തന്റെ യാത്രയുടെ ഉദ്ദേശവും അവരെയറിയിച്ചു. ഏതെങ്കിലും രീതിയിലുള്ള എതിർപ്പ് പ്രതീക്ഷിച്ചെങ്കിലും രണ്ടു പേരും മറുത്തൊന്നും പറഞ്ഞില്ല. അംബികാമ്മ അവന്റെ തലയിൽ തഴുകി പോയി വരാനുള്ള അനുമതി നൽകിയപ്പോൾ , പ്രഭാകരൻ തന്റെ പതിവ് മുഖം കൂർപ്പിച്ചുള്ള ചിരിയിൽ എല്ലാമൊതുക്കി. അതവനുള്ള മൗനാനുവാദമാണെന്ന് ജിതിനറിയാം. വൈകാതെ അവൻ യാത്രയായി. അച്ഛന്റെ പഴയ മാരുതി കാറിൽ പാലക്കാട്ടേക്ക് തിരിക്കാനായിരുന്നു പരുപാടി. അവിടെ രണ്ടു ദിവസം, പറ്റുമെങ്കിൽ ഒരാഴ്ച്ച തങ്ങണം. തന്റെ കഴിവിന്റെ പരമാവധി അവളെ തിരയാൻ അവൻ ഉറപ്പിച്ചിരുന്നു. ഒരിക്കലും തന്റേതായ ഒരു കുറ്റമോ കാരണമോ കൊണ്ട് അവളെ തനിക്ക് നഷ്ടമായി എന്ന് മനസ്സ് പിന്നീട് കുറ്റപ്പെടുത്തരുത് എന്നായിരുന്നു അവൻ കണ്ടു പിടിച്ച ന്യായം.
“അവിടെച്ചെന്നിട്ടു വിളിക്കണേ ജിത്തൂ…” കാറിലേക്ക് കയറാൻ ഒരുങ്ങിയ ജിതിനോട് അംബികാമ്മ വിളിച്ചു പറഞ്ഞു. അവൻ വന്നു കയറിയപ്പോൾ ഉണ്ടായിരുന്ന ദുഃഖമോ കണ്ണീരൊ ആ മുഖത്തവന് കാണാൻ കഴിഞ്ഞില്ല. പകരം പ്രസന്നതായാണ് ആ വദനം മുഴുവൻ.
“വിളിക്കാം അംബികാമ്മേ. ദൂരെക്കൊന്നും അല്ലല്ലോ? ഞാൻ പോയിട്ട് ശട പടേന്നിങ്ങു വരില്ലേ?”
“പോണതൊക്കെക്കൊള്ളാം…” പ്രഭാകരൻ ഉമ്മറപ്പടിയിൽ നിന്ന് കാറിനടുത്തേക്ക് ഇറങ്ങിച്ചെന്നു.
“വരുമ്പോ ആ പെണ്ണും കൂടെയുണ്ടാവണം. കേട്ടല്ലോ?” ജിതിന്റെ തോളിൽ കൈ വച്ച് പ്രഭാകരൻ അവന്റെ മുഖത്തു നോക്കാതെ പറഞ്ഞു. ജിതിൻ തന്റെ തോളിൽ ഇരുന്ന കൈ മുറുക്കെപ്പിടിച്ച് ഹസ്തദാനം ചെയ്യുന്ന പോലെ ഒരു കുട കുടഞ്ഞു. അച്ഛന്റെ വാക്കുകൾ അവനിൽ ഒരു വല്ലാത്ത ആത്മവിശ്വാസം നൽകി. അവന്റെ കാർ മുന്നോട്ട് പോകുന്നതും നോക്കി ആ മാതാപിതാക്കൾ മുറ്റത്തു നിന്നു.
ഉച്ച കഴിഞ്ഞ സമയം, അവൻ നെൽവയൽ പാടങ്ങളുടെ നാട്ടിലെത്തി. നെന്മാറ ചെന്ന്, എങ്ങോട്ടാണ് പോകേണ്ടത് എന്നൊരു പിടിയുമില്ലാതെ അങ്ങിങ്ങ് കറങ്ങി. കോകില ഒരു പട്ടത്തിപ്പെണ്ണായത് കൊണ്ട് ഏതെങ്കിലും ആഗ്രഹാരങ്ങളിൽ നിന്നും തുടങ്ങാം എന്നു വച്ചു. ആരോടെങ്കിലും വഴി ചോദിച്ചറിയാമെന്നു കരുതി പലരോടും ചോദിച്ചെങ്കിലും അഗ്രഹാരം എന്ന വാക്കേ ആ നാട്ടിൽ അന്ന്യം നിന്നു പോയത് പോലെ തോന്നിയവന്. അഗ്രഹാരത്തെ ആഹാരമായി തെറ്റിദ്ധരിച്ച്, അവനെ വഴി തെറ്റിച്ച് വിടുക പോലുമുണ്ടായി ചിലർ.
❤?
ന്റെ അയരിച്ചി പെണ്ണെ കഥയിലെ ഏറ്റവും ഇഷ്ടപെട്ട വരി
മനോഹരമായ എഴുത്ത്
കഥ ഒരുപാട് നന്നായിരുന്നു❤️❤️❤️
ഈ കഥ വായിക്കാൻ കഥകൾ. കോം ലെ
Write to us വേണ്ടി വന്നു ഇത്രെയും നാൾ ഇത് വായിക്കാൻ പറ്റിയില്ലലോ എന്നാ വിഷമം മാത്രമേ ഇപ്പൊ ഉള്ളു ?.
Write to us കണ്ട് വന്ന മറ്റൊരാളാ ഞാൻ
കമൽ എന്താ പറയുക മനസ്സ് നിറഞ്ഞു ❤️ ഒരുപാട് ഇഷ്ടായി ഈ കഥ അങ്ങനെ എന്റെ favorite ലിസ്റ്റിൽ ഒന്നുടെ. കോകിലാമിസ്നെയും ജിത്തൂനെയും ഒരുപാട് ഇഷ്ടായി പിന്നെ നമ്മടെ സോണിയെയും മേഴ്‌സിയെയും ❤️. “എങ്കിൽ എനിക്ക് വേണം നിന്നെ. കാലിൽ ഒരു മുള്ളു പോലും കൊള്ളിക്കാതെ കൊണ്ടു നടന്നോളാം നിന്നെ ഞാൻ” ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഡയലോഗ് ഇതാണ്. ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു.
With ലവ്
ആദി