?കൊച്ചു കൊച്ചു സന്തോഷങ്ങൾ 02? [പോഗോ] 481

 

എന്റെ മനസ്സിലൊരു ആശങ്ക മൊട്ടിട്ടു…

 

ഹേയ്…!!! എന്തൊക്കെ വന്നാലും പറഞ്ഞ വാക്കിന് വില കൊടുക്കുന്നവളാ താന്റെ അനിയത്തി… അത് ഏറ്റവും വൃത്തിയായി അറിയാവുന്നതും മറ്റാർക്കുമല്ല… മുഖത്തു നോക്കി പറഞ്ഞിട്ട് എനിക്ക് എന്തോരം അടിമേടിച്ചു തന്നവളാ… അതുകൊണ്ട് വരുമെന്ന് പറഞ്ഞാൽ അവൾ വരും….

 

ഞാൻ എന്റെ മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചുകൊണ്ട് കട്ടിലിൽ കിടന്നു… മിനിറ്റിന് മിനിറ്റിന് ഫോൺ ഓൺ ചെയ്തു സമയം നീളുന്നത് നോക്കുകയല്ലാതെ പ്രത്യേകിച്ച് മറ്റൊന്നും സംഭവിച്ചില്ല…

 

ആഹ്…!!!! ഒരു കണക്കിന് വരാത്തത് തന്നെ നല്ലത്… ഇനിയത് കൂടി ഏട്ടത്തിയറിഞ്ഞ് വലിയ പൊല്ലാപ്പാകുന്നതിനെക്കാൾ വരാത്തത് തന്നെ ഭേദം… ഇപ്പോൾ തന്നെ മൊത്തം സീനാ… ഇനിയിതും കൂടി വലിച്ചു തലയിലിടണ്ട…!!!

 

 

ഉള്ളിൽ കടുത്ത നിരാശയുണ്ടായിരുന്നെങ്കിലും വർത്തമാനത്തിൽ ആശ്വാസം കണ്ടെത്താൻ ശ്രെമിച്ചു കൊണ്ട് ഞാൻ കട്ടിലിലേയ്ക്ക് മലർന്നു…

 

എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല… റൂമിലെ തട്ടലും മുട്ടലുമൊക്കെ കേട്ടാണ് കണ്ണു തുറന്നത്… കണ്ണു തുറക്കുമ്പോൾ നന്നേ വെട്ടം വീണിരുന്നു… റൂമിൽ ദേ നിൽക്കുന്നു അമ്മു….!!! അലമാരയിലെ എന്റെ ഓരോ ഡ്രെസ്സുമെടുത്ത് അടുക്കി വെക്കുകയാണ്‌ കക്ഷി…

 

“””ഉം…??? എന്താ ഉദ്ദേശം…??? എല്ലാങ്കൂടിക്കൊണ്ടോയി കത്തിയ്ക്കാനാണോ പരിപാടി…???””” ഞാൻ കിടന്ന കിടപ്പിൽ തന്നെ ചോദിച്ചു…

 

“””ആഹാ… സാറെഴുന്നേറ്റാരുന്നോ…???””” അവളെന്നെ നോക്കിയൊരു പുഞ്ചിരി പാസ്സാക്കി…

 

“””അല്ല… നീ ഞാഞ്ചോയിച്ചേനുത്തരാമ്പറ… എന്താ ന്റെ റൂമിൽ പരിപാടിയെന്ന്….???”””

 

“””അതോ… അതു ഞാനീത്തുണിയൊക്കെ അടുക്കി വെക്കാൻ… ഇന്നലമ്മ പറഞ്ഞത് നീയുങ്കേട്ടേല്ലേ… ഒരു ഭാര്യേടെ കടമയൊക്കച്ചെയ്യാൻ ഞാമ്പഠിച്ചെന്ന്… അപ്പോപ്പിന്നെ ഇതും ഞാനല്ലേ ചെയ്യേണ്ടേ…???””” വീണ്ടും അവളുടെ മറ്റേടത്തെ ചിരി…

The Author

58 Comments

Add a Comment
  1. Nxt part undo

  2. Ithin thdarcha ndooo

Leave a Reply

Your email address will not be published. Required fields are marked *