കണ്മണിയുടെ അഗ്നിയും ഗൗതമും [അണ്ണൻ] 96

രാഗിണിയുടെ വാക്കുകൾ കരുത്തോടെയാണെങ്കിലും അവരുടെ അമ്മ മനസ്സ് തൻ്റെ മകനെ കുറിച്ച് പിടയുന്നുണ്ട്.

“ഞാൻ എന്താ തമ്പുരാട്ടി ചെയ്യേണ്ടത്”.

മറുത്തൊന്നു ചിന്തിക്കാതെ ബാലചന്ദ്രൻ ചോദിച്ചു.

“ഇവിടെ ഒരു കൊലപാതക കുറ്റത്തിൻ്റെ പേരിൽ അഗ്നിയെ പൊലീസ് അന്വേഷിക്കുകയാണ്. മുൻകൂർ ജാമ്യം കിട്ടുന്നത് വരെ ആരുടെയും കണ്ണിൽ പെടാതെ അവനെ സംരക്ഷിക്കണം”.

“ഇപ്പൊ എന്താ തമ്പുരാട്ടി ചെയ്യേണ്ടത് “.

“ശത്രുക്കളെ പേടിച്ചൊളിച്ചിരിക്കാനൊന്നും അവനെ കിട്ടില്ല. ദേഷ്യവും വാശിയും അവൻ്റെ അച്ചനേക്കാൾ വലുതാണ്. എന്നാലും ഞാൻ അവനെ അങ്ങോട്ട് അയക്കും. അവിടെ ബാലചന്ദ്രൻ്റെ വീട്ടിൽ അവന് ഉറങ്ങാൻ ഒരു മുറിയും കഴിക്കാൻ കുറച്ച് ഭക്ഷണവും കൊടുത്ത മതി”.

അവരുടെ ആവശ്യം കേട്ടപ്പോൾ അയാൾ ഞെട്ടി. ഒരു രാജാവിനെ പോലെ കഴിഞ്ഞവൻ തൻ്റെ കുടിലിൽ അയാൾക്ക് ചിന്തിക്കാൻ തോന്നിയില്ല.

“അത് പിന്നെ തമ്പുരാട്ടി ഇവിടെ സൗകര്യങ്ങൾ വളരെ കുറവാണ് കുഞ്ഞിന് വല്ല ബുദ്ധിമുട്ടും തോന്നിയാൽ”.

“അങ്ങനെ ഒരു സ്ഥലം തന്നെയാണ് വേണ്ടത്. അവൻ്റെ ശത്രുക്കൾക്ക് ഊഹിക്കാനോ കണ്ടുപിടിക്കാനോ കഴിയാത്ത ഒരിടം. ദേവമംഗലത്തെ വർമ്മയുടെ മകൻ അഗ്നിദേവായി അവിടെ ആരും അവനെ അറിയണ്ട. തൻ്റെ മകളും പോലും അറിയണ്ട. ഒരു സാധാരണക്കാരനായി കണ്ട മതി. വാക്കിലും നോക്കിലും വല്ലാത്ത മൂർച്ചയാണ്. വേണ്ടാത്തത് കണ്ട അവൻ പ്രതികരിക്കും. അവിടെ കുഴപ്പക്കൊരുന്നുമില്ലോ അതാ എനിക്കൊരു ആശ്വാസം. ബാലചന്ദ്രൻ എപ്പോഴും അവൻ്റെ കൂടെ ഉണ്ടായ മതി”.

“ശരി തമ്പുരാട്ടി എൻ്റെ ജീവൻ കൊടുത്തിട്ടായാലും കുഞ്ഞിനെ ഞാൻ സംരക്ഷിക്കും. കുഞ്ഞ് എപ്പോഴാ വരുന്നേ”.

The Author

അണ്ണൻ

www.kkstories.com

3 Comments

Add a Comment
  1. ഇത് ഇപ്പോൾ എഴുതി കൊണ്ടിരിക്കുന്ന ഒരു നോവലിൽ കമ്പി കുത്തി കയറ്റി കോപ്പി അടിച്ചു പോസ്റ്റ് ചെയ്യുകയാണ് 🤭🤭🤭

  2. ഒറ്റപ്പെട്ടവൻ

    അണ്ണാ നല്ല തുടക്കം…. ഗംഭീരം എന്ന് തന്നെ പറയാം…. ആ കഥയിലേക്ക് നമ്മളെ കൊണ്ട് പോയി…. അടുത്ത ഭാഗം പെട്ടന്ന് തരാൻ പറ്റട്ടെ….

Leave a Reply

Your email address will not be published. Required fields are marked *