“ഇത് നിനക്കുള്ള എൻ്റെ ഒരു ചെറിയ സമ്മാനമാണ്,” അരുന്ധതി എൻ്റെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു. “നിൻ്റെ ആ ‘കിംഗ്സ് ചേമ്പർ’ എന്ന പുതിയ ഗ്രൂപ്പിനെക്കുറിച്ച് റിയ എന്നോട് പറഞ്ഞിരുന്നു. ഞാൻ ആ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകയാണ്.
എൻ്റെ സർക്കിളിലുള്ള, പൈതൃകവും മാന്യതയുമുള്ള, എന്നാൽ ഉള്ളിൽ വല്ലാത്ത ഏകാന്തത അനുഭവിക്കുന്ന അഞ്ച് സ്ത്രീകളെ ഞാൻ നിൻ്റെ ഗ്രൂപ്പിലേക്ക് കൊണ്ടുവരാം. അവരൊക്കെ മിനിസ്റ്റർമാരുടെയും വലിയ ഐ.എ.എസ് ഓഫീസർമാരുടെയും ഭാര്യമാരാണ്. നിനക്ക് നിൻ്റെ റൂൾസ് വെച്ച് അവരെ ഭരിക്കാം.
പക്ഷേ എന്നെ നീ എപ്പോഴും സ്പെഷ്യൽ ആയി കാണണം.”
എൻ്റെ തലച്ചോറിൽ ആയിരം സൂര്യന്മാർ ഒന്നിച്ചുദിച്ചതുപോലെയുള്ള വെളിച്ചമായിരുന്നു അപ്പോൾ. അരുന്ധതി വെറുമൊരു ക്ലയൻ്റല്ല, എൻ്റെ ഈ പുതിയ സാമ്രാജ്യത്തിൻ്റെ ഏറ്റവും വലിയ നെടുംതൂണായി മാറുകയാണ്. ഗീതാ മേനോൻ്റെ ഗ്രൂപ്പിനെക്കാൾ പതിന്മടങ്ങ് ശക്തിയുള്ള, അധികാരം എൻ്റെ മാത്രം കയ്യിലുള്ള പുതിയൊരു അധോലോകം!
“തീർച്ചയായും മാഡം… എൻ്റെ സാമ്രാജ്യത്തിലെ രാജകുമാരി എപ്പോഴും മാഡം തന്നെയായിരിക്കും,” ഞാൻ ആ സ്വർണ്ണപ്പേന പോക്കറ്റിലിട്ടുകൊണ്ട് പറഞ്ഞു.
കവടിയാറിലെ ആ വലിയ കൊട്ടാരത്തിൻ്റെ ഗേറ്റ് കടന്ന് എൻ്റെ കാർ പുറത്തേക്ക് ഇറങ്ങുമ്പോൾ എൻ്റെ മുഖത്ത് വലിയൊരു അഹങ്കാരത്തിൻ്റെ ചിരിയുണ്ടായിരുന്നു. തിരുവനന്തപുരത്തെ പ്രഭാതം എന്നെ നോക്കി സല്യൂട്ട് അടിക്കുന്നതുപോലെ എനിക്ക് തോന്നി.
നിവേദിതയോ ഭദ്രയോ ഇനി എൻ്റെ രോമത്തിൽ പോലും തൊടില്ല. ഞാൻ സ്വയം പര്യാപ്തനായിരിക്കുന്നു. എൻ്റെ രഹസ്യലോകത്തെ അഡ്മിൻ ഞാൻ മാത്രമാണ്. അവിടെ ഞാൻ വെക്കുന്നതാണ് നിയമം. ഞാൻ പറയുന്നതാണ് കാശ്.
