ മണം മൂക്കിലടിച്ചതും സ്വപ്നയുടെ കണ്ണുകൾ പാതിയടഞ്ഞു. ആസ്വദിച്ച് മണത്തശേഷം അവൾ ഹരിയുടെ മുഖത്തേക്ക് നോക്കി…

: ഇപ്പൊ എങ്ങനുണ്ട്….. ഇനി കഴിച്ചു നോക്ക്… ഇതുപോലെ മണവും നെയ്പ്പറ്റും രുചിയുമുള്ള ബിരിയാണിയൊന്നും നീ ജീവിതത്തിൽ കഴിച്ചിട്ടുണ്ടാവില്ല…

The Author

wanderlust

രേണുകേന്ദു Loading....

30 Comments

Add a Comment
  1. ×‿×രാവണൻ✭

    ❤️?

  2. പൊന്നു.?

    വൗ…. എജാതി കമ്പി…. കിടു.

    ????

  3. പുതിയ ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. വൈകിയതിൽ ക്ഷമ ചോദിക്കുന്നു. കമ്പ്യൂട്ടർ തകരാറിലായിരുന്നു. അതാണ് ഇത്രയും വൈകിയത്.

    1. Damon Salvatore【Elihjah】

      വൈകിയാൽ ഒരു അപ്ഡേറ്റ് തന്നാൽ മതിയാവും..
      എത്ര വേണേലും കാത്തിരിക്കാം…

      1. Sorry. ഞാനും എന്തൊക്കെയോ തിരക്കിൽ ആയിപ്പോയി. ശരിയാക്കാം ?

        1. Damon Salvatore【Elihjah】

          ?

  4. Wanderlust vannilla. Ennu varaum oru update tha. Waiting for your reply

  5. Damon Salvatore【Elihjah】

    ബ്രോ എന്തായി എഴുതി കഴിഞ്ഞോ

  6. Bro next part eppazha

    1. കുറച്ച് തിരക്കിൽ ആയിരുന്നു…എഴുതി തുടങ്ങിയിട്ടുണ്ട്. നാളെ പോസ്റ്റ് ചെയ്യാം ?

      1. Sherlock Holmes

        Waiting for tommorow’s update

      2. ❤️

      3. Bro katha ayachille upload aayi kanunnilla

  7. Damon Salvatore【Elihjah】

    Puthiya kadha thudangiyath ippol aanu arinjath …
    Aadhyam muthal vayichittu varam

  8. Superb?

  9. Hi bro polichu super and thrilling story continue pls..post the next part as soon as possible

  10. പേജ് 13 കണ്ട് മടുത്താണ് ഒന്ന് മാറ്റമായിരുന്നു. Anyway keep writing. Action കാണുമോ wanderlust

  11. pwoli ❤️❤️❤️

  12. വികാര ജീവി

    നെക്സ്റ്റ് പാട്ട് എന്നാ

  13. അടിപൊളി ഈ partum

  14. Kollam enikishtayi

  15. Nalla oru pradhikaran pradhikshikkunnu annamayum blessyum nannayii alukalude munnill nannam keduthanam ? hariyum swapnayum adipoliayi jeevikatte ❤️ avihitham Venda bro swapnayudeyum hariyudeyum edayill vere arum ellayirunnengill nannayirunnu ?

  16. Nice bro oru rakshayum Ella othri eshttayii ❤️

  17. നല്ല ഭാഷ നല്ലത് പോലെ കഥ മുൻപോട്ടു പോകട്ടെ…

  18. What is the restaurant name from where they had vazhayila biriyani?

    1. Bro it’s MVK restaurant kannur. ഇവരുടെ പുതിയ ബ്രാഞ്ച് കണ്ണോത്തുംച്ചാൽ എന്ന സ്ഥലത്ത് ഉണ്ട്, പഴയത് മുനീശ്വരൻ കോവിലിന് സമീപത്തും ആണ്. പുതിയ ബ്രാഞ്ചിൽ നല്ല സൗകര്യവും ഇലയിൽ പൊതിഞ്ഞ ബിരിയാണിയും കിട്ടും. ഓരോ ആൾക്കും taste വ്യത്യസ്തമായിരിക്കും എങ്കിലും ഈ ഹോട്ടലിലെ ബിരിയാണി മോശമാണെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. കണ്ണൂർ വരികയാണെങ്കിൽ തീർച്ചയായും ട്രൈ ചെയ്യുക.. ( ഇത് ഒരു പരസ്യമൊന്നും അല്ല കേട്ടോ… എനിക്ക് ഈ ഹോട്ടൽ ആരുടേത് ആണെന്ന് പോലും അറിയില്ല ??) അതുപോലെ കണ്ണൂരിൽ നല്ല ടേസ്റ്റി ബിരിയാണി കിട്ടുന്ന മറ്റൊരു ഹോട്ടൽ എന്റെ അനുഭവത്തിൽ ഹോട്ടൽ സോഫ്റ്റ് ആണ്..

      1. Thanks bro. Story super aanu and thanks sharing these info as well.

Leave a Reply

Your email address will not be published. Required fields are marked *