കിച്ചുവിന്റെ ഭാഗ്യജീവിതം 4 [MVarma] 470

 

ഒരു ദിവസം രാവിലെ പതിവുപോലെ തീറ്റിയും കഴിഞ്ഞു ടിവിയുടെ മുന്നിൽ ഇരുന്ന എന്നെ അമ്മ അടുക്കളയിലേക്ക് വിളിച്ചു.

 

അമ്മ: എടാ രാജൻ ചേട്ടൻ വിളിച്ചിരുന്നു. നിന്നോട് ബാബുവിനെ ഞാറാഴ്ച്ച പോയി കാണാൻ പറഞ്ഞു. അവൻ അന്ന് വീട്ടിൽ ഉണ്ടാകും. പിന്നെ പോയിട്ട് നേരെ ഇങ്ങു പോരരുത്, മാമന്റെ വീട്ടിൽ കൂടെ കയറിയിട്ടേ വരാവു, കേട്ടോടാ പൊട്ടാ.

 

ഞാൻ: കേട്ട് എന്റെ രാജിക്കുട്ടി.?

 

അങ്ങനെ ഞാറാഴ്ച്ച ആയി. രാവിലെ കാപ്പികുടിയും കഴിഞ്ഞു ബാബു ചേട്ടന്റെ വീട്ടിലേക്ക് പോയി. പത്തരയോടു കൂടി ഞാൻ ബാബു ചേട്ടന്റെ വീട്ടിൽ എത്തി. വീട് എന്നൊന്നും പറയാൻ പറ്റില്ല, ഒരു കൊട്ടാരം. ഒന്നര ഏക്കറിൽ ഒരു വീട്. ബാബു ചേട്ടൻ പുള്ളിയുടെ അച്ഛനും അമ്മയ്ക്കും ഒറ്റ മോൻ. അച്ഛൻ ഒരു അഞ്ചു വര്ഷം മുമ്പ് മരിച്ചു പോയി. ഇപ്പോൾ വീട്ടിൽ മീനച്ചേച്ചിയും അമ്മയും ചേട്ടനും മാത്രമേ ഉള്ളു. കുട്ടികൾ ഒന്നും ആയില്ല. ചേച്ചിക്കാണ് പ്രെശ്നം എന്ന് വീട്ടിൽ അമ്മ അച്ഛനോട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അത് കൊണ്ടാണോ അതോ ടെൻഷൻ കൊണ്ടാണോ എന്നറിയില്ല പുള്ളിക്കാരി കുറച്ചു ചൂടത്തി ആണ്. പെട്ടെന്ന് ദേഷ്യം വരും പുള്ളികാരിക്ക്.

 

ഗേറ്റ് തുറന്ന് ഒരു 100 മീറ്റർ കഴിഞ്ഞാലേ വീട്ടിൽ എത്തു. ഒരു വലിയ സിറ്റ്ഔട്ട്, എന്റെ മുറി ഇതിനെക്കാളും ചെറുതാണ്. രണ്ടു നില വീട്. താഴത്തെ നിലയിൽ രണ്ടു അറ്റാച്ഡ് ബെഡ്‌റൂം, ഒരു വലിയ ഹാൾ, ഒരു ഡൈനിങ്ങ് ഏരിയ, ഒരു വലിയ അടുക്കള, ഒരു വർക്ക് ഏരിയ. മുകളിലത്തെ നിലയിൽ മൂന്ന് അറ്റാച്ചഡ് ബെഡ്‌റൂം. എല്ലാ ബെഡ്‌റൂമിൽ നിന്നും പുറത്തിറങ്ങി നില്ക്കാൻ പറ്റുന്ന രീതിയിൽ ഉള്ള ബാല്കണിയും ഉണ്ട്. ഒരു കിടിലം ഹോം തിയേറ്റർ രണ്ടാമത്തെ നിലയിൽ ഉണ്ട്. ചേട്ടന്റെ അമ്മ താഴത്തെ മുറിയിലും ചേട്ടനും ചേച്ചിയും മുകളിലത്തെ മുറിയിലും ആണ് കഴിയുന്നത്. വീടിന്റെ പുറത്തു മുഴുവൻ സിസിടിവി ക്യാമെറകളും ഉണ്ട്.

 

ബാബു ചേട്ടൻ സിറ്റ്ഔട്ടിൽ തന്നെ ഇരിപ്പുണ്ടായിരുന്നു. എന്നെ കണ്ടതും പുള്ളിക്കാരൻ ഒരു ചിരിച്ചു.

The Author

7 Comments

Add a Comment
  1. കൊള്ളാം സൂപ്പർ. തുടരുക ⭐❤

  2. Nice story…❤️
    next part udanea thannea pratheeshikkunnu

  3. നല്ല കഥയായി മാറുന്നു ഇനി നിർത്തി പോകാതെ നോക്കണം

  4. ഇനിയും കഥകൾ തുടരണം വായിക്കുന്നവരെ കഥയിൽ വിഴ്ത്താനുള്ള കഴിവ് നിങ്ങൾക്കുണ്ട്
    I Like it your stories ???

  5. പൊന്നു ?

    കൊള്ളാം….. സൂപ്പർ.

    ????

  6. Next part vegam upload cheyyan pattumo ?
    Ennal nallathayirikkum.

Leave a Reply

Your email address will not be published. Required fields are marked *