“മതി. നീ സമയമെടുത്തോ. ഒന്നന്വേഷിക്ക് അളിയാ… പ്ലീസ്.”
“നോക്കാമെന്ന് പറഞ്ഞില്ലേ മൈരേ? പിന്നേം പിന്നേം പറഞ്ഞു വെറുപ്പിക്കല്ലേ. അല്ല, അവരുടെ വീടും കുടീം ഒക്കെ എവിടാന്ന് വല്ല പിടിയുമുണ്ടോ? അങ്ങാനാണെങ്കിൽ നീ ആ വഴിക്കൊന്നു അന്വേഷിക്ക്. ഇപ്പൊ പ്രത്യേകിച്ചു ജോലീം കൂലീം ഇല്ലാതിരിക്കുവല്ലേ? മേലൊക്കെ ഒന്നനങ്ങട്ടെ.”
“ഞാനും ചിന്തിക്കാതിരുന്നില്ല. നെമ്മാറയാണ് അവളുടെ വീട് എന്ന് മാത്രം അറിയാം. അത് വെച്ച് ഞാനെന്തു കാട്ടാനാ?”
“ഹ് മം… ശെരി. ഞാനൊന്ന് നോക്കട്ടെ. പിന്നേ, ആ മൈര് സാമാനം ഇനി വലിച്ച് കേറ്റരുത്. നിന്റെ വീട്ടിലെ നമ്പർ എനിക്ക് കാണാപ്പാഠമാ. അറിയാല്ലോ? ഇങ്ങനെ പോകാൻ ആണ് ഉദ്ദേശമെങ്കിൽ നിന്നെ ഞാൻ വഞ്ചിക്കും.”
“പൊന്നു മൈരേ… ചതിക്കല്ലേ. ഞാൻ നിർത്തി. ഇനി വലിക്കില്ല.” ജിതിൻ കൈ രണ്ടും നിവർത്തിക്കാട്ടി.
“ആ എന്നാ ശെരി. മോനൊരു ഉമ്മ തന്നേ… ചേട്ടൻ പോട്ടെ.”
“വച്ചിട്ട് പോ ഗേ മൈരേ…”
“ആഹാ… കുളിര്… ഹാപ്പിയായി. അപ്പൊ മോൻ നല്ലോണം ഉറങ്ങി ക്ഷീണം തീർക്ക്. ഗുഡ് നൈറ്റ്.”
“ഗുഡ് നൈറ്റ്.” ജിതിൻ പുഞ്ചിരിച്ചു. കോൾ കട്ടായി. സോണിയുമായി കുറച്ചു നേരം മിണ്ടിയും പറഞ്ഞുമിരുന്ന് ഉള്ള് തണുത്തതവൻ അറിഞ്ഞു. അന്നത്തെ രാത്രി വെളുപ്പിക്കുന്നതെങ്ങിനെ എന്നാലോചിച്ച് അവൻ കിടക്കയിൽ വീണു.
പിറ്റേന്ന് അതിരാവിലെ എണീറ്റ് പല്ലുതേപ്പും കുളിയും കഴിഞ്ഞവൻ ബൈക്കുമെടുത്തിറങ്ങി. അവന്റെ തൃശ്ശൂരുള്ള വീട്ടിലേക്ക്. ഒന്നാഞ്ഞു പിടിച്ചപ്പോൾ രണ്ട് മണിക്കൂർ കൊണ്ട് വീടെത്തി. അപ്രതീക്ഷിതമായെങ്കിലും, അവന്റെ വരവിൽ അംബികാമ്മയും പ്രഭാകരനും അതിയായി സന്തോഷിക്കുന്നുണ്ടെന്നു മനസ്സിലായി അവന്. സ്വീകരിക്കാൻ എത്തിയ അംബികാമ്മയുടെ കണ്ണിലെ ചെറു നനവിന്റെ തിളക്കം കണ്ട്, അവരെയും കെട്ടിപ്പിടിച്ചു കൊണ്ടവൻ അകത്തു കയറി. നിറം മങ്ങിയെന്നുള്ള പരാതിയും, ക്ഷീണിച്ചു പോയെന്നുള്ള വേവലാതിയും അംബികാമ്മയിൽ നിന്നും വേണ്ടുവോളം ഏറ്റു വാങ്ങി, അവൻ അവന്റെ പഴയ മുറിയിലേക്ക് കയറിച്ചെന്നു. ആ നിമിഷം വരെയും പഴമയുടെ ഗന്ധം പേറി നിന്ന ആ മുറിയെ, തന്റെ ഓർമ്മകളുറങ്ങുന്ന ആ മുറിയെ താൻ മറക്കുന്നതെങ്ങിനെ എന്നവൻ ആലോചിച്ചു. അംബികാമ്മ ചുട്ടു കൊടുത്ത ദോശകൾ പത്തെണ്ണം കപ്പം കുപ്പം തട്ടിക്കൊണ്ടിരികെ അവൻ തന്റെ ജോലി നഷ്ടമായ കര്യവും ,
❤?
ന്റെ അയരിച്ചി പെണ്ണെ കഥയിലെ ഏറ്റവും ഇഷ്ടപെട്ട വരി
മനോഹരമായ എഴുത്ത്
കഥ ഒരുപാട് നന്നായിരുന്നു❤️❤️❤️
ഈ കഥ വായിക്കാൻ കഥകൾ. കോം ലെ
Write to us വേണ്ടി വന്നു ഇത്രെയും നാൾ ഇത് വായിക്കാൻ പറ്റിയില്ലലോ എന്നാ വിഷമം മാത്രമേ ഇപ്പൊ ഉള്ളു ?.
Write to us കണ്ട് വന്ന മറ്റൊരാളാ ഞാൻ
കമൽ എന്താ പറയുക മനസ്സ് നിറഞ്ഞു ❤️ ഒരുപാട് ഇഷ്ടായി ഈ കഥ അങ്ങനെ എന്റെ favorite ലിസ്റ്റിൽ ഒന്നുടെ. കോകിലാമിസ്നെയും ജിത്തൂനെയും ഒരുപാട് ഇഷ്ടായി പിന്നെ നമ്മടെ സോണിയെയും മേഴ്‌സിയെയും ❤️. “എങ്കിൽ എനിക്ക് വേണം നിന്നെ. കാലിൽ ഒരു മുള്ളു പോലും കൊള്ളിക്കാതെ കൊണ്ടു നടന്നോളാം നിന്നെ ഞാൻ” ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഡയലോഗ് ഇതാണ്. ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു.
With ലവ്
ആദി