“””ഇത്രേങ്കാലം ഞങ്ങളടി കൂടുന്നതായിരുന്നു പ്രശ്നം… ഇപ്പൊത്തമ്മി മിണ്ടിയതായോ കുറ്റം…???””” അമ്മുവും വിട്ടുകൊടുത്തില്ല…
“””അയ്യോ… ഞാനൊന്നുമ്പറയുന്നില്ലായേ… എനിക്കു നിന്നെ സംസാരിച്ചു തോപ്പിക്കാനുള്ള കഴിവുമില്ല… അതുകൊണ്ട് നമ്മളെ വിടപ്പാ…””” അമ്മ തൊഴുതുകൊണ്ട് പറഞ്ഞപ്പോൾ ഞാനും അമ്മുവും തമ്മിൽ നോക്കി ചിരിച്ചു…
കഴിച്ചു കഴിഞ്ഞ് ഞാൻ നേരെ മുറിയിലേക്ക് പോയി… എന്റെ മനസ്സ് മുഴുവൻ അപ്പോൾ കാലുഷിതമായിരുന്നു… ഒരു ഭാഗത്ത് രാത്രി നടക്കാൻ പോകുന്ന കാര്യങ്ങളെ ഓർത്തുള്ള ടെൻഷനായിരുന്നെങ്കിൽ മറുവശത്ത് ഏട്ടത്തിയ്ക്ക് എന്നോടുള്ള സമീപനമായിരുന്നു…
വിഷ്ണുവേട്ടൻ ഏട്ടത്തിയെ കെട്ടിക്കൊണ്ടു വന്ന അന്നു മുതൽ ഇന്നു കുറച്ചു മുമ്പുവരെയുള്ള കാര്യങ്ങൾ ഒരു കാര്യവുമില്ലാതെ മനസ്സിലൂടെയോടി… വീട്ടിൽ വന്നുകയറിയ ഏട്ടത്തി ആദ്യം കൂട്ടുകൂടിയതും എന്തുകാര്യവും ആദ്യം പറഞ്ഞിരുന്നതും എന്നോടായിരുന്നു… സ്കൂളിലോ കോളേജിലോ വലിയ സുഹൃത്ത് വലയമൊന്നുമില്ലായിരുന്ന എനിക്ക് എന്തും തുറന്നു പറയാൻ കഴിയുമായിരുന്ന ഏറ്റവും നല്ലൊരു കൂട്ടുകാരി… ഒരു പക്ഷേ അമ്മയെക്കാൾ എന്നെ സ്വാധീനിച്ചതും അവരായിരുന്നു… എന്നാൽ ഏട്ടൻ പോയതിൽ പിന്നെ എനിക്ക് എന്തോ ഒരകൽച്ച ഏട്ടത്തിയോടു തോന്നിത്തുടങ്ങി… അതൊരുപക്ഷേ കുറ്റബോധത്തിൽ നിന്നുമുടലെടുത്തതാകാം… എന്റെ ഏട്ടൻമൂലമാണ് അവരുടെ ജീവിതം നഷ്ടമായത് എന്ന കുറ്റബോധത്തിൽ നിന്നും… ഇത്രയൊക്കെയായിട്ടും അവർക്കെന്നോടുള്ള പെരുമാറ്റത്തിൽ ഒരു മാറ്റവും വന്നിരുന്നില്ല… ആരെക്കാളും കൂടുതലായി എന്നെ സ്നേഹിച്ചിട്ടേയുള്ളൂ… അതിന്റെ പേരിൽ അമ്മു ഏട്ടത്തിയുമായി ഒരുപാട് വഴക്കടിച്ചിട്ടുമുണ്ട്… സത്യത്തിൽ ഞാൻ ഏട്ടത്തിയുമായി കൂട്ടുകൂടുന്നതിനനുസരിച്ച് അമ്മു ഞങ്ങളിൽ നിന്നും അകന്നു കൊണ്ടേയിരുന്നു… എന്നോട് തല്ലു കൂടാനെങ്കിലും വരും… എന്നാൽ ഏട്ടത്തിയുമായി മിണ്ടാറേയില്ല… ഇനി മിണ്ടിയാലും അത് വഴക്ക് കൂടാൻ മാത്രമാകും… അതിനുള്ള കാരണം അവളിതുവരെ പറഞ്ഞിട്ടുമില്ല… ആരുമിട്ട് ചോദിച്ചിട്ടുമില്ല എന്നതാണ് സത്യം… എന്നാൽ അവളുമായുള്ള പ്രശ്നം ഏട്ടത്തിയ്ക്കും വലിയ വിഷയമായിരുന്നില്ല… അതേപ്പറ്റി ചോദിച്ചാൽ അവള് മിണ്ടിയില്ലേലും നീയുണ്ടല്ലോ എന്നായിരിക്കും മറുപടി… എന്നിട്ട്… എന്നിട്ട് ആ ഏട്ടത്തിയെയാണ് ഞാൻ… ശ്ശേ…!!! മോശമായി…!!! ഏത് നേരത്താണോയെന്തോ…???
ഞാൻ ഉള്ളാലെ ആ നശിച്ച സമയത്തെ പഴിച്ചു…
അല്ല… എല്ലാ റൂമിലേയും ലൈറ്റൊക്കെ ഓഫായിട്ട് കുറേ നേരമായി… പക്ഷേ ഇതുവരെ അമ്മുവിനെ കണ്ടില്ലല്ലോ… ഇനി അവളെങ്ങാനും വരാതിരിക്കുമോ…???
Nxt part undo
Ithin thdarcha ndooo